Jump to content

താൾ:CiXIV133.pdf/525

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNU 513 UNW

Untruly, ad. അസത്യമായി, നെരുകെ
ടായി, കൂടമായി; അന്യഥാ, മിഥ്യാ.

Untruth, s. കൂടം, അസത്യം, നെരുകെ
ട, ഭൊഷ്ക, കള്ളം, കള്ളവാക്ക, നുണ,
പൊളി, അബദ്ധം; കപടം, വ്യാജം.

Untunable, a. രാഗത്തിലല്ലാത്ത, രാഗ
ച്ചെൎച്ചയില്ലാത്ത; അപസ്വരമായുളള.

Unturned, a. മറിച്ചിട്ടിട്ടില്ലാത്ത, മറിഞ്ഞി
ട്ടില്ലാത്ത, തിരിഞ്ഞിട്ടില്ലാത്ത, മാറീട്ടില്ലാ
ത്ത, ദുശ്ശഠതയുള്ള.

Untutored, a. പഠിപ്പിക്കപ്പെടാത്ത, ഉപ
ദെശിക്കപ്പെടാത്ത, വിദ്യാഭ്യാസമില്ലാത്ത.

To Untiwine, Untwist, v. a. പിരിയ
ഴിക്കുന്നു, പിണക്കം തീൎക്കുന്നു, ചുരുളഴിക്കു
ന്നു.

To Unvail, v. a. മൂടൽ എടുത്തുകളയുന്നു,
മൂടുപടമെടുക്കുന്നു, മറനീക്കുന്നു; പുതപ്പെ
ടുക്കുന്നു.

Unvaluable, a. വിലമതിച്ചുകൂടാത്ത.

Unvalued, a. വിലമതിച്ചിട്ടില്ലാത്ത, വി
ലനിശ്ചയിച്ചിട്ടില്ലാത്ത.

Unvanquished, a. ജയിക്കപ്പെടാത്ത, അ
ജിത്യം, ജയിച്ചിട്ടില്ലാത്ത, അടക്കീട്ടില്ലാ
ത്ത; തൊറ്റിട്ടില്ലാത്ത.

Unvariable, a. മാറ്റമില്ലാത്ത, മാറാത്ത,
ഭെദമില്ലാത്ത, അഭെദ്യമായുള്ള, വ്യത്യാ
സംവരാത്ത.

Unvariableness, s. മാറ്റമില്ലായ്മ, അഭെ
ദം.

Unvaried, a. മാറ്റീട്ടില്ലാത്ത, മാറാതിരി
ക്കുന്ന; ഭെദം വരുത്തീട്ടില്ലാത്ത, സ്ഥിരപ്പെ
ട്ടിട്ടുള്ള.

Unvarnished, a. പശയിട്ടുമിനുക്കീട്ടില്ലാ
ത്ത; അലങ്കരിക്കപ്പെടാത്ത.

Unvarying, a. മാറാതിരിക്കുന്ന, ഭെദം വ
രാത്ത.

To Unveil, v. a. മൂടുപടം നീക്കുന്നു, മൂ
ടൽ തുറക്കുന്നു; വെളിപ്പെടുത്തുന്നു; തുറ
ന്നു കാണിക്കുന്നു.

Unveritable, a. നെരല്ലാത്ത, അസത്യമാ
യുള്ള, അബദ്ധമായുള്ള, വഞ്ചനയുള്ള.

Unversed, a. പരിചയമില്ലാത്ത, പടുത്വ
മില്ലാത്ത, നിപുണതയില്ലാത്ത.

Unviolated, a. ലംഘിക്കപ്പെടാത്ത; അതി
ക്രമിക്കപ്പെടാത്ത, അശുദ്ധപ്പെടാത്ത; ഉ
പദ്രവപ്പെടാത്ത.

Unvirtuous, a. സുകൃതമില്ലാത്ത, സൽഗു
ണമില്ലാത്ത, പുണ്യമില്ലാത്ത, അധൎമ്മമാ
യുള്ള; നിൎവ്വീൎയ്യമായുള്ള.

Unvisited, a. ദൎശിക്കപ്പെടാത്ത, ചെന്നുകാ
ണാത്ത.

Ununiform, a. എകാകൃതിയല്ലാത്ത എക
രീതിയല്ലാത്ത, തുല്യതയില്ലാത്ത.

Unurged, a. നിൎബന്ധിക്കപ്പെടാത്ത, ഞെ
രുക്കീട്ടില്ലാത്ത.

Unused, a. നടപ്പില്ലാത്ത, പെരുമാറാ
ത്ത, കൈകാൎയ്യം ചെയ്യാത്ത, പരിചയി
ക്കാത്ത.

Unuseful, a. ഉപകാരമില്ലാത്ത, സാരമി
ല്ലാത്ത, അപ്രയൊജനമായുളള, ഫലസി
ദ്ധിയില്ലാത്ത.

Unsual, a. നടപ്പില്ലാത്ത, അപൂൎവ്വമായു
ള്ള; അസാധാരണമായുള്ള, അസാമാന്യ
മായുള്ള.

Unutterable, a. പറഞ്ഞുകൂടാത്ത, ചൊ
ല്ലിക്കൂടാത്ത, ഉച്ചരിച്ചുകൂടാത്ത.

Unvulnerable, a. മുറി എല്പിച്ചുകൂടാത്ത, മു
റിപ്പെടുത്തിക്കൂടാത്ത, ഉപദ്രവിച്ചുകൂടാത്ത.

Unwalled, a. ചുവരില്ലാത്ത, മതിലില്ലാ
ത്ത, മതിൽ കെട്ടാത്ത, തുറന്നിരിക്കുന്ന.

Unwarily, ad. ജാഗ്രതകൂടാതെ, അജാഗ്ര
തയായി, ഉദാസീനമായി.

Unwariness, s. അജാഗ്രത, ഉദാസീനത,
സൂക്ഷിക്കെട.

Unwarlike, a. യുദ്ധസാമൎത്ഥ്യമില്ലാത്ത, യു
ദ്ധത്തിനതക്കമല്ലാത്ത.

Unwarned, a. ജാഗ്രതപ്പെടുത്തീട്ടില്ലാത്ത,
സൂചിപ്പിക്കപ്പെടാത്ത.

Uniwarrantable, a. നിശ്ചയംവരുത്തികൂ
ടാത്ത, ന്യായത്തിന ചെരാത്ത, ധൎമ്മാനു
രൂപമില്ലാത്ത.

Unwarranted, a. നിശ്ചയമില്ലാത്ത, സം
ശയമുള്ള, ന്യായമില്ലാത്ത.

Unwary, a. ജാഗ്രതയില്ലാത്ത, സൂക്ഷക്കെ
ടുള്ള, സാഹസമുള്ള, ബദ്ധപ്പാടുള്ള.

Unwashed, a. കഴുകാത്ത, കഴുകീട്ടില്ലാ
ത്ത; അഴുക്കായുള്ള; കുളിക്കാത്ത.

Unwasted, a. കുറച്ചിട്ടില്ലാത്ത, കുറഞ്ഞിട്ടി
ല്ലാത്ത, നശിച്ചിട്ടില്ലാത്ത, ക്ഷയിച്ചിട്ടില്ലാ
ത്ത, അഴിഞ്ഞിട്ടില്ലാത്ത, തെഞ്ഞുപൊകാ
ത്ത.

Unwatered, a. നനെക്കാത്ത, വെള്ളംകെ
റ്റാത്ത.

Unwavering, a. ഇളക്കംകൂടാത്ത, ചഞ്ച
ലമില്ലാത്ത, സ്ഥിരതയുള്ള.

Unweakened, a. ക്ഷീണിപ്പിച്ചിട്ടില്ലാത്ത,
ക്ഷീണിക്കാത്ത, ബലക്ഷയംവരാത്ത, ശെ
ഷിയുള്ള.

Unwearied, a, അക്ഷീണമായുള്ള, ക്ഷീ
ണിച്ചിട്ടില്ലാത്ത, ആലസ്യപ്പെടാത്ത, തള
ൎച്ചകൂടാത്ത; അനായാസമായുള്ള, അനാ
ലസ്യമായുള്ള.

To Unweary, v. a. ക്ഷീണം തീൎക്കുന്നു, തള
ർച്ചതീൎക്കുന്നു; ആശ്വാസപ്പെടുത്തുന്നു.

Unweighed, a. തൂക്കീട്ടില്ലാത്ത, തുക്കപ്പെ
ടാത്ത; നന്നായി വിചാരിക്കപ്പെടാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/525&oldid=178405" എന്ന താളിൽനിന്ന് ശേഖരിച്ചത്