താൾ:CiXIV138.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

അശുദ്ധിയുടെ ഫലങ്ങളും പാപത്തിൻ വഴികളുമാ
യ അത്യന്ത അരിഷ്ടത അപ്പോൾ തെളിവായി. അ
ത എല്ലാവൎക്കും ഭയങ്കരമായ ഒരു പാഠം ആയിരു
ന്നു. അതുവരെയും എല്ലാവരും മൌനമായിരുന്നു
എങ്കിലും അപ്പോൾ ആ മരിച്ചുപോയ ഭാഗ്യഹീന
നായ ചെറുക്കന്റെ അപ്പൻ ഒരു ദീൎഘശ്വാസമിട്ടു.
അവൻ തലെദിവസി രാത്രിയിൽ എങ്ങും പോകാ
തെ വീട്ടിൽതന്നെ സുബോധത്തോടെ പാൎക്കയാ
യിരുന്നു. അത വിചാരിക്കുമ്പോൾ അവന്റെ കുറ്റ
ത്തിന്റെ പൂൎണ്ണശിക്ഷ അവന്തന്നെ അറിയത്ത
ക്കവിധത്തിൽ അവനെ ആക്കുന്നതിന ദൈവം
നിശ്ചയിച്ചിരുന്നു എന്ന തോന്നുന്നു. എന്നാൽ അ
വന്റെ കഠിനഹൃദയം അവന്റെ ഭാൎയ്യയുടെ ഹൃദ
യമ്പോലെ അല്ലാഞ്ഞതിനാൽ ൟ സംഗതിയാൽ
ദൈവം പഠിപ്പിച്ച പാഠംകൊണ്ട അവന്റെ ഹൃദ
യത്തിൽ പശ്ചാത്താപം തോന്നിയില്ല. അവൻ സ്വ
ഭാവപ്രകാരം ദുഃഖിച്ച കരഞ്ഞതല്ലാതെ ഇതിൽനി
ന്ന കോരുണ പഠിച്ചപാഠം അവൻ പ്ഠിഹ്ചില്ല. അ
വൻ അവളെ നിലത്തിൽനിന്ന താങ്ങി പൊക്കിയ
പ്പോൾ അവൾക്ക സുബോധം വരുന്നതിനായിട്ട
ഞാൻ അവളുടെമേൽ വച്ചവെള്ളം തളിക്കയും എ
ന്റെ മൂക്കിൽ വലിക്കുന്ന മരുന്നകുപ്പി അവളുടെ
മൂക്കിൽ പിടിക്കയും ചെയ്തു. അപ്പോൾ അവൻ
കോരുണയോട മന്ത്രിച്ചതെന്തെന്നാൽ, കോരുണ
യെ! നീ പറഞ്ഞത ബഹു നുദ്ധിഹീനതയായി
പ്പോയി: ശേഷം പേരുടെ മക്കൾ കുടിച്ച ചാകുന്നത
പോലെ മാത്രമെ നമ്മുടെ മകനും ചെത്തുള്ളു. അത
ദൈവത്തിന്റെ ഹിതമാകയാൽ നമുക്ക അതിന്ന
നിൎവ്വഹമില്ല എന്ന പറഞ്ഞ ഉടനെ അവ്ല് ഒരു
ക്ഷീണസ്വരത്തിൽ പറഞ്ഞതാവിത, ൟ ഇടയി
ൽ ഞാൻ വേദപുസ്തകം വായിച്ചതപോലെ നീയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/118&oldid=180111" എന്ന താളിൽനിന്ന് ശേഖരിച്ചത്