താൾ:CiXIV138.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

മദാമ്മേ! ഇന്നലെ വൈകുന്നേരം നിങ്ങൾ ഇവിടെ
നിന്നപോയതില്പിന്നെ ഞാൻ ഇവിടെ വരികയു
ണ്ടായി. അപ്പോൾ പരമായിക്ക പകൽമുഴുവനും ജ്വ
രം ബഹു കട്ടിയായിരുന്നു എന്നും, അവൾ അത ആ
രെയും അറിയിച്ചില്ലെന്നും കണ്ടിട്ട, ൟ വിവരം
പാതിരിസായ്പിനെ ബോധിപ്പിപ്പാൻ ശുദ്ധന്റെ
അപ്പനെ അയച്ചു. പാതിരിസായ്പിന്റെ അപേക്ഷ
പ്രകാരം ഇവിടെ ഇംഗ്ലീഷ ഡാക്തർസാഉപ ഇ
വിടെ വന്ന, മരുന്ന കൊടുത്തവരുന്നു, എങ്കിലും വ
യസ്സകൊണ്ട ദേഹത്തിന ബലക്ഷയം വന്നപോ
യതിനാൽ, ൟ കഠിനരോഗത്തിൽനിന്ന രക്ഷപെ
ടുന്നത അസാദ്ധ്യം എന്ന സായ്പ പറകയുണ്ടായി.
ചുറ്റിലും ഇരിക്കുന്ന സ്ത്രീകളിൽ മിക്കപേൎക്കും പര
മായിയോട ബഹു ദയാകയാൽ അവളുടെ അടു
ക്കൽനിന്ന ഒരിക്കലും ആളൊഴിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി ഞാൻ തന്നെ ഇവിടെ ഉണ്ടായിരുന്നു: ഇന്ന
രാത്രിയിൽ ചീവൎത്തനം വന്ന ഇരിക്കാമെന്ന പറ
ഞ്ഞു. മദാമ്മേ! ൟ ഇട്ട നിങ്ങൾ ചീവൎത്തനത്തി
നെ കാണ്മാറുണ്ടൊ? എന്ന അവൾ ചോദിച്ചു. ൟ
കാണ്മാറില്ലെന്നും കഴിഞ്ഞതവണ ഞാൻ അ
വളെ കണ്ടപ്പോൾ അവളുടെ ശീലം മുമ്പിലത്തേതി
ൽ വളരെ വന്നായി എന്ന ഇനിക്ക തോന്നു എ
ന്നും ഞാൻ പറഞ്ഞപ്പോൾ അവൾ ഉത്തരമായിട്ട,
അത ശരിതന്നെ മദാമ്മേ! അവൾ ദൈവത്തിൽ
നിന്ന ജനിച്ചിരിക്കുന്നു എന്ന താമസിയാതെ പറ
യുന്നതിന്ന ഇടവരുമെന്ന തോന്നുന്നു. നിങ്ങളുടെ
ഗുണദോഷങ്ങൾകൊണ്ട അവൾക്ക വളരെ ഗു
ണം കണ്ടിരിക്കുന്നു. അതെ, നിങ്ങൾ ഇവിടെ വ
രത്തപോക്ക ഉള്ളതകൊണ്ട ൟ ഗ്രാമക്കാൎക്ക ആക
പ്പാടെ ഗുണം കാണ്മാനുണ്ട നിശ്ചയം. അതിന്ന
ഞാൻ ഉത്തരമായിട്ട, ഫുൽമോനീ! നമുക്കല്ല, ദൈവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/108&oldid=180101" എന്ന താളിൽനിന്ന് ശേഖരിച്ചത്