Jump to content

താൾ:CiXIV133.pdf/530

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VAR 518 VAS

നിക്കുന്നു, എണ്ണുന്നു; യൊഗ്യതവിചാരി
ക്കുന്നു, സാരമാക്കുന്നു.

Valueless, a. വിലയില്ലാത്ത, സാരമില്ലാ
ത്ത, അല്പവൃത്തിയായുള്ള; പ്രമാണമില്ലാ
ത്ത.

Valve, s. കുഴലിന്റെയും മറ്റും വായിൽ
തുറന്ന അടയുന്ന അടപ്പ; മടക്കുകതക.

Vamp, s. ചെരിപ്പിന്റെ മെലത്തെതൊൽ.

To Vamp, v. a. പഴയവസ്തുക്കളെ നന്നാക്കു
ന്നു, കെടുപൊക്കുന്നു, തുന്നിനന്നാക്കുന്നു.

Vamper, s. തുന്നി നന്നാക്കുന്നവൻ.

Vampyre, s. പാറയാത്തൻ.

Van, s. പാളയത്തിന്റെ മുൻപുറം; മുമ്പ
ട; വലിയവിശറി, മുറം; പക്ഷം, ചിറ
ക; മൂടിയുള്ള വണ്ടി.

Vane, s. കാറ്റാടി; കാറ്റിന തിരിയുന്ന
ചെറിയ കൊടി.

Vanguard, s. പാളയത്തിലെ മുമ്പുറം, മു
ന്നണി.

To Vanish, v. n. കാണാതാകുന്നു, അന്ത
ൎദ്ധാനം ചെയ്യുന്നു, അപ്രത്യക്ഷമാകുന്നു;
മറയുന്നു, മറഞ്ഞുപൊകുന്നു; മായുന്നു,
മാഞ്ഞുപൊകുന്നു; പൊകുന്നു, പൊയ്പൊ
കുന്നു; കടന്നുപൊകുന്നു; കാണാതെപൊ
കുന്നു; അസ്തമിക്കുന്നു.

Vanity, s. ശൂന്യം; മായ; നിശ്ചയമില്ലാ
യ്മ; വൃഥാചിന്ത, ദുഷ്പ്രയത്നം; നിസ്സാരവെ
ല; അബദ്ധം, കള്ളം; മില്യം; അല്പമൊടി,
വിളയാട്ട; അഹംഭാവം, ഡംഭം, ഗൎവ്വം.

To Vanquish, v. a. ജയിക്കുന്നു, തൊല്പി
ക്കുന്നു; മടക്കുന്നു.

Vanquisher, s. ജയിക്കുന്നവൻ; അടക്കു
ന്നവൻ.

Vantage, s. ലാഭം, ആദായം; അതിശ്രെ
ഷ്ഠത, ഔന്നത്യം, മുഖ്യത; നല്ലസമയം.

Vantbrass, Vantbrace, s. ഭുജത്രാണം,
ഹസ്തകവചം.

Vapid, a. സാരമറ്റുപൊയ, വീൎയ്യമില്ലാത
പൊയ; പരന്ന, ജീവനില്ലാത്ത, ചൈ
തന്യമില്ലാത്ത.

Vapidity, Vapidness, s. വീൎയ്യമില്ലായ്മ,
നിസ്സാരത, ചൈതന്യമില്ലായ്മ.

Vaporer, s. ആത്മപ്രശംസക്കാരൻ, വമ്പു
വാക്കുകാരൻ.

Vapour or Vapor, s. ആവി, ആവിപുക
ച്ചിൽ, ആവിപുറപ്പാട; പുക, ധൂമം, ധൂ
മിക; ദുഷ്കൊപം.

To Vapor, v. n. ആവിപുറപ്പെടുന്നു;
പുകയുന്നു, ധൂമിക്കുന്നു; ഊറ്റംപറയുന്നു,
വമ്പുവാക്കപറയുന്നു.

Vaporous, a. ആവിനിറഞ്ഞ, ആവിപൊ
ലെ കാറ്റുള്ള, പുകയുള്ള, ധൂമമുള്ള.

Variable, a. മാറുന്ന, മാറി മാറിവരുന്ന,

മാറ്റമുള്ള, ഭെദംവരുന്ന; അസ്ഥിരമായു
ള്ള, ചപലതയുള്ള; വ്യത്യാസമുള്ള.

Varriableness, s. മാറ്റം, ഭെദ്യം, ഭെദ്യ
ത, അസ്ഥിരത, നിലകെട; ചപലത, മ
നശ്ചാഞ്ചല്യം; വ്യത്യാസം.

Variably, ad. അസ്ഥിരമായി, ഭെദമായി.

Variance, s. വ്യത്യാസം, ഭെദം; വിവാ
ദം; ഭിന്നിതം; പിരിച്ചിൽ, ഇടച്ചിൽ, വ
ഴക്ക, വികല്പം, വിപരീതം.

Variation, s. മാറ്റം, മറിച്ചിൽ, മാറാട്ടം,
വ്യത്യാസം; മെദം; ചായിവ, കാന്തസൂ
ചിയുടെ വാശി; തെറ്റ, പിഴ.

Variation of the compass, കാന്തസൂ
ചിയുടെ ചായിവ.

To Variegate, v. a. നാനാവൎണ്ണമാക്കുന്നു,
പലനിറമാക്കുന്നു, വിചിത്രമാക്കുന്നു; വ
ൎണ്ണിക്കുന്നു.

Variegated, a. നാനാവൎണ്ണമായുള്ള, പ
ലനിറമായുള്ള.

Variegation, s. നാനാവൎണ്ണം, നാനാവ
ൎണ്ണനം, പലനിറം, വിചിത്രംഎഴുത്ത, വ
ൎണ്ണഭെദം.

Variety, s. കൂട്ടിക്കലൎച്ച, പലകൂട്ടം കൂടിയ
ത, പലമാതിരി, പലവിധം; മാറ്റം, വ്യ
ത്യാസം, ഭെദം.

Various, a. പല, പലവിധമുള്ള, നാനാവി
ധമുള്ള, നാനാരൂപമുള്ള, മാറ്റമുള്ള ,നി
ശ്ചയമില്ലാത്ത, വ്യത്യാസമുള്ള, വെവ്വെറെ
യുള്ള; പലനിറമുള്ള, വെറു.

Variously, ad. ബഹുവിധമായി, വെവ്വെ
റായി, പ്രഥഗ്വിധമായി.

Varlet, s. അതിദുഷ്ടൻ, ചണ്ഡാലൻ; ക
ള്ളൻ; പണ്ടെയുള്ള ഭൃത്യൻ.

Varnish, s. വിളാംപശ, പൈനിൻപ
ശ, മെഴുക; മരത്തിനും മറ്റും മിനുസം
വതത്തുന്നതിനുള്ള പശ; മിനുസം, വൎണ്ണ
നം; മറെക്കുക.

To Warnish, v. a. വിളാംപശയും മറ്റും
ഇടുന്നു, മിനുക്കുന്നു, പശയിടുന്നു; മെഴു
ക്കിടുന്നു; മൂടുന്നു; അലങ്കരിക്കുന്നു, മിനു
സം വരുത്തുന്നു; മറെക്കുന്നു.

To Vary, v. a. മാറ്റുന്നു, ഭെദംവരുത്തു
ന്നു, വ്യത്യാസം വരുത്തുന്നു; വൎണ്ണിക്കുന്നു;
വെവ്വെറെയാക്കുന്നു, വെൎപ്പെടുത്തുന്നു.

To Vary, v. n. മാറുന്നു, മാറാടുന്നു, മാറി
മാറിപ്പൊകുന്നു; ഭെദംവരുന്നു, വെവ്വെ
റെയാകുന്നു, വ്യത്യാസപ്പെടുന്നു, പിരിയു
ന്നു, വിപരീതപ്പെടുന്നു; നിറം മാറുന്നു.

Vary, s. മാറ്റം, ഭെദം, വ്യത്യാസം.

Vase, s. പാത്രം, ചട്ടി; അലങ്കാരത്തിനു
ള്ള ഒരു പാത്രം.

Vassal, s. കുടിയാൻ, ആശ്രിതൻ; ദാസൻ,
അടിയാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/530&oldid=178412" എന്ന താളിൽനിന്ന് ശേഖരിച്ചത്