താൾ:CiXIV138.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

ഞങ്ങൾ അവിടെ ചെന്നപ്പോൾ ഫിൽമോനി അ
വളുടെ സ്നേഹിതയുടെ വീട്ടിന്റെ തിണ്ണെക്ക കുറെ
ചാമക്കഞ്ഞി വെച്ചുകൊണ്ടിരിക്കുന്നതിനെ കണ്ടു.
പരമായിക്ക ദീനം ബഹു കലശലായി നന്നാ മെ
ലിഞ്ഞുപോകയും ചെയ്തു. അവൾ എന്നെ കണ്ടൗ
ടനെ മുഖപ്രസാദത്തോടുംകൂടെ, മദാമ്മെ! ഞാൻ താ
മസിയാതെ വീട്ടിൽ പോകുമെന്ന തോന്നുന്നു: ൟ
ദീനം എന്റെ സ്വൎഗ്ഗസ്ഥനായ പിതാവ എന്നെ
തന്റെ സ്വൎണ്ണരാജധാനിയിൽ കൂട്ടിക്കൊണ്ടുപോകു
ന്നതിന അയച്ച ദൂതാകുന്നു.

ൟ മാറ്റത്തിൽ നിനക്ക സന്തോഷമല്ലയൊ പ
രമായി? എന്ന ഞാൻ ചോദിച്ചപ്പോൾ, അവൾ എ
തിരുത്തരമായിട്ട, ഉവ്വ മദാമ്മെ! സന്തോഷംതന്നെ
സംശയമില്ല. ആ മാറ്റംകൊണ്ട ഞാൻ എങ്ങിനെ
യായിതീരുനെമ്മ വിചാരിപ്പിൻ. ഇപ്പോൾ ഞാൻ
പാൎക്കുന്നത ൟ അരിഷ്ടതയായ വീട്ടിൽ ആകുന്നു.
അപ്പോഴൊ, ഞാൻ യേശുവിനോട കൂടെ വാഴും. ഇ
വിടെ ഞാൻ പാപവും ശരീരരോഗവുംകൊണ്ട ബാ
ധിക്കപ്പെട്ടിരിക്കുന്നു; അവിടെയൊ, ഞാൻ മഹത്താ
യും അഴിവില്ലാത്തതായുമുള്ളൊരു ദേഹമ്പൂണ്ട, ദിവ്യ
സിംഹാസനത്തിന്മുമ്പാകെ കുറ്റംകൂടാതെ നിൽക്കും.
ഹാ മദാമ്മെ! സ്വൎഗ്ഗത്തിലെ പ്രധാനഭാഗ്യം എന്ന
തെന്ന എന്റെ മനസ്സിൽ തോന്നുന്നത എന്തെന്ന
പറയാം. അവിടെ നമ്മിൽ ആകട്ടെ, മറ്റുള്ളവരിൽ
ആകട്ടെ പാപം തീരെ ഇല്ല. ഹാ! അത എത്ര ഭാഗ്യ
മേറിയ സ്ഥലം!

അതെ പരമായി! സ്വൎഗ്ഗം ഭാഗ്യമേറിയ സ്ഥലം
തന്നെ തൎക്കമില്ല. എന്നാൽ ആ സ്ഥലം നിനക്കായി
ട്ട സമ്പാദിച്ചിരിക്കുന്ന ആ പ്രിയരക്ഷിതാവ നീ
മരണനിഴലിൻ താഴ്വരയെ കടക്കുന്ന ൟ സമയ
ത്ത നിന്റെ ഹൃദയത്തിൽ വിലയേറിയവൻ അല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/102&oldid=180095" എന്ന താളിൽനിന്ന് ശേഖരിച്ചത്