താൾ:CiXIV138.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

യിപറഞ്ഞതെന്തെന്നാൽ, "ഞാൻ നീതിമാന്മാരുടെ
മരണമായി മരിക്കട്ടെ; എന്റെ അവസാനവും അ
വളുടേതപോലെ ആകട്ടെ."

പിന്നെ ഫുൽമോനിയും, കോരുണയും, ആയയും,
ഞാനുംകൂടെ മരിച്ചപോയ ഞങ്ങളുടെ സ്നേഹിതിയു
ടെ കിടക്കെക്ക ചിറ്റും മുട്ടുകുത്തി, അന്നെദിനം ഉ
ണ്ടായ മുഖ്യമായ സംഗതികൾ ആയയുടെയും കോ
രുണയുടെയും മനസ്സിൽ പതിഞ്ഞ, അതിനാൽ അ
വർ ആട്ടിൻകുഞ്ഞിനെ സത്യമായി പിന്തുടരുവാൻ
ഇടവരുത്തേണമെന്ന താല്പൎയ്യത്തോടുംകൂടെ ഞാൻ
ചുരുക്കമായി പ്രാൎത്ഥിച്ചു. പരമായിക്ക ദീനമായി കി
ടന്ന സമയത്ത അവളെ കൂടക്കൂടെ വന്ന കാണുക
യും, അന്നെദിവസം കോരുണയുടെ വീട്ടിൽ താമ
സിപ്പാൻ ഇടവരികയും ചെയ്ത പാതിരിസായ്പ അ
പ്പോൾ അവിടെ വരികയും പരമായി ജയസന്തോ
ഷത്തോടുംകൂടെ മഹത്വത്തിൽ പ്രവേശിച്ചവസ്തുത
ഞാൻ ആയാളിനോട പറഞ്ഞ കേൾപ്പിക്കയും ചെ
യ്തു. അപ്പോൾ ആ നല്ലമനുഷ്യൻ സന്തോഷവും
സന്താപവും കൂടെ കലൎന്ന വിധത്തിൽ കരഞ്ഞ പറ
ഞ്ഞതെന്തെന്നാൽ, അതെ അവൾ ഒരു സത്യക്രി
സ്ത്യാനി ആയിരുന്നു, അവളിൽ ഒരു വഞ്ചനയും ഇ
ല്ലാഞ്ഞു. അന്ന രാത്രിയിൽതന്നെ അവളെ ഒരു വി
ശേഷമായ കറുത്ത ശവപ്പെട്ടിയിൽ വെച്ച അടക്കു
കയും ചെയ്തു. അവളെ അടക്കുവാൻ കൊണ്ടുപോ
യപ്പോൾ ആ ഗ്രാമത്തിലുള്ളവർ മിക്കപേരും പാതി
രിസായ്പിന്റെയും എന്റെയും വീട്ടിൽ ഉള്ളവർ എ
ല്ലാവരുംകൂടെ പോയിട്ടുണ്ടായിരുന്നു. കുറെകാലം ക
ഴിഞ്ഞശേഷം എന്റെ ഭൎത്താവ അവളുടെ ശവക്കല്ല
റമേൽ ഒരു വെണ്മട്ടക്കല്ല പതിപ്പിച്ച അതിന്മേൽ അ
വളുടെ പേരും താഴെവരുന്ന വേദവാക്യം കൊ
ത്തി എഴുതിച്ചു. അതായത "ഇപ്രകാരമുള്ള വിശ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/123&oldid=180116" എന്ന താളിൽനിന്ന് ശേഖരിച്ചത്