താൾ:CiXIV138.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

ളുടെ പാപത്തെ ദൈവം ക്ഷമിക്കയില്ലെന്ന സന്ദേ
ഹിച്ച ഭയപ്പെടുകയാൽ അവളോട നിന്റെ മരണ
സമയത്തുള്ള ഗുണദോഷം എന്താകുന്നു എന്ന
ചോദിച്ചപ്പോൾ, അവൾ നന്നാ സാഹസംകഴിച്ച
തന്റെ ശബ്ദം ഉയൎത്തി പറഞ്ഞതെന്തെന്നാൽ, നീ
കൎത്താവായ യേശുവിൽ വിശ്വസിക്കമാത്രം ചെയ്താ
ൽ, കുരിശിന്മേൽ ആണികൊണ്ട തറെക്കപ്പെട്ടത
ന്റെ കൈ എടുത്ത നിന്റെ പാപങ്ങൾ ഒക്കെയും
എഴുതപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ഓൎമ്മപുസ്തക
ത്തിൽനിന്ന അവയെ മായിച്ചുകളയും; ആകയാൽ
ദൈവം ഇനി നിന്റെ പാപങ്ങളെ കാണുകയില്ല:
എന്തെന്നാൽ ക്രിസ്തുവിന്റെ രക്തം അവയെ മൂടി
ക്കളയും. അപ്പോൾ കോരുണ നിരാശയോടുംകൂടെ
പറഞ്ഞെതെന്തെന്നാൽ, യേശു എന്റെ പാപങ്ങൾ
മായിച്ചുകളകയുല്ല; ഞാൻ നരകത്തിൽ പോകെയു
ള്ളു ഇനിക്ക അറിയാം. അതിന്ന ആചാകാറായ സ്ത്രീ
ഉത്തരമായിട്ട ഇല്ല, ഇല്ല, "നിന്റെ പാപങ്ങൾ ക
ടിഞ്ചുവപ്പ ആയിരുന്നാലും അവ ഉറച്ച മഞ്ഞപോ
ലെ വെണ്മയായിരിക്കും; അവ രക്താംബരംപോ
ലെ ചുവപ്പുള്ളവ ആയിരുന്നാലും അവ പഞ്ഞി
പോലെ ആകും" എന്ന പറഞ്ഞു. പിന്നത്തേതിൽ
അവൾ കണ്ണടെച്ചു കുറെനേരം തീരെ അനങ്ങാതെ
കിടന്നു. എന്നാൽ ചിലപ്പോൾ അവൾ യേശുവെ!
നീ എത്രവിലയേറിയവനാകുന്നു! ഹാ! സ്വൎഗ്ഗം എ
ത്ര ഭാഗ്യസ്ഥലം ആകുന്നു, യേശിവെ! നിന്റെ ര
ക്തവും നീതിയുംതന്നെ എന്റെ സൌന്ദൎയ്യവും എ
ന്റെ മഹത്തായിള്ള ഉടുപ്പും ആകുന്നു: ഹേ മരണ
മെ! നിന്റെ മൂൎച്ച എവിടെ? അത എന്നെ കുത്തു
ന്നില്ലല്ലൊ; എന്റെ രക്ഷിതാവ അതിനെ എടുത്ത
കളഞ്ഞു എന്നിങ്ങനെ മന്ത്രിക്കുന്നത ഞങ്ങൾ കേട്ടു.
ൟ നേരം ഒക്കെയും എന്റെ ആയ കരയായിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/121&oldid=180114" എന്ന താളിൽനിന്ന് ശേഖരിച്ചത്