താൾ:CiXIV138.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

വായിക്കയും നീതിമാനായ ഏലിയുടെ മക്കൾ വഷ
ളായിപ്പോയാറെ ഏലി അവരെ ശാസിച്ച നന്നാ
ക്കാഞ്ഞതിനാൽ ദൈവം അവന്റെ കുഡുംബത്തെ
അശേഷം നശിപ്പിച്ചവിവരം നീ അറികയും ചെ
യ്തിരുന്നുഎങ്കിൽ ഞാൻ പറഞ്ഞത ബുദ്ധിഹീനത
എന്ന നീ പറകയില്ലാഞ്ഞു. ഞാൻ തന്നെ എന്റെ
ഹൃദയത്തിൽ ഒരു തീകത്തിച്ചിരിക്കുന്നു; അത എന്ന
ന്നേക്കും എരിഞ്ഞെകഴിവു എന്ന പറഞ്ഞപ്പോൾ
ഫുൽമോനി കേറിവന്ന എന്നോട മന്ത്രിച്ചത എ
ന്തെന്നാൽ, ൟ കാൎയ്യത്തിന്റെ വസ്തുത ഇന്നപ്ര
കാരം ഇരിക്കുന്നു എന്ന ഇനിക്ക അറിയാം; എങ്കി
ലും നമ്മുടെ വൃദ്ധസ്നേഹിതയെ തനിച്ച ഇട്ടുകൂടാ:
അവൾ നിത്യത്വത്തിന്റെ വിളുമ്പത്ത ഇരിക്കുന്നു;
നിങ്ങളെ കൊണ്ടുവരുവാനായിട്ട എന്നെ പറഞ്ഞ
യച്ചുമിരിക്കുന്നു. മദാമ്മേ! കോരുണയെ നമ്മോടകൂ
ടെ കൊണ്ടുപോയാൽ പരമായിയുടെ പരിശുദ്ധ
സംഭാഷണംകൊണ്ട അവളുടെ മനസ്സിന്ന ശാന്ത
തയും ഗുണവും ഉണ്ടാകയില്ലയി? എന്നാൽ പര
മായിയുടെ അടുക്കൽ നിങ്ങളുടെ ആയ അലാതെ
പിന്നെ ആരും ഇല്ലാത്തതിനാൽ നമുക്ക ശിഘ്രം
പോയെകഴിവു: ശേഷം പേരൊക്കെയും അവളെ
കുറിച്ച വിചാരിക്കാതെ ൟ ദുൎമ്മരണക്കാൎയ്യത്തിൽ
ഏൎപ്പെട്ടുപോയിരിക്കുന്നു; എന്റെ ഭൎത്താവിനെ പാ
തിരിസായ്പ അവൎകൾ ഇന്നലെ രാത്രിയിൽ ഒരു അ
ടിയെന്തിരജോലിയായിട്ട കൽകത്തായിക്ക അയച്ചി
രിക്കുന്നു എന്ന പറഞ്ഞപ്പോൾ ഇനിക്ക വിസ്മയം
തോന്നീട്ട, എന്റെ ആയ പരമായിയുടെ അടുക്കൽ
ഉണ്ടൊ? അവൾ അവിടെ എപ്പോൾ വന്നു? എന്ന
ചോദിച്ചാറെ, ഫുൽമോനി ഉത്തരമായിട്ട, മദാമ്മെ!
അവൾ വന്നിട്ട അരമണിനേരമായി; അവൾ വ
ന്നതില്പിന്നെ ഇതുവരെയും കഞ്ഞനിലം തണുപ്പുK 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/119&oldid=180112" എന്ന താളിൽനിന്ന് ശേഖരിച്ചത്