താൾ:CiXIV138.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

യൊ? അതിന്ന പരമായി, ഉവ്വ മദാമ്മേ! "അവ
ന്റെ കോലും അവന്റെ വടിയുമായവതന്നെ എ
ന്നെ ആശ്വസിപ്പിക്കുന്നു."

ഹാ! കുരിശിന്മേൽ കൊല്ലപ്പെട്ട ആട്ടിൽകുട്ടി ത
ന്നെ എന്റെ ലാഭം. ഹാ യേശുവെ! സാത്താന്റെ
കയ്യിൽനിന്ന നിന്റെ സ്വന്ത വിലയേറിയ രക്തം
കൊണ്ട എന്നെ രക്ഷിച്ചതിനായിട്ട, നിൻ തിരു
നാമം സ്തുതിക്കപ്പെടട്ടെ. ഹാ! നിന്റെ സ്നേഹം എത്ര
അത്ഭുതമായിട്ടുള്ളത. അതിന്റെ ഉയരവും ആഴവും
നീളവും വീതിയും ഇത്രമേൽ എന്ന ആൎക്ക പറവാൻ
കഴിയും.

ഇത ഇത്രയും പറഞ്ഞപ്പോൾ പരമായി ക്ഷീ
ണിച്ച തലയിണമേൽ വീണു. അപ്പോൾ ആയ
അവൾക്ക ഒരു മാതളനാരകപ്പഴം നീട്ടി. അത വേ
ണമെന്ന പരമായി പറകയാൽ, ആയ അത തൊ
ലിച്ച കൊടുത്തു. അവളുടെ കയ്യിൽനിന്ന പരമായി
അതിനെ വാങ്ങിച്ചപ്പോൾ അവൾ മനോകുണ്ഠിത
ത്തോടും, താല്പൎയ്യത്തോടുംകൂട, ആയയെ, നീ ഒരു ക്രി
സ്ത്യാനി അല്ലെന്ന തോന്നുന്നു എന്ന പറഞ്ഞു. അ
ല്ല, ഞാൻ ഒരു മഹമ്മദകാരത്തി ആകുന്നു എന്ന ആ
യ പറഞ്ഞപ്പോൾ, ആ വൃദ്ധസ്തീ ആയയുടെ ത
ലെക്ക കൈവെച്ച അങ്ങിനെയെങ്കിൽ യേശുക്രിസ്തു
തന്നെ സത്യരക്ഷിതാവ എന്നും, അവന്റെ മാൎഗ്ഗം
മാത്രം സത്യമുള്ളതെന്നും എന്റെ ൟ മരണശ്വാസ
ത്തോടുംകൂടെ ഞാൻ സാക്ഷിപ്പെടുത്തുന്നു. ഇങ്ങി
നെ ചെയ്യുന്നതിന ദൈവം ഇനിക്ക സംഗതി വരു
ത്തിയിരിക്കയാൽ അവനെ ഞാൻ വാഴ്ത്തുന്നു. ആ
യയെ എന്നെ നോക്ക; രണ്ടമൂന്ന ദിവസിക്കകം
ഞാൻ എന്റെ നിത്യവീട്ടിലേക്ക കൊണ്ടുപോകപ്പെ
ടും. എന്നാൽ അതകൊണ്ട ഇനിക്ക ഒട്ടും ഭയമില്ല.I

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/103&oldid=180096" എന്ന താളിൽനിന്ന് ശേഖരിച്ചത്