താൾ:CiXIV138.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

പാപനിവാരണത്തിനായിട്ടുള്ള ആ വലിയ ബലി
യെക്കുറിച്ച, ഞാൻ ഇതവരെയും അവളോട പറഞ്ഞി
ട്ടില്ല. ആയയെകേട്ടുകൊൾക. ദൈവമായിരുന്നയേ
ശു, മനുഷ്യൎക്ക ന്യായപ്രമാണം നിവൃത്തിപ്പാൻ ക
ഴികയില്ലെന്നും, അവരെല്ലാവരും അക്രമത്തിൽ ന
ശിച്ചപോകുന്നു എന്നും കണ്ടിട്ട, അവരുടെ പേൎക്ക
ന്യായപ്രമാണത്തെ നിവൃത്തിയാക്കുവാനും, മരണ
ത്താൽ പാപത്തിന്റെ ശിക്ഷയെ സഹിപ്പാനുമാ
യിട്ട ഭൂമിയിലേക്ക ഇറങ്ങി, മനുഷ്യനായി തീൎന്നു;
നീതിമാനായവൻ നീതികെട്ടവൎക്കവേണ്ടി മരിച്ചു.
ആയയെ! ദൈവത്തിന മാത്രമെ ൟ പാപപരിഹാ
രം ഉണ്ടാക്കുവാൻ കഴിവു എന്ന ഓൎത്തുകൊൾക. ഒ
രു മനുഷ്യനാലും അത കഴിയുന്നതല്ല, എന്തെന്നാ
ൽ എല്ലാമനുഷ്യരും താന്താങ്ങളുടെ സ്വന്ത ശിക്ഷ
യെ സഹിക്കേണ്ടിയവരാകുന്നു. സൃഷ്ടിക്കപ്പെട്ട ഒ
രു ദൈവദൂതനാലും കഴിയുന്നതല്ല; എന്തെന്നാൽ ഒ
രു ദൈവദൂതന്റെ മരണംകൊണ്ട ലോകൎക്ക എല്ലാ
വൎക്കും ജീവൻ കൊടുപ്പാൻ കഴിയുന്നതല്ല. ആകയാ
ൽ ദൈവത്തിന മാത്രമെ അത ചെയ്വാൻ കഴിവു.
അവന്റെ ജീവൻ അനേകായിരം ലോകങ്ങളിലെ
കുടിയാന്മാരുടെ ജീവന്റെക്കാൾ വിലയേറിയതായി
രുന്നതിനാൽ അവന്റെ മരണംകൊണ്ട മനുഷ്യ
രെ വീണ്ടെടുപ്പാൻ കഴിയുന്നതായിരുന്നു. അങ്ങി
നെ അവൻ മരണത്തെ സഹിക്കയും ചെയ്തു. ഹാ!
ആയയെ! ഇത്ര അത്ഭുതമായ സ്നേഹത്തെക്കുറിച്ച
കേട്ടിട്ടുണ്ടൊ? ക്രിസ്തു തന്റെ ശത്രുക്കൾക്ക വേണ്ടി
മരിച്ചു. ഇനി പാപികൾക്ക യേശു തങ്ങളുടെ രക്ഷി
താവെന്ന അനിസരിച്ച പറകയും, അവരുടെ സ്വ
ന്തനീതിയിൽ ആശ്രയിക്കാതെ യേശുവിൻ നീതി
യിൽ ആശ്രയിക്കയും മാത്രമെ വേണ്ടി: അപ്പോൾ
ദൈവം അവരെ നീതിമാന്മാരായിട്ട സ്വീകരിക്കയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/106&oldid=180099" എന്ന താളിൽനിന്ന് ശേഖരിച്ചത്