താൾ:CiXIV138.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

വിനെയും ഞാൻ നശിപ്പിച്ചുവല്ലൊ. അവൻ ശാ
ബതദിവസത്തെ ലംഘിക്കുന്നതിനും അവന്റെ ഉ
ള്ളിൽ കോപവും ദ്രവ്യാഗ്രഹവും വളൎന്ന വേരുന്നയ്ക്കു
ന്നതിനും ഞാൻ സമ്മതിച്ചുവല്ലൊ; അവൻ ഇനി
ക്കുള്ളത മോഷ്ടിക്കുന്നതിനും അവന്റെ അനുജനെ
ഞെരുക്കുന്നതിനും ഞാൻ സമ്മതിച്ചത കൂടാതെ ചൂ
തകളി മുതലായ ലീലകൾ ദൈവകല്പനക്ക വി
രോധമാകുന്നു എന്ന അവനോട ഒരിക്കല്പോലും
പറഞ്ഞ കേൾപ്പിക്കാതെ ആ കളിവകെക്ക പണ
വും ഞാൻ അനുവദിച്ച കൊടുത്തുവല്ലൊ: ഇവ എ
ല്ലാം അവനോടുള്ള വാത്സല്യംകൊണ്ടല്ലോ ഞാൻ
ചെയ്തത. ഹാ! അത ഇപ്പോൾ എത്ര പരിഹാസമാ
യി തീൎന്നിരിക്കുന്നു! ആ വാത്സല്യം കൊണ്ട എന്റെ
കുഞ്ഞിനെ ഞാൻ നശിപ്പിച്ചതിനാൽ ഇനിക്ക ഹാ
കഷ്ടം! എന്റെ സമന്മാരുടെ മുഖത്ത നോക്കുകയും
പ്രാൎത്ഥനയിൽ എന്റെ ഹൃദയത്തെ ദൈവത്തിങ്ക
ലേക്ക ഉയൎത്തുകയും ചെയ്യുന്നത എങ്ങിനെ? ഹാ!
ഞാൻ എന്ത ചെയ്യേണ്ടു? ജീവിച്ചിരിക്കുന്നതിന ഇ
നിക്ക മനസ്സില്ല. മരിക്കുന്നതിന ഇനിക്ക ഭയവുമാ
കുന്നു: എന്തെന്നാൽ ഇനിയത്തെ ലോകത്തിൽ എ
ന്റെ മകനെ ഞാൻ കാണുമ്പോൾ അവൻ എന്നെ
കുറ്റംവിധിക്കും. കൎത്താവേ! നിന്റെ സന്നിധിയി
ൽനിന്ന ഞാൻ എടിടേക്ക പോകേണ്ടു? ഇങ്ങിനെ
പറഞ്ഞശേഷം അവൾ അവളുടെ ഇളയമകനെ
നോക്കി അവനോട, കൊച്ചുചെറുക്കാ, നിന്റെ ജ്യേ
ഷ്ടന്റെ ആത്മാവിനെ നശിപ്പിച്ചപ്രകാരം നി
ന്റെ ആത്മാവിനെ നശിപ്പിക്കയില്ല; നിന്റെ ആ
ത്മാവിനെയും നശിപ്പിപ്പാൻ ഞാൻ ആരംഭിച്ച
പ്പോൾ എന്റെ കണ്ണുകൾ തുറക്കപ്പെട്ടു. നിന്നെ
നീതിയുടെ വഴിയിൽ നടത്തുന്നതിന ഇനിക്ക ത്രാ
ണിയില്ലാത്തതിനാൽ മദാമ്മവശം നിന്നെ ഏല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/116&oldid=180109" എന്ന താളിൽനിന്ന് ശേഖരിച്ചത്