Jump to content

താൾ:CiXIV133.pdf/549

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WID 537 WIL

Whole, a. മുഴുവനായുള്ള, പൂൎണ്ണമായുള്ള;
ചെതപ്പെടാത്ത; ആകെയുള്ള, എല്ലാം,
അശെഷം, തീരുമാനം; ആരൊഗ്യമുള്ള.

Wholesale, s. ആകപ്പാടെയുള്ള വില്പ, ക
ച്ചവടം.

Wholesome, a. ആരൊഗ്യമുള്ള, സൌഖ്യ
മായുള്ള, സുഖകരമായുള്ള.

Wholesomeness, s. ആരൊഗ്യം, സൌ
ഖ്യം, ക്ഷെമം.

Wholly, ad. മുഴുവനും, അശെഷം, ആ
കപ്പാടെ, ആസകലവും, തീരെ.

Whom, pron. ആരെ, എവനെ.

Whomsoever, pron. ആരെ എങ്കിലും.

Whoop, s. ആൎപ്പ, ആൎപ്പവിളി.

To Whoop, v. n. ആൎക്കുന്നു, ആൎപ്പവിളി
ക്കുന്നു, അട്ടഹാസിക്കുന്നു.

Whore, s. വെശ്യാ, കുലട, കൂത്തച്ചി, തെ
വിടിച്ചി.

Whoredom, s. വെശ്യാവൃത്തി, വെശ്യാ
സംഗം, പരസ്ത്രീസംഗം.

Whoremonger, Whoremaster, s. വെ
ശ്യാസംഗക്കാരൻ, സ്ത്രീജിതൻ.

Whorish, a. അടക്കമില്ലാത്ത.

Whose, pron. ആരുടെ.

Whoso, Whosoever, pron. ആരെങ്കിലും.

Why, ad. എന്തിന, എന്തുകൊണ്ട, എന്ത
സംഗതി കൊണ്ട.

Wick, s. വിളക്കിന്റെ തിരി.

Wicked, a. ദുഷ്ട, ദുഷ്ടതയുള്ള, ദുഷ്ക്രതമാ
യുള്ള, പൊല്ലാപ്പൂള്ള.

Wacked in practice, ദുരാചാരമുള്ള, പാ
പകൎമ്മമുള്ള.

Wickedly, ad. ദുഷ്ടതയൊടെ.

Wickedness, s. ദുഷ്ടത, ദുഷ്ക്രതം, അകൃ
ത്യം, ഖലത്വം; വല്ലായ്മ, ദുൎമ്മാൎഗ്ഗം, അക്ര
മം, പാപം.

Wicker, a. ചെറിയ കൊൽ കൊണ്ട തീ
ൎത്ത; വള്ളികൾ കൊണ്ട തീൎത്ത.

Wicket, s. ചെറിയ വാതിൽ, ചീനവെ
ലിവാതിൽ.

Wide, a. അകലമുള്ള, വിസ്താരമുള്ള, വീ
തിയുള്ള, വിസ്തീൎണ്ണമുള്ള, വിശാലതയുള്ള.

Wide, ad. അകലെ, വിസ്തീർണ്ണമായി, വി
സ്താരമായി, ദൂരെ.

Widely, ad. അകലെ, ദൂരെ, വിസ്താരമായി.

To Widen, v. a. & n. അകലം വരുത്തു
ന്നു, വീതിയാക്കുന്നു, വിസ്താരമാക്കുന്നു,
വിശാലമാക്കുന്നു; അകലുന്നു, വീതിയാകു
ന്നു, വിസ്താരമായിതീരുന്നു.

Wideness, s. അകലം, വീതി, വിസ്താരം,
വിശാലത, വിസ്തീൎണ്ണം.

Widow, s. വിധവ, ഭൎത്താവ മരിച്ചവൾ.

Widower, s. ഭാൎയ്യ മരിച്ചവൻ.

Widowhood, s. വിധവത്വം, വൈധവ്യം.

Width, s. വീതി, വിസ്താരം, വിശാലത.

To Wield, v. a. ഒങ്ങുന്നു, വിശുന്നു, പ്ര
യൊഗിക്കുന്നു; നടത്തുന്നു; ഭരിക്കുന്നു, പൂ
ൎണ്ണാധികാരത്തൊടെ ഭരിക്കുന്നു.

Wieldy, a. ഒങ്ങാകുന്ന, നടത്തിക്കാകുന്ന,
ഭരിക്കുന്ന.

Wiery, a. കമ്പികൊണ്ട തീർത്ത, കമ്പിവ
ലിച്ച.

Wife, s. ഭാൎയ്യ, സ്ത്രീ, പത്നി, പരിഗ്രഹം,
കളത്രം; ജായ.

Wig, s. മറുമുടി.

Wight, s. ആൾ, ശരീരി, ജീവൻ.

Wild, a. മരുങ്ങാത്ത, മരിക്കമില്ലാത്ത, ഇ
ണങ്ങാത്ത; ഇണക്കമില്ലാത്ത, അടങ്ങാത്ത;
നാഗരികമില്ലാത്ത, ദുഷ്ട; മൂകതയുള്ള, ധൂ
ൎത്തുള്ള; അഴിമതിയുള്ള; ഘൊരഭാവമുള്ള;
കാടുകെറിയ, കാട സംബന്ധമായുള്ള, ത
രിശുള്ള; കുടിയില്ലാത്ത.

Wild, s. കാട, വനം, കൂടിയില്ലാത്ത പ്ര
ദെശം.

To Wilder, v. a. അന്ധാളിപ്പിക്കുന്നു, മ
ലെപ്പിക്കുന്നു.

Wilderness, s. വനം, അടവി, കാട്ടുപ്ര
ദെശം, വനാന്തരം.

Wildfire, s. നനെച്ചുണക്കിയവെടിമരുന്ന.

Wildgoosechase, s. വ്യർത്ഥമായുള്ള പി
ന്തുടൎച്ച.

Wildly, ad. തരിശായി, കൃഷി കൂടാതെ,
ക്രമക്കെടൊടെ, പരിഭ്രമത്തൊടെ; ശ്രദ്ധ
കൂടാതെ, ബുദ്ധികൂടാതെ, മലെപ്പൊടെ.

Wildness, s. മരിക്കമില്ലായ്മ, ഇണക്കമില്ലാ
യ്മ, അടങ്ങായ്മ; തരിശ; മൎയ്യാദകെട, ഭാടാ
ചാരം; കന്നമൊടി; അതിസാഹസം, മൂ
ക്ക്വത, ക്രൂരത, ദുഷ്ടത; ക്രമക്കെട; ഘൊ
രഭാവം; പരിഭ്രമം, ബുദ്ധിഭ്രമം.

Wile, s, വഞ്ചന, ചതി, കൃത്രിമം, തന്ത്രം;
ധൂൎത്ത; കൌശലം, ഉപായം

Wilful, a. താന്തൊന്നിത്വമുള്ള, അഹമ്മതി
യുള്ള, മനസ്സറിഞ്ഞ; വിചാരിച്ച ചെയ്ത;
ദുശ്ശഠതയുള്ള.

Wilfully, ad. ദുശ്ശഠതയൊടെ, മനസ്സൊ
ടെ.

Wilfulness, s. താന്തൊന്നിത്വം, അഹമ്മ
തി; ദുശ്ശഠത, വികടം.

Wilily, ad. കൃത്രിമത്തൊടെ, ഉപായ
ത്തൊടെ, കൌശലത്തൊടെ.

Wiliness, s. കൃത്രിമം, വഞ്ചന, തന്ത്രം,
ഉപായം, കൌശലം.

Will, s. മനസ്സ, ചിത്തം, ഹിതം; ഇഷ്ടം;
കല്പന, സമ്മതം; വശം; ആഗ്രഹം, കാം
ക്ഷ, ഇഛ; ദൈവെഛ; മരണപത്രിക;
അവകാശപത്രിക.


2 Z

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/549&oldid=178434" എന്ന താളിൽനിന്ന് ശേഖരിച്ചത്