Jump to content

താൾ:CiXIV133.pdf/540

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WAN 528 WAP

To Wake, v. n. ഉണരുന്നു, ഉറക്കമിളെ
ക്കുന്നു, ഉണൎന്നിരിക്കുന്നു, ജാഗരണം ചെ
യ്യുന്നു; ജാഗ്രതപ്പെടുന്നു, ഉത്സാഹിക്കുന്നു.

To Wake, v. a. ഉണൎത്തുന്നു; ജാഗരിപ്പി
ക്കുന്നു; എഴുനീല്പിക്കുന്നു; ജാഗ്രതപ്പെടുത്തു
ന്നു, ഉത്സാഹിപ്പിക്കുന്നു; ഉയിൎപ്പിക്കുന്നു.

Wake, s. ഉറക്കമിളെപ്പ, ജാഗരണം; ഉ
ല്ലാസം, വിളയാട്ട.

Wakeful, a. ഉറക്കമിളക്കുന്ന, ഉണൎച്ചയു
ള്ള, ജാഗരണമുള്ള: ജാഗ്രതയുള്ള.

Wakefulness, s. ഉറക്കമിളെപ്പ, ഉണൎച്ച,
ജാഗരണം, ഉറക്കമില്ലായ്മ, ജാഗ്രത.

To Waken, v. n. ഉണരുന്നു, ഉറക്കത്തിൽ
നിന്ന ഉണരുന്നു; ഉറക്കം തെളിയുന്നു; ഉ
ണൎന്നെഴുനില്ക്കുന്നു.

To Waken, v. a. ഉണൎത്തുന്നു, എഴുനീ
ല്പിക്കുന്നു; ഉത്സാഹിപ്പിക്കുന്നു; ഉണൎച്ചവ
രുത്തുന്നു; ഉണ്ടാക്കുന്നു.

Wale, s. മുഴ, കരട.

To Walk, v. n. നടക്കുന്നു, നടന്നുപൊ
കുന്നു, ഉലാത്തുന്നു, സഞ്ചരിക്കുന്നു, ചെല്ലു
ന്നു, പൊകുന്നു, ഗമിക്കുന്നു; അടിയിരു
ത്തുന്നു, കടന്നുപൊകുന്നു, പ്രയാണംചെ
യ്യുന്നു.

To take a walk, ഉലാത്തുവാൻ പൊ
കുന്നു.

Walk, s. നടപ്പ, ഗമനം, ഗതി, നട, ന
ടത്തം, നടപടി; നടക്കുന്ന സ്ഥലം; ന
ടക്കാവ; വഴി, മാൎഗ്ഗം, വഴിത്താര; ദിശ;
മത്സ്യം.

Walker, s. നടക്കുന്നവൻ ; ഒരു ഉദ്യൊഗ
സ്ഥൻ.

Walkingstaff, Walkingstick, s. വടി,
ഊന്നുവടി, ഊന്നുകൊൽ, കുത്തിനടക്കു
ന്ന വടി.

Wall, s. ചുവര, ഭിത്തി, മതിൽ; കൊട്ട.

To Wall, v. a. ചുവര വെക്കുന്നു, ഭിത്തി
കെട്ടിയുറപ്പിക്കുന്നു.

Wallet, s. ഒരു വക സഞ്ചി, പൊക്കണം,
ഉറുപ്പസ്സഞ്ചി, ചെളാകം; തൊൾമാറാപ്പ;
രണ്ടു അറയുള്ള സഞ്ചി.

Walleyed, a. വെള്ളണ്ണുള്ള.

To Wallop, v. n. തിളെക്കുന്നു, തികക്കു
ന്നു, തികന്നുപൊങ്ങുന്നു.

To Wallow, v. n. ചെറ്റിൽ ഉരുളുന്നു,
പിരളന്നു.

Wallow, Wallowing, s. ഉരുൾച, പി
രൾച.

Waltron, s. കടൽകുതിര.

To Wamble, v. n. വയറ്റിൽ ഉരുളുന്നു,
മറിയുന്നു, ഉരുണ്ടകെറുന്നു മനം മറിയുന്നു.

Wan, a. മങ്ങലുള്ള, വിളൎച്ചയുള്ള, വെളുപ്പു
ള്ള; ക്ഷീണഭാവമുള്ള.

Wand, s. ചെറിയ വടി, കൊൽ; അധി
കാരക്കൊൽ.

To Wander, v. n. ഉഴലുന്നു, ഉഴന്നുനട
ക്കുന്നു, ചുറ്റിനടക്കുന്നു, അലഞ്ഞുനടക്കു
ന്നു, ചുറ്റിത്തിരിയുന്നു, നട്ടംതിരിയുന്നു;
മുട്ടിത്തിരിയുന്നു; പിഴച്ചുപൊകുന്നു, വഴി
തെറ്റി നടക്കുന്നു, ചുറ്റിസഞ്ചരിക്കുന്നു.

Wanderer, s. ഉഴല്ചക്കാരൻ, സഞ്ചാരി, ചു
റ്റിതിരിയുന്നവൻ.

Wandering, s. ഉഴല്ച, അലഞ്ഞുനടപ്പ, ചുറ്റി
തിരിച്ചിൽ, നട്ടംതിരിച്ചിൽ, ചുറ്റി
സഞ്ചാരം; മുട്ടിത്തിരിച്ചിൽ, വഴിപിഴ,
പിഴ, തെറ്റ; തുമ്പുകെട, അസ്ഥിരത.

A wandering star, അസ്ഥിരമായുള്ള
നക്ഷത്രം.

To Wane, v. n. കുറയുന്നു, കുറഞ്ഞുപൊ
കുന്നു; ക്ഷയിക്കുന്നു, ക്ഷയിച്ചുപൊകുന്നു.

Wane, s. പൂൎവ്വപക്ഷം, ക്ഷയചന്ദ്രൻ, കു
റച്ചിൽ, ക്ഷയം.

Wanned, a. മങ്ങലുള്ള, മയങ്ങിയ, വിള
ൎച്ചയുള്ള; മുഖവാട്ടമുള്ള.

Wanness, s. മങ്ങൽ, വിളൎപ്പ, മുഖവാട്ടം.

To Want, v. a. & n. ആവശ്യപ്പെടുന്നു,
വെണ്ടിയിരിക്കുന്നു, വെണ്ടിവരുന്നു; മുട്ടു
ന്നു, മുട്ടുണ്ടാകുന്നു, വെണമെന്നിരിക്കുന്നു;
ഇല്ലാതിരിക്കുന്നു; കുറവുണ്ടാകുന്നു, പൊ
രാതിരിക്കുന്നു; ആഗ്രഹിക്കുന്നു, ഇഛിക്കു
ന്നു.

Want, s. ആവശ്യം, മുട്ട, കുറ, കുറവ,
കുറച്ചിൽ; പൊരായ്മ; ഊനത; ഇല്ലായ്മ,
ദരിദ്രത.

Wanton, a. കാമുകത്വമുള്ള, കാമവികാര
മുള്ള, ദുൎമ്മദമുള്ള; വിലാസമുള്ള; ഉല്ലാസ
മുള്ള; മൊഹവികാരമുള്ള; താന്തൊന്നി
ത്വമുള്ള, അഴിമതിയുള്ള, ക്രൂരതയുള്ള.

Wanton, s. കാമുകൻ, കാമശീലൻ; ദുൎമ്മാ
ൎഗ്ഗി; അഴിമതിക്കാരൻ; കാമചാരി, കാമ
ചാരിണി.

To Wanton, v. n. മദിക്കുന്നു, കാമമാൽ
കൊള്ളുന്നു, സ്ത്രീജിതത്വം കാട്ടുന്നു, മത്ത
വിലാസപ്പെടുന്നു, ലീലയാടുന്നു.

Wantonly, ad. കാമകെളിയൊടെ, കാമ
വികാരത്തൊടെ, മൊഹവികാരത്തൊ
ടെ; ദുൎമ്മാൎഗ്ഗമായി.

Wantonness, s. കാമുകത്വം, കാമകെളി,
കാമവികാരം, മൊഹവികാരം; മത്തവി
ലാസം, മദം; ലീല; ദുൎമ്മാൎഗ്ഗം; ദുഷ്ടത.

Wanty, s. കുതിരെക്ക തൊൽകൊണ്ടുള്ള
നടുക്കെട്ട.

Wantwit, s. മൂഢൻ, വിഡ്ഡി.

Waped, a. ഇടിവുള്ള, കുണ്ഠിതമുള്ള.

Wapentake, s. ഒരു തുക്കിടി, ഒത്തുകൂടിയ
ജനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/540&oldid=178424" എന്ന താളിൽനിന്ന് ശേഖരിച്ചത്