Jump to content

താൾ:CiXIV133.pdf/524

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNT 512 UNT

To Untangle, v. a. കുടുക്കുതീൎക്കുന്നു, പി
ണക്കം തീൎക്കുന്നു.

Untasted. a. രുചിനൊക്കീട്ടില്ലാത്ത, ആ
സ്വദിക്കാത്ത; തൊട്ടിട്ടില്ലാത്ത.

Untaught, a. പഠിപ്പിക്കപ്പെടാത്ത, പഠി
പ്പിച്ചിട്ടില്ലാത്ത, ഉപദെശിക്കപ്പെടാത്ത;
ശിക്ഷിക്കപ്പെടാത്ത, അഭ്യസിക്കപ്പെടാത്ത.

Untempered, a. യൊഗം കൂട്ടീട്ടില്ലാത്ത;
കൂട്ടുകൂട്ടീട്ടില്ലാത്ത, പാകമാക്കീട്ടില്ലാത്ത;
പതംവരുത്തീട്ടില്ലാത്ത.

Untempted, a. പരീക്ഷിക്കപ്പെടാത്ത:
മൊഹിപ്പിക്കപ്പെടാത്ത.

Untenable, a, പിടിച്ചുകൊള്ളതക്കതല്ലാ
ത്ത, അനുഭവിക്കാകുന്നതല്ലാത്ത; കാത്തുര
ക്ഷിക്കതക്കതല്ലാത്ത.

Untenanted, a. കുടിയാനില്ലാത്ത, കൊ
ഴുവനില്ലാത്ത, ആരുംപാൎക്കാത്ത; കൈ
യാളാത്ത, വെറുതെകിടക്കുന്ന.

Untended, a. കൂട്ടില്ലാത്ത, കൂട്ടുകാരില്ലാ
ത്ത, താനെയായുള്ള.

Untender, a. മാൎദ്ദവമില്ലാത്ത, ആൎദ്രതയി
ല്ലാത്ത, കരുണയില്ലാത്ത, പ്രിയമില്ലാത്ത.

Untendered; a. കൊടുത്തിട്ടില്ലാത്ത, കൈ
കാണിച്ചിട്ടില്ലാത്ത; എഴുതിവെച്ചിട്ടില്ലാ
ത്ത, ദൎക്കാസ എഴുതി വെച്ചിട്ടില്ലാത്ത.

Unterified, a. ഭയപ്പെടാത്ത, പെടിക്കാ
ത്ത, ധൈൎയ്യമുള്ള; നിൎഭയമുള്ള, കൂശാത്ത.

Unthankful, a. നന്ദിയില്ലാത്ത, നന്ദികെ
ടുള്ള, ഉപകാരസ്മരണയില്ലാത്ത, കൂറില്ലാ
ത്ത; കൃതഘ്നതയുള്ള.

Unthankfully, ad. നന്ദിക്രടാതെ, ഉപ
കാരസ്മരണകൂടാതെ.

Unthankfulness, s. നന്ദികെട, ഉപകാ
രസ്മരണമില്ലായ്മ, കൃതഘ്നത.

Unthinking, , നിരൂപണമില്ലാത്ത, വി
ചാരമില്ലാത്ത, അജാഗ്രതയുള്ള.

Unthought—of, a. നിരൂപിച്ചിട്ടില്ലാത്ത,
വിചാരിച്ചിട്ടില്ലാത്ത, ഒൎത്തിട്ടില്ലാത്ത.

Unthreatened, a. പെടിപ്പിച്ചിട്ടില്ലാത്ത,
ഭയപ്പെടുത്തീട്ടില്ലാത്ത, ചിമിട്ടാത്ത.

Unthrift, s. ദുൎവ്വ്യയക്കാരൻ, മുടിയൻ. a.
ദുൎവ്വ്യയമുള്ള, അതിധാരാളമുള്ള.

Unthrifty, a. ദുൎവ്വ്യയമായുള്ള, അഴിമതി
യുള്ള, അതിധാരാളമുള്ള, അധികംചില
വഴിക്കുന്ന, അഴിച്ചിലുള്ള.

Unthriving, a. വായ്ക്കാത്ത, വൎദ്ധിക്കാത്ത.

To Untie, v. a. അഴിക്കുന്നു, കെട്ടഴിക്കു
ന്നു, അഴിച്ചുവിടുന്നു.

Untied, a. കെട്ടിയിട്ടില്ലാത്ത, കെട്ടഴിച്ചി
ട്ടുള്ള.

Until, ad. വരെ, വരെക്കും, ഒളം,പൎയ്യന്തം.

Untilled, a. ഉഴുതിട്ടില്ലാത്ത, കൃഷിചെയ്തി
ട്ടില്ലാത്ത.

Untimely, ad. അകാലമായി, അസമയ
മായി, സമയത്തിനുമുമ്പെ.

Untimely, a. അകാലമായുള്ള, സമയക്കെ
ടുള്ള.

Untinged, a. കറപിടിച്ചിട്ടില്ലാത്ത, നിറം
പിടിച്ചിട്ടില്ലാത്ത.

Untired, a. ക്ഷീണിക്കാത്ത, അക്ഷീണമാ
യുള്ള, തളരാത്ത, മുഷിയാത്ത.

Untitled, a. സ്ഥാനമാനമില്ലാത്ത, ബഹു
മാനമില്ലാത്ത.

Unto, prep. വരെ, ഒളവും; ക്ക, ന്ന, ലെ,
ലെക്ക.

Untold, a. പറഞ്ഞിട്ടില്ലാത്ത അറിയിക്ക
പ്പെടാത്ത, അനുക്തമായുള്ള.

Untouched, a. തൊട്ടിട്ടില്ലാത്ത, തൊടാ
ത്ത, സ്പൎശിച്ചിട്ടില്ലാത്ത, പറ്റാത്ത.

Untoward, a. പ്രതികൂലമായുള്ള, വികട
മായുള്ള; മുറണ്ടുള്ള, മുരടത്വമുള്ള.

Untowardly, ad. പ്രതികൂലമായി, വിക
ടമായി.

Untraceable, a. ചവിട്ടടിനൊക്കി പിന്തു
ടൎന്നുക്രടാത്ത; വരിപിടിച്ചുകൂടാത്ത; വി
ഷമമായുള്ള.

Untractable, a. വഴങ്ങാത്ത, ഇണക്കമി
ല്ലാത്ത; സ്വാധീനപ്പെടാത്ത, ഭരിച്ചുകൂടാ
ത്ത, നടത്തിക്കൂടാത്ത, വശപ്പെടാത്ത; ദു
ൎവ്വിനയമുള്ള, ദുശ്ശഠതയുള്ള, വികടമുള്ള.

Untractableness, s. വഴക്കമില്ലായ്മ, വ
ണക്കമില്ലായ്മ, മരിക്കമില്ലായ്മ, ദുശ്ശഠത.

Untrained, a. അഭ്യസിക്കപ്പെടാത്ത, ശീ
ലിപ്പിക്കപ്പെടാത്ത; ഉപദെശപ്പെടാത്ത.

Untransferrable, a. മറെറാരുത്തന എ
ല്പിച്ചുകൂടാത്ത; അന്യാധീനത്തിലാക്കിക്ര
ടാത്ത; സ്ഥിരമായുള്ള.

Untransparent, a. അപ്രസന്നമായുള്ള,
അനച്ഛമായുള്ള, തെളിവില്ലാത്ത.

Untried, a. പരീക്ഷിക്കപ്പെടാത്ത, ശൊ
ധന ചെയ്തിട്ടില്ലാത്ത.

Untrimmed, a. ചമയിക്കപ്പെടാത്ത, അല
ങ്കരിക്കപ്പെടാത്ത, മൊടിയാക്കീട്ടില്ലാത്ത;
വൃത്തിയാക്കീട്ടില്ലാത്ത; തെളിയിക്കാത്ത,
നന്നാക്കീട്ടില്ലാത്ത.

Untrod, a. ചവിട്ടിയിട്ടില്ലാത്ത, മെ
തിച്ചിട്ടില്ലാത്ത, നടപ്പില്ലാത്ത.

Untrodden, a. ചവിട്ടിയിട്ടില്ലാത്ത, മെ
തിച്ചിട്ടില്ലാത്ത, നടപ്പില്ലാത്ത.

Untrolled, a. ഉരുളാത്ത; ഉരുട്ടിയിട്ടില്ലാ
ത്ത; ചുറ്റപ്പെടാത്ത.

Untroubled, a. അസഹ്യപ്പെടാത്ത, അ
ലട്ടപ്പെടാത്ത; കുണ്ഠിതപ്പെടാത്ത; ചഞ്ച
ലപ്പെടാത്ത; ചലിക്കപ്പെടാത്ത, കലക്ക
പ്പെടാത്ത, കലങ്ങാത്ത; തെളിഞ്ഞ.

Untrue, a. കൂടമായുള്ള, അസത്യമായുള്ള,
നെരുകെടുള്ള: വിശ്വാസപാതകമായുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/524&oldid=178404" എന്ന താളിൽനിന്ന് ശേഖരിച്ചത്