താൾ:CiXIV138.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ച്ചിരിക്കുന്നു: നല്ലത ഇന്നത എന്ന അവർ നിന്നെ
പഠിപ്പിക്കും: അവൎക്ക മകനായിരിക്ക. ഞാനൊ പൈ
തങ്ങളെ വളൎത്തുവാൻ യോഗ്യതയുള്ളവളല്ല എന്നെ
പറഞ്ഞിട്ട, ആ ശവത്തിന്റെ നേരെ തിരിഞ്ഞ അ
തിനെ ചുംബിച്ച, അതിന്റെ മുഖത്ത തടവി പറ
ഞ്ഞത എന്തെന്നാൽ, ഏതൊരു തള്ളെക്കും അശുദ്ധ
പ്പെടാത്ത ഒരു ശിശു ഉണ്ടായി, ആ ശിശു അവളു
ടെ മടിയിൽ ഇരുന്ന ചാകുന്നുണ്ടായിരുന്നാൽ, അ
വളുടെ അടുക്കൽ പോയി അവൾക്ക സന്തോഷം
സന്തോഷം എന്ന പറക; അവൾ ആ ശിശുവി
ന്റെ ശവത്തെ കുളിപ്പിച്ച എണ്ണ പൂശി പുഷ്പാല
ങ്കാരം ചെയ്യുമ്പോൾ അവൾ അവളുടെ കിഞ്ഞിനെ
ഒരു കല്ല്യാണ വിരുന്നുന്ന ചമയിക്കുമ്പോഴത്തെ
പോലെ സന്തോഷിപ്പാൻ അവളോട പറക: അവ
ളുടെ സ്നേഹിതന്മാർ ആ ശവത്തെ സംസ്കാരത്തി
ന്ന കൊണ്ടുപോകുമ്പോൾ ആ ഘോഷയാത്രയുടെ
പുറകെ അവൾ കൂടെ ചെന്ന ആ ശവത്തെ അതി
ന്റെ വിശ്രമസ്ഥലമാകുന്ന ശവക്കുഴിയിൽ ഇറക്കു
ന്നത കണ്ട മന്ദസ്മിതം ച്യ്കെ വേണ്ടു എന്ന അ
വളോട പറക. എന്തെന്നാൽ അവളുടെ പൈതൽ
പോരാട്ടം എല്ലാം തികെച്ച, ദൈവത്തിന്റെ സ്വൎണ്ണ
മാളികയിം വാസംചെയ്യുന്നു. എന്നാൽ അവൾക്ക
ദുഃഖം കാണെണമെന്നുണ്ടെങ്കിൽ എന്റെ അടുക്ക
ൽ വരട്ടെ. ഹാ! എന്മകനെ നീ എവിടെ? നിന്റെ
ആത്മാവിനെ നശിപ്പിച്ചത ആര? അത നിന്റെ
അമ്മയായ ഞാന്തന്നെ, ഞാൻ തന്നെ. പിന്നെ
കോരുണക്ക ദുഃഖം സഹിയല്ലാഞ്ഞിട്ട ബോധക്ഷ
യമായി അവൾ നിലത്ത വീണു. അപ്പോൾ എല്ലാ
വരും മൌനമായിരുന്നു; തള്ളമാരുടെ എല്ലാവരുടെ
യും കണ്ണുകളിൽ കണ്ണുനീര നിറഞ്ഞു. തന്തമാരൊ
ക്കെ ആകാശത്തിലേക്ക കണ്ണ ഉരൎത്തുകയു ചെയ്തുK 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/117&oldid=180110" എന്ന താളിൽനിന്ന് ശേഖരിച്ചത്