താൾ:CiXIV133.pdf/538

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VOL 526 VOY

Voidable, a. ഒഴിക്കാകുന്ന, ഇല്ലായ്മ ചെ
യ്യാകുന്ന, തള്ളികളയാകുന്ന.

Voider, s. ഒരുവക കൊട്ട; മെശപ്പലക
യിൽനിന്ന ഭക്ഷണസാധനങ്ങൾ കൊ
ണ്ടുപൊകുന്ന കൊട്ട.

Voidness, s. ഒഴിവ, ശൂന്യത, വെറുമ.

Volant, s. പറക്കുന്ന, പറന്നുപൊകുന്ന;
വെഗമുള്ള, ചൊടിപ്പുള്ള, ചുറുക്കുള്ള.

Volatile, s. പറക്കുന്ന, ആവി പുറപ്പെടു
ന്ന, പുകഞ്ഞുപൊകുന്ന, ചൊടിപ്പുള്ള,
ചുറുക്കുള്ള, ചപലതയുള്ള, മാറുന്ന, മന
ശ്ചാഞ്ചല്യമുള്ള.

Volatileness, Volatility, s. ആവി പുക
ച്ചിൽ, പുകച്ചിൽ, ആവി പുറപ്പാട; മാ
റ്റം, ഭെദം; മനശ്ചഞ്ചലത; ചപലത,
അസ്ഥിരത.

To Volatilize v. a. ആവിപുറപ്പെടുവി
ക്കുന്നു, ആവിപുകയിക്കുന്നു.

Volcano, or Vulcano, s. അഗ്നിമല, അ
ഗ്നിപൎവ്വതം.

Vole, s. കടലാസ്സാട്ടത്തിൽ ഒരു കളി.

Volery, or Volary, s. പക്ഷികളുടെ പ
റക്കൽ.

Volitation, s. പറക്കുക, പറക്കൽ.

Volition, s. മനസ്സ, മനൊശക്തി, ഹിതം,
തൃഷ്ണ, ഇഷ്ടം, നിയമിപ്പാനുള്ള ശക്തി.

Volitive, a. മനൊശക്തിയുള്ള, നിയമി
പ്പാൻ ശക്തിയുള്ള.

Volley, s. കൂട്ടവെടി, ഉണ്ടപ്പാച്ചിൽ.

To Volley, v. a. വെടിവെക്കുന്നു, പായി
ച്ച കളയുന്നു.

Volt, s. കുതിരയുടെ ഒരു മാതിരിനട; വ
ട്ടത്തിലുള്ള നടപ്പ, ചുറ്റിനടന്ന വഴിത്താ
ര.

Volubility, s. വാഗ്വൈഭവം; വാക്ചാതു
ൎയ്യം; അസ്ഥിരത, അഭെദത: ഉരുൾച്ച.

Voluble, s. വാഗ്വൈഭവമുള്ള, വാക്ചാതു
ൎയ്യമുള്ള.

Volume, s. കാണ്ഡം; വൎഗ്ഗം, ഒരു പുസ്തകം.

Voluminous, a. പല കാണ്ഡങ്ങളുള്ള;
പല പുസ്തകങ്ങളുള്ള.

Voluntarily, ad. സ്വയമായി, സ്വമെധ
യായി, സ്വയംകൃതമായി; തന്നിഷ്ടമായി,
സ്വഛയായി, താനായി, യഥെപ്സിതം.

Voluntary, a. സ്വയമായുള്ള, സ്വമെധയാ
യുള്ള, തന്നിഷ്ടമായുള്ള, സ്വഛയായുള്ള.

Voluntary, s. തന്നിഷ്ടക്കാരൻ, സ്വഛ
കാരൻ; സ്വഛയായി വീണയിൽ വാ
യിക്കുന്നത.

Volunteer, s. തന്നിഷ്ടമായി സെവിക്കുന്ന
വൻ, സ്വഛയായി സെവിക്കുന്ന ഭടൻ;
ഉദ്യൊഗത്തിന കാത്തനില്ക്കുന്നവൻ.

To Volunteer, v. n. തന്നിഷ്ടമായി സെ

വിപ്പാൻ പൊകുന്നു, സ്വഛയായി ഭട
സെവയിൽ കൂടുന്നു; താനെ എൎപ്പെടുന്നു.

Voluptuary, s. മദൊമ്മത്തൻ.

Voluptuous, a. മത്തവിലാസമായുള്ള.

Voluptuousness, s. മത്തവിലാസം, മദം.

To Vomit, v. a. ഛൎദിക്കുന്നു, വമിക്കുന്നു,
കക്കുന്നു, കാലുന്നു.

Vomit, Vomiting, s. ഛൎദി, വമനം, വ
മി; കക്കൽ; മദിപ്പിക്കുന്ന മരുന്ന.

Vomitive, Vomitory, a. ഛൎദിപ്പിക്കുന്ന.

Voracious, a. കൊതിത്തരമുള്ള, ബുഭുക്ഷ
യുള്ള; ബഹ്വാശിയായുള്ള.

Voraciously, ad. കൊതിത്തരമായി, ബു
ഭുക്ഷയായി.

Voraciousness, s. കൊതി, കൊതിത്തരം,
ബുഭുക്ഷ.

Vortex, s. നീൎച്ചുഴി, ചുഴൽകാറ്റ, ചുഴി.

Vortical, a. ചുഴിയുള്ള.

Votaress, Votress, s. നിഷ്ഠക്കാരി, മത
ഭക്തിക്കാരി, പ്രതിജ്ഞക്കാരി.

Votary, a. നിഷ്ഠക്കാരൻ; മതഭക്തിക്കാരൻ.

Vote, s. വാക്ക, കൊടുത്ത വാക്ക, സമ്മത
വാക്ക, നിയമം; മനസ്സ.

To Vote, v. a. വാക്ക കൊടുക്കുന്നു, നിയ
മിക്കുന്നു; സമ്മതിക്കുന്നു, അനുവദിക്കുന്നു.

Voter, s. വാക്കു കൊടുക്കുന്നവൻ, സമ്മതി
ക്കുന്നവൻ, അനുവാദം കൊടുക്കുന്നവൻ.

Votive, a. കൊടുത്ത വാക്കുകൊണ്ട ചെയ്യ
പ്പെട്ട; സമ്മതംകൊണ്ട കൊടുക്കപ്പെട്ട.

To Vouch, v. a. & n. സാക്ഷിപ്പെടുത്തു
ന്നു, സാക്ഷീകരിക്കുന്നു; സാക്ഷിബൊധി
പ്പിക്കുന്നു, സാക്ഷിപറയുന്നു, സാക്ഷിക്ക
വിളിക്കുന്നു, സാക്ഷിനില്ക്കുന്നു.

Vouch, s. സാക്ഷി, സാക്ഷിരൂപം.

Voucher, s. സാക്ഷിപറയുന്നവൻ, സാ
ക്ഷിക്കാരൻ; സാക്ഷി; ആധാരം, അറിവു
ചീട്ട.

To Vouchsafe, v.a. അരുളുന്നു, നൽകു
ന്നു, കൊടുക്കുന്നു, കടാക്ഷിക്കുന്നു, സമ്മ
തിക്കുന്നു.

Vow, s. നെൎച്ച, വഴിപാട, പ്രതിജ്ഞ,
വ്രതം.

To Vow, v. a. നെരുന്നു, പ്രതിജ്ഞ ചെ
യ്യുന്നു, വ്രതം അനുഷ്ഠിക്കുന്നു.

Vowel, s. അച്ച, ജീവാക്ഷരം, സ്വരം.

Voyage, s. യാത്ര, സമുദ്രയാത്ര, കപ്പൽവ
ഴിക്കുള്ള യാത്ര.

To Voyage, v. n. സമുദ്രത്തിൽ കൂടി വഴി
യാത്രപൊകുന്നു; കപ്പൽവഴിക്ക യാത്ര
പൊകുന്നു.

Voyager, s. സമുദ്രവഴിക്കുള്ള യാത്രക്കാരൻ,
കപ്പൽവഴിയായി യാത്രപൊകുന്നവൻ;
കടലിൽ കൂടി സഞ്ചരിക്കുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/538&oldid=178422" എന്ന താളിൽനിന്ന് ശേഖരിച്ചത്