താൾ:CiXIV138.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ൟ ലോകത്തിൽ അല്പകാലംകൂടെ പാൎപ്പാൻ എ
ന്നെ മനസ്സവരുത്തുന്നതിനായിട്ട, അനേകായിരം
രൂപാതന്നെ ഇനിക്ക തരാമെന്ന പറഞ്ഞാലും ഇ
വീടംവിട്ട പോകെണമെന്ന ഞാൻ ആഗ്രഹിക്കു.
അതെന്തെന്ന പറയാം. ഞാൻ ചെയ്ത നീതിക്കടുത്ത
പ്രവൃത്തികളുടെ പ്രതിഫലനമായിട്ട സ്വൎഗ്ഗം ഇനിക്ക
കിട്ടുവാൻ പോകുന്നതകൊണ്ടല്ല. ആയയെ, നിങ്ങ
ളുടെ കോറാൻപുസ്തകം പറയുന്നത എന്തെന്നാൽ,
നീതിയെ പ്രവൃത്തിക്കുന്നവർ അതിനാലെ സ്വൎഗ്ഗം
പ്രാപിക്കും എന്നും, പാപി നരകത്തിൽ തള്ളപ്പെടു
മെന്നും ആകുന്നു. എന്നാൽ ആയയെ ഇങ്ങിനെ നീ
തിക്കടുത്ത പ്രവൃത്തികൾ ചെയ്ത, അവയാൽ നിന
ക്ക എങ്കിലും, ഇനിക്ക എങ്കിലും, മറ്റ യാതൊരു പു
രുഷന്ന എങ്കിലും, സ്ത്രീക്ക എങ്കിലും സ്വൎഗ്ഗത്തിൽ
പോകുവാൻ കഴിയുമൊ? അയ്യൊ! കഴികയില്ല. എ
ന്തെന്നാൽ എല്ലാവരും പാപം ചെയ്തിരിക്കുന്നു.
ദിവസന്തോറും നാഴികതോറും നാം പാപംചെയ്യു
ന്നു. നീതിയെ പ്രവൃത്തിപ്പാൻ നമ്മുടെ സ്വശക്തി
യാൽ കഴിയുന്നതല്ലായ്കകൊണ്ട പുണ്യപ്രവൃത്തിക
ൾ ചെയ്താൽ അവയാൽ രക്ഷിക്കപ്പെടാമെന്ന നി
ങ്ങളുടെ കോറാനിൽ പറയുന്നത എന്തപോലെ എ
ന്ന പറയാം. നാം ഒരു മുടന്തനെ കണ്ട, അവനോട
നീ മരിക്കാതെ രക്ഷപെടെണമെന്നുണ്ടങ്കിൽ ഓ
ടി ചാടെണമെന്നൊ, അല്ലെങ്കിൽ ഒരു കുരുടനെ ക
ണ്ട അവനോട, നീ ഒരു വിശേഷമായ ചരിത്രം വ
രെക്കെണമെന്നൊ പറയുന്നതപോലെ ഇരിക്കുന്നു.
എന്നാൽ ഇങ്ങിനെ ചെയ്യുന്നതിന്ന ആ കുരുടന്നാ
കട്ടെ, മുടന്തന്നാകട്ടെ കഴികയില്ലെന്നുള്ള വിവരം
നമുക്ക ഇല്ലാവൎക്കും അറിയാമല്ലൊ. ആകയാൽ അവ
രുടെ രക്ഷെക്കു വേറൊരു വഴി ഉണ്ടായില്ലെങ്കിൽ
അവർ ചാകേ നിൎവാഹമുള്ള എന്നാൽ മഹമ്മദമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/104&oldid=180097" എന്ന താളിൽനിന്ന് ശേഖരിച്ചത്