താൾ:CiXIV133.pdf/555

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WRI 543 X

Wreath, s. കുത്തിപ്പിരി, പിന്നൽ; ചുരുൾ,
ചുഴി; പൂമാല, മാല.

To Wreath, v. അ. കുത്തിപ്പിരിക്കുന്നു, പി
ന്നുന്നു, ചുഴിക്കുന്നു; മുടയുന്നു; പൂമാലചൂ
ടുന്നു.

Wreathy, a. കുത്തിപ്പിരിയുള്ള, പിന്നലു
ള്ള.

Wreak, s. കപ്പൽ ചെതം, നാശം, നഷ്ടം.

To Wreak, v. a. കപ്പൽ ഉടെക്കുന്നു, ക
പ്പൽ ചെതം വരുത്തുന്നു, നശിപ്പിക്കുന്നു.

Wren, s. ഒരു ചെറിയ പക്ഷി.

To Wrench, v. a. പിടിച്ചുവലിക്കുന്നു;
മുറുക്കി വലിക്കുന്നു, ബലാല്ക്കാരമായി പറി
ച്ചുകളയുന്നു; ബലബന്ധം ചെയ്യുന്നു; ചു
റ്റിപ്പിണെക്കുന്നു; പിഴുന്നു, ഉളുക്കുന്നു.

Wrench, s. പിടിച്ചുവലി; പറിപ്പ; ഉളുക്ക.

To Wrest, v. a. കൊട്ടുന്നു, ബലാല്ക്കാര
മായി പിരിച്ചുകളയുന്നു; ചുറ്റിപ്പിണെ
ക്കുന്നു; മറിച്ചുകളയുന്നു.

Wrest, s. കൊട്ടം, പിരിച്ചിൽ, ബലാല്ക്കാ
രം.

To Wrestle, v. a. മല്ലിടുന്നു, മല്ലുകെട്ടു
ന്നു, മല്പിടിക്കുന്നു, പൊരാടുന്നു.

Wrestler, s. മല്പിടിക്കാരൻ, മല്ലൻ.

Wrestling, s. മല്ല, മല്ലുകെട്ട, മല്പിടി, മ
ല്പിടിത്തം, മല്ലയുദ്ധം.

Wretch, s. അധമൻ, അരിഷ്ടൻ, ദുരാ
ത്മാവ, നിൎഭാഗ്യൻ, പാപി.

Wretched, a. അരിഷ്ടമായുള്ള, ഹീനമാ
യുള്ള, നീചമായുള്ള.

Wretchedly, ad. അരിഷ്ടമായി, ഹീന
മായി.

Wretchedness, s. അരിഷ്ടത, ഹീനത,
നിൎഭാഗ്യം, നികൃഷ്ടത.

To Wriggle, v. n. ചാഞ്ചാടുന്നു, വെക്കു
ന്നു, വളഞ്ഞുവളഞ്ഞ പൊകുന്നു, ആടുന്നു.

Wright, s. പണിക്കാരൻ, തച്ചൻ.

To Wring, v. a. പിഴിയുന്നു, മുറുകപ്പിരി
ക്കുന്നു, തിരിക്കുന്നു; പിഴിഞ്ഞെടുക്കുന്നു;
ഞെക്കുന്നു, ഞെരുക്കുന്നു; അമുക്കുന്നു, ഞ
ണുക്കുന്നു; ചുളുക്കുന്നു; ഞെരുക്കം ചെയ്യുന്നു;
ബുദ്ധിമുട്ടിക്കുന്നു; സാഹസം ചെയ്യുന്നു.

To Wring, v. n. ചുളുങ്ങുന്നു, പുളയുന്നു.

Wringer, s. പിഴിയുന്നവൻ.

Wrinkle, s. ചുളിപ്പ, ചുളുക, മടക്ക.

To Wrinkle, v. a. & n. ചുളുക്കുന്നു, മട
ക്കുന്നു, മടക്കാക്കുന്നു; ചുളുങ്ങുന്നു.

Wrist, s. മണികണ്ടം, മണിക്കെട്ട.

Wristband, s. മണിക്കണ്ടത്തിൽ കെട്ടും
കെട്ട.

Writ, s. വെദയെഴുത്തെ, എഴുത്ത; ന്യായ
മുള്ള കല്പന.

Holy writ, വിശുദ്ധവെദയെഴുത്ത.

Writ, pret. & part. pass. of To Write,
എഴുതി, എഴുതപ്പെട്ട.

To Write, v. a. & n. എഴുതുന്നു, ലെഖ
നം ചെയ്യുന്നു.

Writer, s. എഴുത്തുകാരൻ, ലെഖകൻ, ലി
പികാരൻ; രായസക്കാരൻ.

To Writhe, v. a. ചുളുക്കുന്നു, ഞണുക്കുന്നു,
കൊട്ടുന്നു.

To Writhe, v. n. ചുളുങ്ങുന്നു, ഞണുങ്ങു
ന്നു, പുളയുന്നു.

Writing, s. എഴുത്ത, ലെഖനം, ലിപി;
എഴുതിയ പുസൂകം.

Writingmaster, s. എഴുത്തച്ചൻ; എഴുത്ത
പഠിപ്പിക്കുന്നവൻ.

Written, part. a. എഴുതിയ, എഴുതപ്പെട്ട.

Wrizzled, a. ചുളുങ്ങിയ; വാടിയ.

Wrong, s. അന്യായം, തെറ്റ, കുറ്റം,
പിഴ, നെരുകെട, ന്യായക്കട, ദൂഷണം.

Wrong, a. നരല്ലാത്ത; തെറ്റുള്ള, പിഴ
യുള്ള; പിണക്കമുള്ള.

To Wrong, v. a. അന്യായം ചെയ്യുന്നു;
ദൊഷം ചെയ്യുന്നു.

Wrong, Wrongly, ad. തെറ്റായി, അ
ന്യായമായി; ദൊഷമായി.

Wrongdoer, s. അന്യായക്കാരൻ, ദൊഷം
ചെയ്യുന്നവൻ, ഉപദ്രവക്കാരൻ, ദുഷ്പ്രവൃ
ത്തിക്കാരൻ.

Wronger, s. അന്യായകാരൻ.

Wrongful, a. അന്യായമുള്ള, ദൊഷമുള്ള
ഉപദ്രവിക്കുന്ന, നെരുകെടുള്ള.

Wrongfully, ad. തെറ്റൊടെ, അന്യായ
മായി, ഉപദ്രവമായി.

Wronghead, Wrongheaded, a. വികട
ബുദ്ധിയുള്ള, ബുദ്ധിപിഴയുള്ള.

Wrongly, ad. അന്യായമായി, തെറ്റായി.

Wrote, pret. & part. of To Write, എ
ഴുതി, എഴുതിയ.

Wroth, a. ക്രൊധമുള്ള, അതികൊപമുള്ള.

Wrought, pret. & part. of To Work,
വെലചെയ്തു, പ്രവൃത്തിച്ച, ഉണ്ടാക്കി, ഉ
ണ്ടാക്കപ്പെട്ട; തീൎത്ത, തീൎക്കപ്പെട്ട.

Wrung, pret. &. part. of To Wring,
പിഴിഞ്ഞു, പിഴിഞ്ഞ.

Wry, a. കൊട്ടമുള്ള, ചുളുങ്ങിയ, വക്രമാ
യുള്ള.
aratriarriors

X.

X, is a letter which begins no word
in the English language.

X, ൧൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/555&oldid=178440" എന്ന താളിൽനിന്ന് ശേഖരിച്ചത്