താൾ:CiXIV138.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

ണ്ടൊ? എന്ന മന്ദഹാസത്തോടെ ചോദിച്ചു. അതി
ന്ന അവൾ ഭക്തിയോട ഉത്തരം പറഞ്ഞതെന്തെ
ന്നാൽ, ഇല്ല, ഞാൻ എന്റെ മാതാപിതാക്കന്മാരെ
അനുസരിച്ചാൽ ദൈവം എന്നെ സ്നേഹിക്കും; അ
തിൽ വലിയ ബഹുമാനം ഇനിക്ക വേണ്ടാ. ഇനി
യും ശുദ്ധൻ ചൊല്ലുന്നത കേൾപ്പിൻ: അവൻ എ
ന്നെക്കാൾ നല്ലവണ്ണം ചൊല്ലി കേൾപ്പിക്കും.

അപ്പോൾ ശുദ്ധൻ നല്ല ആദരവോടെ കൈ കെ
ട്ടി പുറകോട്ട മാറിനിന്ന ചൊല്ലിതുടങ്ങിയത എന്തെ
ന്നാൽ "യഹോവായെകുറിച്ചുള്ള ഭയം ജ്ഞാനത്തി
ന്റെ ആരംഭം ആകുന്നു. എന്നാൽ ബുദ്ധിഹീനന്മാ
ർ ജ്ഞാനത്തെയും വിദ്യയെയും നിരസിക്കുന്നു."
സുഭാഷി. ൧ അ. ഗ്ര വാ.

"എന്റെ പുത്രാ, പാപികൾ നിന്നെ വശീകരി
ക്കുന്നു എങ്കിൽ നീ സമ്മതിക്കരുത. എന്റെ പുത്രാ
വഴിയിൽ അവരോട കൂടെ നടക്കരുത, നിന്റെ പാ
ദത്തെ അവരുടെ ഊടുവഴിയിൽനിന്ന വിലക്കി
കൊൾക." സുഭാഷി. ൧ അ. ൧൦, ൧൫ വാ.

"ഭോഷനായ പുത്രൻ തന്റെ പിതാവിന വ്യ
സനവും തന്നെ പ്രസവിച്ചവൾക്ക കൈപ്പും ആ
കുന്നു." സുഭാഷി. ൧൭ അ. ൨൫ വാ.

"ഞാൻ നല്ല ഇടയനാകുന്നു, നല്ല ഇടയൻ ത
ന്റെ ജീവനെ ആടുകൾക്ക വേണ്ടി കൊടുക്കുന്നു;
എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു, അ
ത്രയുമല്ല ഞാൻ അവരെ അറിയുന്നു; അവയും എ
ന്റെ പിന്നാലെ വരുന്നു. വിശേഷിച്ചും ഞാൻ
അവെക്ക നിത്യജീവനെ കൊടുക്കുന്നു, അവ ഒരു
നാളും നശിച്ചുപോകയുമില്ല, ഒരുത്തനും അവയെ
എന്റെ കയ്യിൽനിന്ന പറിച്ചുകളകയുമില്ല. യോഹ
ന്നാൻ. ൧൦ അ, ൧൧, ൨൭, ൧൮.

"ഞാൻ മുന്തിരിങ്ങാവള്ളി ആകുന്നുനിങ്ങൾ കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/130&oldid=180123" എന്ന താളിൽനിന്ന് ശേഖരിച്ചത്