താൾ:CiXIV138.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ൎഗ്ഗത്തിൽ അതിന ഒരു വഴിയും കാണുന്നില്ല. നീതി
യെ പ്രവൃത്തിക്ക, അപ്പോൾ ജീവിക്കും എന്നാകുന്നു
കോറാൻ പറയുന്നത. എന്നാൽ പാപിയായ മനു
ഷ്യന ദോഷമെ ചെയ്വാൻ കഴികയുള്ളു: ആകയാ
ൽ അവൻ മരിച്ചെകഴിവു. ഉന്നാമത പറഞ്ഞത
പോലെ, നീതി പ്രവൃത്തിപ്പാൻ കഴികയില്ലെന്നുള്ള
ത സത്യംതന്നെ എങ്കിൽ, രണ്ടാമത പറഞ്ഞതപോ
ലെ മരിക്കെണമെന്ന പറഞ്ഞതും സത്യംതന്നെ. എ
ന്നാൽ ദൈവം കരുണയുള്ളവനാകകൊണ്ട, അ
നേകം പാപങ്ങളെ ക്ഷമിക്കും എന്നും മഹമ്മദ പറ
യുന്നു. അങ്ങിനെയായാൽ, അവന്റെ നീകിക്ക ത
ൎപ്പണം വരുന്നത എങ്ങിനെ? ഒരു നീതിയുള്ള ന്യാ
യാധിപതി ഒരു കുറ്റത്തെയും ശിക്ഷിക്കാതെ വിടു
കയില്ല. കുറ്റക്കാരുടെ അപേക്ഷകൾക്കും നിലവി
ളികൾക്കും അവൻ ശ്രദ്ധിക്ക എന്ന വന്നാൽ ബ
ഹിജനം അവനെ സ്തുതിക്കാതെ കുറ്റപ്പെടുത്തുകെ
യുള്ളു. മേലും സകല പാപവും ദൈവത്തിന്റെ സ
ന്നിധിയിൽ വെറുപ്പാകുന്നു എന്നും, പാപം ഒക്കെ
യും ശിക്ഷിക്കപ്പെടും എന്നും ദൈവം അരുളിചെയ്തി
രിക്കയാൽ നാം ശിക്ഷയെ ഒഴിഞ്ഞിരിക്കും എന്ന
വിചാരിക്കുന്നത എങ്ങിനെ? ഇതൊക്കെയും ആയ
ശ്രദ്ധയോടെ കേട്ടു. എന്നാൽ പരമായി ഇങ്ങിനെ
സംസാരിക്കുന്നതിനാൽ, അവളുടെ ശിഷ്ടമുള്ള അ
ല്പായുസ്സ വേഗത്തിൽ കുറഞ്ഞുപോകുന്നതാകകൊ
ണ്ട, സംസാരം നിൎത്തെണമെന്ന ഞാൻ പറഞ്ഞു.
അപ്പോൾ അവളുടെ സ്നേഹിതിയായ ഫുൽമോനി
കൊണ്ടുവന്ന ചാമകഞ്ഞിയിൽ കുറ്രെ കുടിച്ചശേ
ഷം പിന്നെയും പറഞ്ഞതെന്തെന്നാൽ, അങ്ങിനെ
അല്ല മദാമ്മേ! ഞാൻ കുറെകൂടെ പറയട്ടെ. മഹമ്മദ
മാൎഗ്ഗത്താൽ പാപികളകുന്ന മനുഷ്യൎക്ക രക്ഷയുണ്ടാ
കയില്ലെന്ന ഞാൻ ആയയോട പറഞ്ഞിരിക്കുന്നു.I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/105&oldid=180098" എന്ന താളിൽനിന്ന് ശേഖരിച്ചത്