Jump to content

താൾ:CiXIV133.pdf/556

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

YEL 544 YOU

Y

Yacht, s. ഒരു ചെറിയ കടത്ത കപ്പൽ,
ഉല്ലാസക്കപ്പൽ.

Yam, s. കിഴങ്ങ, കാച്ചിൽ.

Yard, s. മുറ്റം; മൂന്നടികൊൽ, ഗജം; ക
പ്പലിന്റെ വിലങ്ങപാമരം, പരിമാൻ.

Yardwand, s. മുഴക്കൊൽ; മൂന്നടിക്കൊൽ,
ഗജം.

Yare, a. സാമൎത്ഥ്യമുള്ള, മിടുക്കുള്ള, ചുറു
ക്കുള്ള, വെഗമുള്ള.

Yarely, ad. സാമൎത്ഥ്യത്തൊടെ, ചുറുക്കെ.

Yarn, s. രൊമം കൊണ്ടുണ്ടാക്കിയ നൂൽ,
രൊമനൂൽ.

To Yarr, v. n. മുരളുന്നു, മുറുമ്മുന്നു.

Yarrow, s. ഒരു വക പച്ചമരുന്ന.

Yawl, s. കപ്പലിന്റെ ബൊട്ട, വള്ളം.

To Yawl, v. a. നിലവിളിക്കുന്നു, തൊള്ള
യിടുന്നു, അലറുന്നു.

To Yawn, v. n. കൊട്ടവായിടുന്നു; വാ
പിളൎക്കുന്നു; വിള്ളുന്നു; കെഞ്ചുന്നു.

Yawn, Yawning, s. കൊട്ടുവാ; വിള്ള,
വിടവ.

Yawning, a. കൊട്ടുവായിടുന്ന; ഉറക്കമു
ള്ള, മന്ദമായുള്ള, മടിയുള്ള.

Yclad, a. ധരിച്ച, ഉടുത്ത, അലങ്കരിക്ക
പ്പെട്ടു.

Ycleped, a. വിളിക്കപ്പെട്ട, പെരിട്ട, നാ
മമുള്ള.

Ye, nom. plu of Thou, നിങ്ങൾ തങ്ങൾ.

Yea, ad. അതെ, ഉവ്വ; ഒം; സത്യം, നെർ.

To Yean, v. a. ആടുപെറുന്നു.

Yeanling, s. ആട്ടിൻ കുട്ടി.

Year, s. വൎഷം, സംവത്സരം, ആണ്ട, കാ
ലം, കൊല്ലം

Yearling, a. ഒരു വയസ്സുള്ള.

Yearly, s. ആണ്ടുതൊറുമുള്ള, വൎഷം തൊ
റുമുള്ള; വൎഷപൎയ്യയന്തരമുള്ള.

Yearly, ad. ആണ്ടുതൊറും, വഷംതൊറും.

To Yearn, v. n. മനസ്സലിയുന്നു, മനസ്സു
രുകുന്നു; ചഞ്ചലപ്പെടുന്നു.

Yearning, s. മനസ്സലിവ, മനസ്സുരുക്കം;
മനശ്ചാഞ്ചല്യം.

Yeast, Yest, s. പുത്തൻമദ്യത്തിന്റെപത;
പുളിച്ചമാവ; നുര പത.

Yelk, or Yolk, s. മുട്ടയുടെ മഞ്ഞക്കരു, ഉ
ണ്ണി; മുട്ടുക്കരു.

To Yell, v. n. നിലവിളിക്കുന്നു, അലറു
ന്നു, മൊങ്ങുന്നു.

Yell, s. നിലവളി, മൊങ്ങൽ.

Yellow, s. മഞ്ഞനിറം, പൊന്നിറം; സ്വ
ൎണ്ണവൎണ്ണം.

Yellow, a. മഞ്ഞനിറമുള്ള.

Yellowish, a. മഞ്ഞ രെഖയുള്ള.

Yellowness, s. മഞ്ഞനിറം, മഞ്ഞരെഖ.

Yellows, s. കുതിരകൾക്ക വരുന്ന ഒരു വ്യാ
ധി.

To Yelp, v. n. കുരെക്കുന്നു.

Yelp, s. കുര.

Yeoman, s. ഗൃഹസ്ഥൻ, വലിയ കൃഷി
ക്കാരൻ, രാജാവിന്റെ അടുക്കൽ നില്ക്കു
ന്ന ഒരു ഉദ്യൊഗസ്ഥൻ.

Yeomanry, a. ഗൃഹസ്ഥന്മാരുടെയും മറ്റും
കൂട്ടം.

To Yerk, v. a. വെഗത്തിൽ എറിയുന്നു,
ഉതെക്കുന്നു; കുതിര തൊഴിക്കുന്നു.

Yerk, s. ഉത, തൊഴി, എറിച്ചിൽ.

Yes, ad. അതെ, ഉവ്വ; ഉണ്ട.

Yest, s. പുത്തൻ മദ്യത്തിന്റെ പത, നുര.

Yester, Yesterday, ad. ഇന്നലെ.

Yesterday, s. ഇന്നലത്തെ ദിവസം, ഇ
ന്നലെ.

Yesternight, ad. കഴിഞ്ഞ രാത്രി, ഇന്ന
ലെ രാത്രി.

Yesty, a. പതയുള്ള, നുരയുള്ള.

Yet, conj. എങ്കിലും, എന്നിട്ടും, എന്നാലും.

Yet, ad. ഇനിയും, ഇനി, പിന്നെയും,ആ
കിലും, കൂടാതെ.

Yew, s. പരുപരയുള്ള ഒരു വൃക്ഷം.

Yex, s. എക്കിൾ, എക്കിട്ട.

To Yex, v. n. എക്കിളെടുക്കുന്നു, എക്കിട്ടെ
ടുക്കുന്നു.

To Yield, v. a. & n. നൽകുന്നു, കൊടു
ക്കുന്നു, തരുന്നു; വിടുന്നു, വിട്ടുകൊടുക്കു
ന്നു; ജീവനെ വിടുന്നു, ഉപെക്ഷിക്കുന്നു,
എല്പിക്കുന്നു; ഇണങ്ങുന്നു; അടങ്ങുന്നു, ഒ
തുങ്ങുന്നു; അനുസരിക്കുന്നു, സമ്മതിക്കുന്നു.

Yielder, s. നൽകുന്നവൻ; അനുസരിക്കു
ന്നവൻ.

Yoke, s. നുകം, നുകത്തടി; പിണ, ബ
ന്ധനം, അടിമ; എരു; ജൊട, ഇണ.

To Yoke, v. a. പിണെക്കുന്നു, കൂട്ടിക്കെ
ട്ടുന്നു, പൂട്ടിക്കെട്ടുന്നു.

Yokefellow, Yokemate, s. കൂട്ടാളി, കൂ
ട്ടുകാരൻ; കൂട്ടുവെലക്കാരൻ.

Yolk, s. മുട്ടയുടെ മഞ്ഞക്കരു, മുട്ടയുടെ ഉ
ണ്ണി.

Yon, Yonder, a. അവിടെയുള്ള, അവി
ടത്തെ, ad: അവിടെ, അവിടത്തിൽ.

Yore, ad. പണ്ട, പൂൎവ്വത്തിങ്കൽ, മുമ്പെ.

You, pron, നീ, താൻ, നിങ്ങൾ;; നിന്നെ.
തന്നെ, നിങ്ങളെ.

Young, a. ഇളയ, ഇളയ പ്രായമുള്ള, ത
രുണമായുള്ള, ചെറിയ.

A young man, ബാലകൻ, യൌവനമു
ള്ളവൻ, തരുണൻ, ചെറുപ്പകാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/556&oldid=178441" എന്ന താളിൽനിന്ന് ശേഖരിച്ചത്