താൾ:CiXIV138.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

ന്നു. പിന്നെ അവൾ പരമായിയെ ഉണൎത്തുവാൻ
ശ്രമിച്ച പറഞ്ഞതെന്തെന്നാൽ, പരമായിഅമ്മെ!
ഞാൻ പറയുന്നത കേൾക്ക; നിങ്ങൾ മരിക്കുന്നതി
ന മുമെ എന്റെ വാക്കിന്ന ശ്രദ്ധകൊടുക്കെണ
മെ: നിങ്ങളുടെ മരണത്താലെ ഞാൻ ഒരു ക്രിസ്ത്യാ
നി ആയി തീൎന്നിരിക്കുന്നു: ഇപ്പോൾ തന്നെ ഞാൻ
ഒരു ക്രിസ്ത്യാനി ആകുന്നു. പരമായി ൟ വാക്കുക
ളെ കേട്ടായിരിക്കെണം; എന്തെന്നാൽ എന്റെ പി
താവേ! ഞാൻ നിനക്ക സ്തോത്രം ചെയ്യുന്നു എന്ന
അവൾ മുഖപ്രസാദത്തോടുംകൂടെ പറകയുണ്ടായി.
മരണമയക്കം ശീഘ്രത്തിൽ വരികയാൽ അവളുടെ
പഞ്ചെന്ദ്രിയങ്ങൾക്ക ശക്തിക്ഷയം വന്നപോയി
എങ്കിലും അവൾ, ഞാൻ പോകുന്നു; പ്രിയമുള്ള ഫു
ൽമോനീ! എന്റെ തലയെ നിൻ മടൊയിൽ വെക്ക
ട്ടെ; നിന്റെ മേലും, നിന്റെ വീട്ടുകാരുടെ മേലും,
മദാമ്മെ നിങ്ങളുടെമേലും എന്റെ ആശീൎവാദം ഇ
രിക്കുന്നു. കൎത്താവായ യേശുവെ, വരിക, വരിക;
അവന്റെ കോലും വടിയുമായവതന്നെ എന്നെ
ആശ്വസിപ്പിക്കുന്നു. ഹാ! സമാധാനം, സമാധാനം,
മഹത്വം, മഹത്വം എന്നിങ്ങനെ മന്ത്രിക്കുന്നതിനെ
കേട്ടു. ൟ ഒടുക്കത്തെവാക്ക അവളുടെ വായിൽനി
ന്ന വീണ ഉടനെ അവൾ അവളുടെ കൎത്താവിന്റെ
സന്തോഷത്തിലേക്ക പ്രവേശിക്കയും ചെയ്തു. ശാ
ന്തമായിട്ട കിടക്കുന്ന ആ വശത്തെ ഞാൻ നോക്കി,
അതിൽ കുറെ മുമ്പെ വാസംചെയ്തിരുന്ന ആത്മാവ
സ്വൎഗ്ഗസേനകളുടെ ആരവത്തോടുംകൂടെ വീണ്ടെടു
ക്കപ്പെട്ടവരുടെ വാസസ്ഥലത്ത ഉൾപ്രവേശിച്ച ത
ങ്കകിരീടത്തെ ധരിച്ച അവളുടെ പ്രിയമുള്ള രക്ഷി
താവിന്റെ പാദത്തിങ്കൽ സാഷ്ടാംഗംവീണ വന്ദി
ക്കുന്നതിനെയും കുറിച്ച വിചാരിച്ചപ്പോൾ ഇനി
ക്ക ഒട്ടും കരച്ചിൽ അല്ല, സന്തോഷം അത്രെ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/122&oldid=180115" എന്ന താളിൽനിന്ന് ശേഖരിച്ചത്