Jump to content

താൾ:CiXIV133.pdf/541

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WAR 529 WAR

War, s. യുദ്ധം, പട, ശണ്ഠ; ബലം; പൊർ;
ആയുധം; ചതുരംഗബലം ; ശത്രുത്വം.

To War, v. n. യുദ്ധം ചെയ്യുന്നു, പടവെ
ട്ടുന്നു, പൊരിടുന്നു.

To Warble, v. a. & n. ശബ്ദത്തെ വിറ
പ്പിക്കുന്നു, പാടിശബ്ദിപ്പിക്കുന്നു; ചിലെക്കു
ന്നു; പാടുന്നു, രാഗംമൂളുന്നു.

Warbler, s. ഗായകൻ; നല്ലപാട്ടുകാരൻ;
പാടുന്ന പക്ഷി.

Ward, s. കാവൽ, കാവൽസ്ഥലം; കൊ
ട്ട; തട; താഴിന്റെ കള്ളപ്പണി; പാറാവ;
നഗരത്തിൽ ഒരു മുറി; വിചാരകാരന
കീഴിരിക്കുന്നവൻ; വിചാരണ, സംരക്ഷ
ണം.

To Ward, v. a. & n. കാക്കുന്നു, കാത്തര
ക്ഷിക്കുന്നു, പാലിക്കുന്നു; തടുക്കുന്നു, നി
വാരണം ചെയ്യുന്നു; ത്രാണനം ചെയ്യുന്നു;
കാവലായിരിക്കുന്നു, കാവലായി നില്ക്കു
ന്നു, ജാഗരണംചെയ്യുന്നു.

Warden, s. രക്ഷകൻ, പാലകൻ; പ്രധാ
നമായുള്ള ഉദ്യൊഗസ്ഥൻ; പിതാവില്ലാ
ത്ത മക്കളുടെ വിചാരകാരൻ; പള്ളിക്കൈ
കാക്കാരൻ.

Warder, s. പാലകൻ, രക്ഷകൻ; ദൎശയി
താവ; പടവിലക്കുന്നതിനുള്ള വടി.

Wardrobe, s. ഉടുപ്പുമുറി, വസ്ത്രശാല; ഉടു
പ്പുപെട്ടി, വസ്ത്രാദികളെ വെക്കുന്ന ഇടം.

Wardship, s. വിചാരണസ്ഥാനം; വി
ചാരകാരന കീഴായിരിക്കുന്ന അവസ്ഥ,
ശിഷ്യഭാവം.

Ware, a. ഒൎമ്മപ്പെടുന്ന, ജാഗ്രതയുള്ള.

To Ware, v. a. ഒൎക്കപ്പെടുന്നു, ജാഗ്രതപ്പെ
ടുന്നു, കരുതിക്കൊള്ളുന്നു.

Warehouse, s. പണ്ടകശാല, പാണ്ട്യാല;
ചരക്കുകളെ വെക്കുന്ന പുര.

Wares, s. plu. ചരക്കുകൾ; സംഭാരങ്ങൾ,
ദ്രവ്യങ്ങൾ.

Warfare, s. ഭടവൃത്തി, യുദ്ധസെവ.

To Warfare, v. n. ആയുധം എടുത്തസെ
വിക്കുന്നു, യുദ്ധസെവയിൽ എൎപ്പെടുന്നു.

Warily, ad. ഒൎമ്മയൊടെ, ജാഗ്രതയൊടെ,
സൂക്ഷ്മത്തൊടെ.

Wariness, s. ഒൎമ്മ, ജാഗ്രത, സൂക്ഷം, ക
രുതൽ.

Warlike, a. യുദ്ധസാമൎത്ഥ്യമുള്ള, യുദ്ധ
വൈദഗ്ദ്ധ്യമുള്ള, യുദ്ധത്തിനടുത്ത; യുദ്ധ
സംബന്ധമുള്ള.

Warm, a. കുറഞ്ഞ ചൂടുള്ള, അനലുള്ള, മ
ന്ദൊഷ്ണമായുള്ള, കൊഷ്ണമായുള്ള, കുളിർ
വീടിയ, കാഞ്ഞ; തീക്ഷ്ണതയുള്ള, ഉഷ്ണമാ
യുള്ള; ശുഷ്കാന്തിയുള്ള, താത്പൎയ്യമുള്ള, ഉ
ത്സാഹമുള്ള, വൈരാഗ്യമുള്ള, ചുണയുള്ള,
ഉഗ്രതയുള്ള.

To Warm, v. a. അനത്തുന്നു, കുളിർവീ
ടിക്കുന്നു, ചൂടാക്കുന്നു, കുളിർകായുന്നു; ചൂ
ടുപിടിപ്പിക്കുന്നു, തണുപ്പ മാറ്റുന്നു, വെ
ക്കപിടിപ്പിക്കുന്നു; ശുഷ്കാന്തിപ്പെടുത്തുന്നു;
ചൊടിപ്പാക്കുന്നു.

Warmingpan, s. കിടക്കയനത്തുവാനുള്ള
തീപ്പെട്ടി.

Warmly, ad. വെക്കയൊടെ; ചെറുചൂടൊ
ടെ, ശുഷ്ക്കാന്തിയൊടെ, ചൊടിപ്പൊടെ.

Warmness, Warmth, s. വെക്ക, കുറഞ്ഞ
ചൂട, ചെറുചൂട; അനപ്പ, അനൽ; ചൂട,
മന്ദൊഷ്ണം; ചൊടിപ്പ, ശുഷ്കാന്തി, തീക്ഷ്ണം;
ഉഗ്രത.

To Warn, v. a. സൂചിപ്പിക്കുന്നു, സൂചകം
ചൊല്ലുന്നു; സൂക്ഷിപ്പിക്കുന്നു, ഒൎമ്മപ്പെടുത്തു
ന്നു; അറിയിക്കുന്നു; മുമ്പുകൂട്ടി ഗുണദൊ
ഷം പറയുന്നു.

Warning, s. സൂചകം, സൂചകവാക്ക, വി
ജ്ഞാപനം.

Warp, s. പാവ.

To Warp, v. a. പാവൊടുന്നു; ചുരുക്കുന്നു,
ചുളുക്കുന്നു; പിരിക്കുന്നു, കൊട്ടുന്നു; ന്യാ
യംപിരട്ടുന്നു.

To Warp, v. n. ചുരുങ്ങുന്നു, ചുളുങ്ങുന്നു,
കൊച്ചുന്നു, കൊടുന്നു; പിരിയുന്നു.

Warrant, s. ഒരുത്തനെ പിടിപ്പാനുള്ള ക
ല്പന എഴുത്ത; തടവിലാക്കുന്നതിനുള്ള ക
ല്പന; അധികാരം കൊടുക്കുന്ന എഴുത്ത;
പിടിപാട; കൊടുത്ത അധികാരം, അവ
കാശം; ന്യായം, നീതി; ഭദ്രം, നിശ്ചയം.

To Warant, v. a. നിശ്ചയം വരുത്തുന്നു,
ഉറപ്പ വരുത്തുന്നു; നീതിവരുത്തുന്നു, അ
ധികാരം കൊടുക്കുന്നു; ഒഴിവാക്കുന്നു, അ
വകാശം കൊടുക്കുന്നു; ഭദ്രപ്പെടുത്തുന്നു;
ജാമ്യംകൊടുത്ത നിശ്ചയം വരുത്തുന്നു.

Warrantable, a. നെരബൊധം വരുത്താ
കുന്ന, ന്യായമുള്ള, ന്യായംപറയതക്ക.

Warrantably, ad. നീതിയായി, ന്യായമാ
യി; യുക്തമായി, ഉചിതമായി, നിശ്ചയ
മായി.

Warranter, s. അധികാരം കൊടുക്കുന്ന
വൻ, ജാമ്യം കൊടുക്കുന്നവൻ.

Warranty, s. അധികാരം, ലഭിച്ചകല്പന;
പ്രമാണം; ജാമ്യം, ഉത്തരവാദം.

Warren, s. മുയലുകളെ വളൎത്തുന്ന ഉപവ
നം.

Warrener, s. മുയലുകളെ വളൎത്തുന്ന ഉപ
വനവിചാരകാരൻ.

Warrior, s. യുദ്ധഭടൻ, ആയുധക്കാരൻ,
പടയാളി; യൊദ്ധാവ, പരാക്രമശാലി.

Wart, s. അരിമ്പാറ; മുഴ, മറു.

Warty, a. അരിമ്പാറയുള്ള; മുഴയുള്ള, മറു
ക്കളുള്ള.


2 Y

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/541&oldid=178425" എന്ന താളിൽനിന്ന് ശേഖരിച്ചത്