താൾ:CiXIV138.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ചെയ്യും. ഹാ! ആയയെ, നീ ഒരു ക്രിസ്താനിയായി
രിക്ക. യേശുവിൻ വിശ്വസിച്ച, നിന്റെ കുറ്റത്തി
നായിട്ട അവൻ പ്രായശ്ചിത്തം ഒടുക്കിയിരിക്കുന്നു
എന്ന അനുസരിച്ച പറക. എന്റെ കുറ്റത്തിനായി
ട്ട പ്രായശ്ചിത്തം അവൻ ഒടുക്കിയിരിക്കുന്നു എന്ന
ഇനിക്ക ബോധമുള്ളതിനാൽ, ഇനമേൽ ന്യായാ
ധിപതിയുടെ മുമ്പാകെ നില്പാൻ ഇനിക്ക ഭയമില്ല.
അവൻ ഇനി എന്നെ കുറ്റം വിധിക്കയില്ല: എന്തെ
ന്നാൻ എന്റെ പാപത്തിനുള്ള ശിക്ഷ എന്റെ അ
നുഗ്രഹിക്കപ്പെട്ട രക്ഷിതാവ സഹിച്ചിരിക്കുന്നു. അ
തകൊണ്ട "എന്റെ പിതാവിനാൽ അനുഗ്രഹിക്ക
പ്പെട്ടവളെ വരിക; ലോകത്തിന്റെ ആദിമുതൽ നി
നക്കായിട്ട ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യത്തെ അവകാ
ശമായി അനുഭവിക്ക" എന്ന അവൻ എന്നോട പ
റയും എന്ന ഇനിക്ക പൂൎണ്ണനിശ്ചയം ഉണ്ട. ആയ
യെ! നിന്നെ സ്വൎഗ്ഗത്തിൽ എതിരേറ്റെങ്കിൽ കൊ
ള്ളായിരുന്നു. ഹാ! എന്റെ ആശെക്ക ഭംഗം വരുത്ത
രുറ്റെ. അപ്പോൾ ആയ വാവിട്ട കരഞ്ഞ പറഞ്ഞ
തെന്തെന്നാൽ, നീയും ഫുൽമോനിയും അവളുടെ മ
ക്കളും എന്നെ മിക്കവാറും ക്രിസ്ത്യാനിയാക്കിയിരിക്കു
ന്നു. എന്നാൽ ഞാൻ അങ്ങിനെയാകുമൊ, ഇല്ലയൊ
എന്ന ഇനിക്ക ഇപ്പോൾ നിശ്ചയം പറവാൻ വ
ഹിയാ. ഒരു കാൎയ്യം ഞാൻ അറിയുന്നു. മരണസമ
യത്ത ഇത്രമേൽ സന്തോഷം ഇനിക്ക ഉണ്ടാകുമെ
ങ്കിൽ, അപ്പോൾ ഞാൻ ഭാഗ്യവതിയെന്ന ഇനിക്ക
തോന്നും നിശ്ചയം. അപ്പോൾ പരമായി പറഞ്ഞു,
വിശ്വനിക്ക വിശ്വസിക്ക. ൟ വാക്കുകൾ അവ
ളുടെ വായിൽനിന്ന വീണ ഉടനെ അവൾക്ക ഒരു മന്ദം വന്നു. പരമായിക്ക പെട്ടെന്ന ഉണ്ടായ ദീന
ത്തെക്കുറിച്ച അന്നേരം ഞാൻ ഫുൽമോനിയോട
ചോദിച്ചപ്പോൾ, അവൾ പറഞ്ഞത എന്തെന്നാൽ,13

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/107&oldid=180100" എന്ന താളിൽനിന്ന് ശേഖരിച്ചത്