താൾ:CiXIV138.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

സത്യബോധിനി ചൊല്ലി നിറുത്തിയ ഉടനെ അ
വൾ എന്റെ മുഖത്തനോക്കി പറഞ്ഞത എന്തെന്നാ
ൽ ൟ ഒടുക്കത്തെ വാക്യം എല്ലാറ്റിലും വിശേഷമാ
കുന്നു. "പൈതങ്ങൾ എന്റെ അടുക്കൽ വരുവാൻ
സമ്മതിപ്പിൻ" എന്ന യേശു പറഞ്ഞത ബഹു സ്നേ
ഹമല്ലയൊ? ഞാൻ അവനെ അധികമായി സ്നേഹി
ക്കുന്നു. അപ്പോൾ എന്റെയും മനസ്സ ഉരുകി എ
ന്റെ കണ്ണിൽകൂടെ കണ്ണുനീര പൊഴിഞ്ഞു. അവൾ
അത കണ്ട ഉടനെ തന്റെ മുണ്ടിന്റെ വിളുമ്പകൊ
ണ്ട അതിനെ തിടെച്ച കലഞ്ഞു. അപ്പോൾ ശുദ്ധ
ൻ അവളോട, സത്യബോധിനീ! പൈതങ്ങൾ ത
ങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിച്ചതിന്നാ
യിട്ട ൟ ജന്മത്തില്വെച്ച തന്നെ പ്രതിഫലം ലഭി
ച്ചതിനെക്കുറിച്ച വേദപുസ്തകത്തിൽ നാം വായിച്ച
ദൃഷ്ടാന്തങ്ങൾ മറന്നുപോകരുറ്റെ എന്ന പറഞ്ഞു.
ഉടനെ സത്യബോധിനി പറഞ്ഞത, അവയെ എ
ല്ലാം ഞാൻ ഓൎക്കുന്നില്ല; ഞാൻ തന്നെ കണ്ടുപിടി
ച്ച ദൃഷ്ടാന്തങ്ങൾ രണ്ടും ഞാൻ മറക്കാഞ്ഞതിനാൽ
അവരെ ഞാൻ പറഞ്ഞുകേൾപ്പിക്കാം. ഏതേതെ
ന്നാൽ യോസേഫ തന്റെ പിതാവിന്റെ വാക്ക
അനുസരിച്ച ദോതാനിൽ തന്റെ സഹോദരന്മാരെ
അന്വേഷിച്ച പോയതിനാൽ എജിപ്തദേശത്തിൽ
കൊണ്ടുപോകപ്പെടുകയും അവിടെ ഒരു രാജാവി
നെ പോലെ ആയി തീരുകയും ചെയ്തു. ശാവുലും ത
ന്റെ പിതാവിന്റെ കല്പനപ്രകാരം കാണാതെ
പോയ കഴുതകളെ അന്വേഷിച്ചുപോയി തിരിച്ചുവ
രുന്നതിന മുമ്പെ ഇസ്രയേൽകാരുടെ രാജാവ ആക്ക
പ്പെട്ടു. ൟ ദൃഷ്ടാന്തങ്ങളോട കൂടെ അവൾ പറഞ്ഞ
അൎത്ഥവും കേട്ട ഇനിക്ക ചിരിവന്നപോയതിനാൽ
ഞാൻ അവളോട നീ നിന്റെ മാതാപിതാക്കന്മാരെ
അനുസരിച്ചാൽ ഒരു കൊച്ചുരാജ്ഞി ആകുമെന്നുL 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/129&oldid=180122" എന്ന താളിൽനിന്ന് ശേഖരിച്ചത്