To Complicate, v. a. മടക്കിക്കൊള്ളുന്നു, പലതും കൂട്ടിക്കലൎത്തുന്നു, പിണച്ചുകെട്ടു ന്നു, കൂട്ടിക്കെട്ടുന്നു; കുടുക്കുന്നു; വിഷമി പ്പിക്കുന്നു.
Complicate, a. പലതും കൂടിയ, കൂട്ടുള്ള, ഒന്നൊടൊന്ന കൂടിയ, പിണച്ചുകെട്ടുള്ള, കുടുക്കുള്ള, വിഷമമുള്ള, ദുൎഘടമുള്ള.
Complication, s. പലതിന്റെയും ചെർ മാനം, സമ്മിശ്രത; കുടുക്കം, വിഷമം, പിണച്ചുകെട്ട.
Complice, s. ദൊഷത്തിന കൂടുന്ന കൂട്ടു കാരൻ, കൂട്ടാളി, സഹായി.
Complier, s. അനുസരക്കാരൻ, അനുകൂ ലക്കാരൻ, സമ്മതിക്കുന്നവൻ, ഇണക്കശീ ലമുള്ളവൻ.
Compliment, s. ഉപചാരവാക്ക, ഉപചാ രം, വന്ദനം, വണക്കം, കുശലപ്രശ്നം, കുശലൊക്തി, പ്രശംസവാക്ക.
To Compliment, v. a. ഉപചാരംചെയ്യു ന്നു, വന്ദിക്കുന്നു, വന്ദനം ചെയ്യുന്നു, വ ണങ്ങുന്നു; കുശലപ്രശ്നം ചെയ്യുന്നു, പ്രശം സിക്കുന്നു, കൈവണങ്ങുന്നു.
Complimental, a. ഉപചാരമുള്ള, വന്ദ നമുള്ള, വണക്കമുള്ള.
Complimentary, a. വന്ദനശീലമുള്ള, ഉ പചാരമുള്ള, പ്രശംസയുള്ള.
Complimenter, s. വന്ദനംചെയ്യുന്നവൻ, പ്രശംസക്കാരൻ, മുഖസ്തുതിക്കാരൻ, കുശ ലപ്രശ്നം ചെയ്യുന്നവൻ.
Complot, s. കൂട്ടുകെട്ട, യൊഗകെട്ട, ദു ഷ്കൂറ.
To Complot, v. n. കൂട്ടുകെട്ടായി കൂടുന്നു, യൊഗകെട്ടായി കൂടുന്നു, ദുഷ്കൂറായി കൂടു ന്നു.
To Comply, v. n. അനുസരിക്കുന്നു, അ നുകൂലപ്പെടുന്നു, സമ്മതിക്കുന്നു, ഇണങ്ങു ന്നു, ചെരുന്നു.
Component, a. ചെൎന്നിരിക്കുന്ന, കൂട്ടായു ഉള, യൊഗമായുള്ള, ഒര ആകൃതിയുള്ള.
To Comport, v. n. യൊജിക്കുന്നു, ചെരു ന്നു, അനുസരിക്കുന്നു; നടക്കുന്നു, നടന്നു കൊള്ളുന്നു
To Comport, v. a, വഹിക്കുന്നു, സഹി ക്കുന്നു.
Comportable, a. യൊജ്യതയുള്ള, ചെൎച്ച യുള്ള.
Compartment, s. നടപ്പ, നടപടി, ശീ ലഭെദം.
to Compose, v. a. കൂട്ടിച്ചെൎക്കുന്നു, അടു ക്കിവെക്കുന്നു; ചമെക്കുന്നു; ഉണ്ടാക്കുന്നു, രചിക്കുന്നു, എഴുതുന്നു, കല്പിക്കുന്നു, സമാ ഹരിക്കുന്നു; ശമിപ്പിക്കുന്നു, അടക്കുന്നു, ശാ ന്തതപ്പെടുത്തുന്നു; വഴക്കതീൎക്കുന്നു; അ
|
ക്ഷരംകൂട്ടുന്നു; രാഗം കല്പിക്കുന്നു.
Composed, a. ശാന്തതയുള്ള, ശമിക്കപ്പെട്ട, സുബൊധമുള്ള, സാവധാനമുള്ള, അട ക്കമുള്ള.
Composedly, ad. ശാന്തമായി, സാവധാ നമായി.
Composedness, s. ശാന്തത, സാവധാ നം, അടക്കം, കൊപമില്ലായ്മ.
Composer, s. ഉണ്ടാക്കുന്നവൻ, ഗ്രന്ഥക ൎത്താവ, ലിഖിതൻ; രാഗംകല്പിക്കുന്നവൻ; ശമിപ്പിക്കുന്നവൻ.
Composition, s. കൂട്ടിച്ചെൎച്ച, നിൎമ്മാണം, ഉണ്ടാക്കുക, ഇണക്കുക; കൂട്ട, യൊഗം, ചെർമാനം, കൂട്ടൽ; സമാഹാരം, സമാ ഹരണം, രചന ; എഴുതിയ പുസ്തകം; വാങ്ങിയതിൽ കടംകുറെച്ചവീട്ടുക; യൊ ജ്യത, ഔചിത്യം; വാങ്മയം, സമാസം.
Compositor, s. അച്ചടിക്കുന്നതിന അക്ഷ രങ്ങളെ കൂട്ടുന്നവൻ.
Composure, s. കൂട്ടിച്ചെൎപ്പ, ക്രമപ്പെടുത്തുക; എഴുതിയുണ്ടാക്കുക; സമാഹരണം; ശാന്ത ത, ശമനത; യൊജ്യത; നിരപ്പാക്കുക.
To Compound, v. a. കൂട്ടിച്ചെൎക്കുന്നു, യൊ ഗം കൂട്ടുന്നു, കൂട്ടികലൎത്തുന്നു; സമാസിക്കു ന്നു; കൂട്ടിക്കെട്ടുന്നു; ഉണ്ടാക്കുന്നു, തീൎക്കു ന്നു; വഴക്കുതീൎക്കുന്നു, നിരപ്പാക്കുന്നു; വാ ങ്ങിയതിൽ കുറച്ച കടം തീൎക്കുന്നു.
To Compound, v. n. വിലപറഞ്ഞു തീരു ന്നു, വിലകുറച്ച വില്ക്കുന്നു; ഉടമ്പടി ചെ യ്യുന്നു, പ്രതിയൊഗിയാട സമാധാന പ്പെടുന്നു.
Compound, a. പലദ്രവ്യങ്ങൾകൂടിയ, കൂ ട്ടുള്ള, സമാസമുള്ള.
Compound interest, വട്ടിക്കുവട്ടി.
Compound, s. കൂട്ട, യൊഗം, കൂട്ടിക്കല ൎച്ച; പറമ്പ, അതൃത്തി.
Compoundable, a, കൂട്ടിച്ചെൎക്കാകുന്ന, ക ല പ്പെടാകുന്ന സമാസിക്കപ്പെടാകുന്ന, യൊജിക്കപ്പെടാകുന്ന.
Compounder, s. യൊജിപ്പിക്കുന്നവൻ; കൂട്ടികലൎത്തുന്നവൻ, കൂട്ടിച്ചെൎക്കുന്നവൻ.
To Comprehend, v. a, ഗ്രഹിക്കുന്നു, അറി യുന്നു, ബുദ്ധി എത്തുന്നു, മനസ്സിലാക്കുന്നു, അകത്ത അടക്കുന്നു; കൊള്ളുന്നു, കൊള്ളി ക്കുന്നു, പിടിക്കുന്നു; അടങ്ങിയിരിക്കുന്നു.
Comprehensible, a. ഗ്രഹിക്കപ്പെടതക്ക, ഗ്രഹിക്കാകുന്ന, ഗ്രാഹ്യം, അറിയാകുന്ന, ഗൊചരമുള്ള.
Comprehension, s. ഗ്രഹണം, അറിവ, ഗൊചരം, ബുദ്ധിശക്തി, ഉപലംഭം, ജ്ഞ പ്തി; അടക്കം, അടങ്കൽ, ഉൾപാട; സം ക്ഷെപം.
Comprehensive, a. ഗ്രഹിക്കാകുന്ന, അ
|