താൾ:CiXIV138.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

മുള്ളു?" എന്ന നീ പറയും. എന്നാൽ ക്രിസ്തുവിനോടു
ള്ള സ്നേഹം വിചാരിച്ചിട്ട നല്ലവണ്ണം നടക്കെണ
മെന്ന ശ്രമിക്കുന്നവരൊ, തങ്ങളുടെ പാപങ്ങൾ
ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നും, ഇഹലോകത്തിൽ
തങ്ങൾ ഭാഗ്യമുള്ളവരല്ലെന്ന വരികിലും ഇനിയ
ത്തെലോകത്തിൽ ഭാഗ്യമുള്ളവരാകുമെന്നും ഉള്ള
ബോധം അവൎക്ക ഉള്ളതകൊണ്ട അവർ ഒരുനാളും
അധൈൎയ്യപ്പെട്ടുപോകയില്ല. ഇത കേട്ട കോരുണ
നിലവിളിച്ചുംകൊണ്ട പറഞ്ഞു, ഉവ്വ ശരിതന്നെ: എ
ന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നും,
ഒടുക്കം ഇനിക്ക സ്വൎഗ്ഗത്തിൽ ചെന്ന ചേരാമെന്നും
ആശയമുണ്ടെങ്കിൽ ഭൂമിയിൽ ഇനിക്ക സംഭവിക്കു
ന്നതിനെകുറിച്ച ഞാൻ വിചാരിക്കയില്ല. ഞാൻ
അനേകം പാപങ്ങൾ ചെയ്തിട്ടുണ്ട; എങ്കിലും ദൈ
വത്തിന എന്റെ ആത്മാവിന്മേൽ കരുണയുണ്ടാകു
മെന്ന ഇനിക്ക ബോധമുണ്ടായി തുടങ്ങിയതിനാൽ
ഇതമുതൽ രാവും പകലും ഞാൻ അവനോട അപേ
ക്ഷിക്കും. പാപിയാകുന്ന ഇനിക്ക ഗുണദോഷം
പറഞ്ഞുതന്ന എന്നെ പഠിപ്പിച്ചതിനാൽ കൎത്താവ
നിങ്ങളെ അനുഗ്രഹിക്കയും ചെയ്യും.

അപ്പോൾ ഞാൻ കോരുണയോട, കോരുണ
യെ നിന്റെ നല്ല നിശ്ചയങ്ങളിൽ നിന്നെ സ്ഥി
രപ്പെടുത്തുകയും, നിന്റെ പാപങ്ങളെ ക്ഷമിക്കയും
നിന്റെ ഹൃദയം നന്ദികൊണ്ട നിറെക്കയും, നി
ന്നെയും നിന്റെ ഭൎത്താവിനെയും നിന്റെ കൊ
ച്ചുചെറുക്കനെയും മനസ്സതിരിക്കയും ചെയ്യെണ
മെന്ന നമുക്ക മുട്ടുകുത്തി ദൈവത്തോട അപേക്ഷി
ക്കാം എന്ന പറഞ്ഞാറെ, അവർ ഉവ്വ, ദൈവസ
ഹായം കൂടാതെ എന്നാൽ തന്നെ ഇനിക്ക ഒന്നും
ചെയ്‌വാൻ വഹിയാത്തതകൊണ്ട നകുമ്മ പ്രാൎത്ഥി
ച്ചെ കഴിവു എന്ന പറഞ്ഞു. പ്രാൎത്ഥനയിൽ അവM 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/143&oldid=180137" എന്ന താളിൽനിന്ന് ശേഖരിച്ചത്