ഉദ്യൊഗം, സ്ഥാനം; നടപടിക്കടലാസ, ലക്ഷണസന്ദെശം.
Characteristic, a. ഇന്നവനെന്ന അല്ലെ ങ്കിൽ ഇന്നതെന്ന തിട്ടമായി കാണിക്കുന്ന.
Characteristic, s. അടയാളം, ചിഹ്നം. ലക്ഷണം.
To Characterize, v. a. ലക്ഷണസന്ദെ ശം കൊടുക്കുന്നു ; ചിത്രപ്പണി ചെയ്യുന്നു, കൊത്തുന്നു, അടയാളമിടുന്നു.
Characterless, a. കീൎത്തിയില്ലാത്ത, യശ സ്സില്ലാത്ത; ലക്ഷണസന്ദെശമില്ലാത്ത.
Charcoal, s. കരി, കരിക്കട്ട, ഇരുന്നൽ.
To Charge, v. a. ഭരമെല്പിക്കുന്നു, എല്പി ക്കുന്നു, ആക്കുന്നു; വിശ്വസിച്ചെല്പിക്കുന്നു ; കണക്കിൽകൂട്ടുന്നു, കുറ്റപ്പെടുത്തുന്നു, കു റ്റം ചുമത്തുന്നു ; ചുമത്തുന്നു; കല്പിക്കുന്നു, ബുദ്ധി ഉപദെശിക്കുന്നു; നെരിടുന്നു, അ തിക്രമിക്കുന്നു; ചുമപ്പിക്കുന്നു; നിറെക്കുന്നു; തൊക്കുനിറെക്കുന്നു.
Charge, s. വിചാരണ; അധീനം, വശം; ഭരമെല്ല; കല്പന, ബുദ്ധി ഉപദെശം; ഉ ദ്യൊഗം; കുറ്റം ചുമത്തൽ ; ചുമതല; ചി ലവ; അതിക്രമം, നെരിടുക, എതൃപ്പ, ശ ണ്ഠ; ഭാണ്ഡം, ഭാരം, ചുമട; ഒരു നിറ.
To lay to one's charge, ഒരുത്തന്റെ പെരിൽ കുറ്റം ചുമത്തുന്നു.
Chargeable, a. വളരചിലവഴിക്കാകുന്ന, കണക്കിൽ കൂട്ടാകുന്ന, കുറ്റം ചുമത്താകു ന്ന ; ചിലവുള്ള.
Chargeableness, s. ചിലവറുപ്പ, ചിലവ.
Chargeably, ad. ചിലവിട്ട, വളരെ ചി ലവൊടെ.
Charger, s. താലം, തളിക, വട്ടക; പട ക്കുതിര.
Charily, ad. ജാഗ്രതയൊടെ; കഷ്ടിപ്പാ യി, സംശയത്തൊട.
Chariness, s. ജാഗ്രത, സൂക്ഷം, ഭയം.
Chariot, s. രഥം, തെർ, വണ്ടി.
Charioteer, s. സാരഥി, തെരാളി, തെ രുതെളിക്കുന്നവൻ, സൂതൻ.
Charitable, a. ധൎമ്മമുള്ള, ധൎമ്മിഷ്ടമായുള്ള, ധൎമ്മശീലമുള്ള , ദാനശീലമുള്ള, ധാൎമ്മിക മായുള്ള, ഔദാൎയ്യമുള്ള, ഉപകാരം ചെയ്യു ന്ന, ദയയുള്ള, സ്നെഹമുള്ള.
Charitably, ad. ധൎമ്മമായി, ഒൗദാൎയ്യമാ യി, ദയയായി.
Charity, s. ധൎമ്മം, ഉപകാരം, ഉപാദാ നം; ഭിക്ഷ ; ദയ, സ്നെഹം.
Chark, v. a. കരിക്കുന്നു, കരിചുടുന്നു, ഇരു ന്നൽ ചുടുന്നു.
Charlatan, s. ഔഷധം അറിഞ്ഞുകൂടാത്ത വൈദ്യൻ, മൂഢവൈദ്യൻ; മായക്കാരൻ.
Charm, s. മന്ത്രം, വശീകരയന്ത്രം, വ
|
ശീകരം, മയക്കം, മൊഹം.
To Charm, v. a. ആഭിചാരം ചെയ്യുന്നു, വശീകരിക്കുന്നു, മയക്കുന്നു, മൊഹിപ്പിക്കു ന്നു, ഇഷ്ടപ്പെടുത്തുന്നു, മനസിന പ്രസാ ദം വരുത്തുന്നു, രസിപ്പിക്കുന്നു.
Charmer, s. ആഭിചാരക്കാരൻ, മയക്കുന്ന വൻ, വശീകരക്കാരൻ, മൊഹിപ്പിക്കുന്ന വൻ, രസിപ്പിക്കുന്നവൻ.
Charming, a. മൊഹനീയമായുള്ള, വശീ കരിക്കുന്ന; രമണീയമായുള്ള, രമ്യമായു ള്ള, മനൊഹരമായുള്ള, ദിവ്യമായുള്ള.
Charming, s. വശീകരണം, രമ്യത; മ നൊഹരത.
Charmingly, ad. വശീകരണത്തൊടെ, രമണീയമായി.
Charmingness, s. വശീകരണം, മ നൊഹരത, മൊഹനം.
Charnel-house, s. അസ്ഥികൾ കൂട്ടുന്ന സ്ഥലം.
Chart, s. മാലുമിപ്പടം; ഒരൊ ദെശങ്ങളു ടെ കരപ്പറങ്ങളും മറ്റും വൎണ്ണിച്ചിരിക്കു ന്ന പടം.
Charter, s. സാക്ഷി എഴുത്ത; സ്ഥാനമാ നങ്ങളെ കല്പിച്ചുകൊടുക്കുന്ന നീട്ട; സ്ഥാ നമാനം; സമാന്യം, എഴുതിയ ഉട മ്പടി.
Chartered, a. സ്ഥാനമാനങ്ങൾ കിട്ടീട്ടു ള്ള, ഉടമ്പടി ചെയ്യപ്പെട്ട.
Chary, a. ജാഗ്രതയുള്ള, സൂക്ഷമുള്ള.
To Chase, v. a. കാടുതെടുന്നു, നായാടു ന്നു, വെട്ടയാടുന്നു ; തെരുന്നു; പിന്തെരു ന്നു, പിന്തുടരുന്നു; തെൎന്നചെല്ലുന്നു; കാ ലടിനൊക്കി ചെല്ലുന്നു ; കടിക്കുന്നു, ആട്ടി യിറക്കുന്നു.
Chase, s. നായാട്ട, വെട്ട, മൃഗവ്യം, മൃഗ വധം ; തെൎച്ച; പിന്തെൎച്ച, ഒടിക്കുക, ആ ട്ടിയിറക്കുക; തൊക്കിന്റെ ഉണ്ടപ്പഴുത ; അച്ചടിപ്പാനുള്ള അക്ഷരങ്ങളെ മുറുക്കുന്ന ഇരിമ്പ ചട്ടം.
Chaser, s. നായാട്ടുകാരൻ, വെട്ടക്കാരൻ, മൃഗജീവനൻ; പിന്തെരുന്നവൻ, തെൎന്ന ചെല്ലുന്നവൻ: ഒടിക്കുന്നവൻ, ആട്ടിയി
റക്കുന്നവൻ.
Chasm, s. പിളൎപ്പ, വിള്ളൽ; തുറവ, വെ ടിമ്പ, വിടവ; ശൂന്യം, ശുഷിരം.
Chassy, s. കിളിവാതിലിന്റെ കട്ടള
Chaste, ca. പാതിവ്രത്യമുള്ള, ദൊഷപ്പെ
ടാത്ത ; നിൎമ്മലമായുള്ള; അശൊഭനമില്ലാ ത്ത; നെരായുള്ള .
Chaste-tree, s, കരിനൊച്ചി.
To Chasten, v. a. ശിക്ഷിക്കുന്നു, ദണ്ഡി ക്കുന്നു; നന്നാക്കുന്നു.
To Chastise, v. a. ശിക്ഷിക്കുന്നു, ദണ്ഡിക്കു
|