താൾ:CiXIV138.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാചാരങ്ങളെ ഇത്രത്തോളം പറഞ്ഞപ്പോൾ വൃത്തി
കെട്ട ദേഹവും പന്നത്തലമുടിയുമായിട്ട ഒരു സ്ത്രീ
പടിവാതിൽ ഹേമത്തോടെ തള്ളിതുറന്ന അകത്ത
കേറി കുറെനേരം എന്നെ സൂക്ഷിച്ചനോക്കിയശേ
ഷം ഒരു തിരക്കനോട്ടത്തോടെ ഫുൽമോനിയുടെ
നേരെ തിരിഞ്ഞ ഇത ആര? എന്ന ചോദിച്ചു. അ
പ്പോൾ ഫുൽമോനി ഇത പുത്തനായിട്ട വന്ന അ
ധികാരിയുടെ മദാമ്മ ആകുന്നു എന്ന പറഞ്ഞു. ഉട
നെ അവൾ, വിരണ്ട താണവീണ സലാംചെയ്തു.
പിന്നെ മറ്റവളോട, ഒരു പതിഞ്ഞസ്വരത്തിൽ ഫു
ൽമോനീ! നീ ഭാഗ്യവതിയാകുന്നു. ധ്വരമാരൊക്കെ
നനക്ക ഉപകാരംചെയ്യുന്നത അത്ഭുതംതന്നെ. ആ
രെങ്കിലും ഒരുമദാമ്മെക്ക എന്നോട ദയതോന്നിഎങ്കി
ൽ കൊള്ളായിരുന്നു, എന്ന പറയുന്നതിനെ ഞാൻ
കേട്ടു. ഫുൽമോനി, ഇത കേട്ടിട്ട, ഒന്നും ഉത്തരംപറയാ
തെ കൊള്ളാം കോരുണയെ! നീ ഇത്രതിടുക്കത്തോ
ടെ വന്നകാൎയ്യം എന്ത? എന്ന ചോദിച്ചു. അപ്പോൾ
അവൾ പറഞ്ഞത, നീ ഇനിക്ക ഒരുകറിക്ക അല്പം
എണ്ണ തരെണം. എന്റെവീട്ടിൽ ഒരു കാശുപോലും
കിടപ്പില്ല; എന്റെ മകൻ മുറെമീൻ പിടിച്ചുകൊ
ണ്ടുവന്നു. അത അത്താഴത്തിന കറിവെപ്പാനാകു
ന്നു. എന്റെ ഭൎത്താവ എത്ര അന്യായക്കാരൻ എന്ന
നിനക്ക അറിയാമല്ലൊ. അവൻ ചിലവിന്ന എ
ന്റെ കയ്യിൽ ഒരു പൈസാപോലും തരികയില്ല. അ
ത്താഴം തയ്യാറാക്കിയില്ല എങ്കിൽ രാമുഴുവനും കലമ്പു
കയും ചെയ്യും. അപ്പോൾ ഫുൽമോനിപറഞ്ഞു, ഇത
എല്ലാം കേട്ടതകൊണ്ട ഇനിക്ക ബഹുദുഃഖം ആകു
ന്നു എങ്കിലും ഇന്നകാലത്ത ദേവസഹായം ഉപദേ
ശി നിന്നെ വിളിച്ച പ്രസംഗിപ്പാൻ പോകുമ്പോ
ൾ അയാളുടെ ദീനക്കാരത്തിയായ ഭാൎയ്യയോടകൂടെ
നീ ഇരുന്നാൽ ഇന്നത്തേക്ക പത്ത കാശ നിനക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/13&oldid=179995" എന്ന താളിൽനിന്ന് ശേഖരിച്ചത്