Jump to content

താൾ:CiXIV133.pdf/506

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNC 494 UNC

To Unclothe, v. a. വസ്ത്രമഴിക്കുന്നു, ഉടു
പ്പുനീക്കുന്നു, നഗ്നമാക്കുന്നു.

Unclothed, a. വസ്ത്രംധരിക്കാത്ത, ഉടുപ്പി
ടാത്ത, വസ്ത്രഹീനമായുള്ള, നഗ്നമായുള്ള.

Unclouded, Uncloudy, a. മെഘങ്ങളി
ല്ലാത്ത, മൂടലില്ലാത്ത, മഴക്കാറില്ലാത്ത തെ
ളിഞ്ഞ, തെളിവുള്ള.

To Unclutch, v. a. മുഷ്ടിബന്ധം തുറക്കു
ന്നു.

To Uncoif, v. a. തൊപ്പി ഊരുന്നു.

To Uncoil, v. a. ചുരുണയഴിക്കുന്നു, ചു
രുൾ നിവിൎത്തുന്നു.

Uncoined, a. കമ്മിട്ടം അടിച്ചിട്ടില്ലാത്ത.

Uncollected, a. കൂട്ടീട്ടില്ലാത്ത, ശെഖരി
ക്കപ്പെടാത്ത, പിരിയാത്ത; ധാരണയി
ല്ലാത്ത, ചഞ്ചലമായുള്ള.

Uncoloured, a. ചായമിടാത്ത, നിറംക
യറ്റീട്ടില്ലാത്ത.

Uncombed, a. ചീകിട്ടില്ലാത്ത, കൊതീട്ടി
ല്ലാത്ത.

Uncomeliness, s. ലക്ഷണക്കെട, അഭം
ഗി, വിലക്ഷണരൂപം.

Uncomely, a. അലക്ഷണമായുള്ള; അവ
ലക്ഷണമായുള്ള, ഭംഗികെടുള്ള.

Uncomfortable, a. ആശ്വാസമില്ലാത്ത;
മനൊവിഷാദമുള്ള; ആദരവില്ലാത്ത; സു
ഖക്കെടുള്ള്; ഞെരുക്കമുള്ള, വിസ്താരമില്ലാ
ത്ത.

Uncommon, a. നടപ്പില്ലാത്ത, അസാമാ
ന്യമായുള്ള, അപൂൎവമായുള്ള, അസാധാ
രണമായുള്ള,

Uncommunicated, a. പറഞ്ഞിട്ടില്ലാത്ത,
അറിയിക്കപ്പെടാത്ത.

Uncompact, a. ഒതുക്കമില്ലാത്ത, അടുപ്പമി
ല്ലാത്ത, പറ്റാത്ത, ചെരാത്ത.

Uncompelled, a. ഹെമിക്കപ്പെടാത്ത, നി
ൎബന്ധിക്കപ്പെടാത്ത, ശാസിക്കപ്പെടാത്ത.

Uncompounded, a. കൂട്ടില്ലാത്ത, കലൎപ്പി
ല്ലാത്ത, തനിച്ചുള്ള; നൂലാമാലയില്ലാത്ത.

Uncompressed, a. ഒതുങ്ങാത്ത, അമുക്ക
പ്പെടാത്ത; പിഴിയാത്ത, മുറുക്കമില്ലാത്ത,
ഇറുക്കമില്ലാത്ത, അയഞ്ഞ.

Unconceivable, a. ഗ്രഹിച്ചുകൂടാത്ത, അ
ചിന്ത്യമായുള്ള.

Unconceived, a. നിരൂപിക്കപ്പെടാത്ത,
ഗ്രഹിക്കപ്പെടാത്ത, തൊന്നിട്ടില്ലാത്ത.

Unconcern, s. താത്പൎയ്യമില്ലായ്മ, അജാ
ഗ്രത, വിചാരമില്ലായ്മ; ഉദാസീനത.

Unconcerned, a. താത്പൎയ്യമില്ലാത്ത, വി
ചാരമില്ലാത്ത, ആകുലമില്ലാത്ത, അചഞ്ച
ലമായുള്ള, അസംബന്ധമായുള്ള.

Unconcernment, s. സംബന്ധമില്ലായ്മ,
വിചാരമില്ലായ്മ.

Unconform, a. തുല്യമില്ലാത്ത, അനുപമ
മായുള്ള.

Unconquerable, a. ജയിച്ചുകൂടാത്ത, അ
ജിത്യമായുള്ള.

Unconquered, a. ജയിക്കപ്പെടാത്ത, അ
ടക്കപ്പെടാത്ത.

Unconscionable, a. ന്യായമില്ലാത്ത, നീ
തികെടുള്ള, മുറയല്ലാത്ത, ദുൎയ്യുക്തിയുള്ള.

Unconscionably, ad. ന്യായക്കെടായി,
നീതികെടായി.

Uncountable, a. അഗണ്യമായുള്ള, അ
സംഖ്യമായുള്ള, എണ്ണികൂടാത്ത.

Uncontrollable, a. നടത്തികൂടാത്ത, ത
ൎക്കിച്ചുകൂടാത്ത, അടക്കികൂടാത്ത, അമൎത്തി
കൂടാത്ത, സ്വാധീനപ്പെടാത്ത.

To Uncouple, v. a. പിണയഴിക്കുന്നു,
വെർപെടുക്കുന്നു.

Uncourteous, a. അനാചാരമുള്ള, ഉപചാ
രമില്ലാത്ത, പ്രിയമില്ലാത്ത, നിൎദ്ദയമായു
ള്ള; ഭടാചാരമുള്ള.

Uncorruptness, s. നിൎമ്മലത, പരമാൎത്ഥം.

Uncourtliness, s. അനാചാരം, ഉപചാ
രമില്ലായ്മ, ഭാചാരം, നാഗരികമില്ലായ്മ,
മൎയ്യാദകെട.

Uncouth, a. മൎയ്യാദയില്ലാത്ത, പരിചയ
മില്ലാത്ത, പതിവില്ലാത്ത, പുതുമയായുള്ള,
പുത്തരിയായുള്ള, ദുസ്സാമൎത്ഥ്യമുള്ള.

Uncovered, a. മൂടാത്ത, മറെക്കാത്ത, വി
കൊഷമായുള്ള, നഗ്നമായുള്ള.

Uncreate, a. സൃഷ്ടിയല്ലാത്ത, സൃഷ്ടിക്കപ്പെ
ടാത്ത, നിത്യമായുള്ള.

Uncreated, a. സൃഷ്ടിക്കപ്പെടാത്ത, ഇനി
ജനിക്കാത്ത.

Uncropped, a. കൊയ്യാത്ത, അറുക്കാത്ത,
എടുക്കാത്ത.

Uncrowded, a. ആൾതിരക്കില്ലാത്ത, തി
ങ്ങാത്ത, സ്ഥലമുള്ള, സ്ഥലമൊഴിവുള്ള.

To Uncrown, v. a. കിരീടമില്ലാതാക്കു
ന്നു, രാജ്യാധികാരമില്ലാതാക്കുന്നു.

Unction, s. അഭിഷെകം, തൈലം.

Unctuous, a. തടിച്ച, മെഴുക്കുള്ള; മെഴു
ക്കമയമുള്ള, നൈമയമുള്ള; ചിക്കണമായു
ള്ള, മാൎദ്ദവമുള്ള; പശയുള്ള.

Unculled, a. നുള്ളാത്ത, പറിക്കാത്ത, പെ
റുക്കീട്ടില്ലാത്ത, തെരിഞ്ഞെടുത്തിട്ടില്ലാത്ത.

Unculpable, a. കുറ്റമില്ലാത്ത, കുറ്റപ്പാ
ടില്ലാത്ത.

Uncultivated, a. കൃഷിച്ചെയ്യപ്പെടാത്ത,
തരിശായുള്ള; കാടായുള്ള; പഠിപ്പിക്കപ്പെ
ടാത്ത, വിദ്യാഭ്യാസമില്ലാത്ത.

Uncumbered, a. വരുത്തപ്പെട്ടിട്ടില്ലാത്ത,
ഭാരം ചുമത്തപ്പെടാത്ത; ജൊലിയില്ലാ
ത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/506&oldid=178383" എന്ന താളിൽനിന്ന് ശേഖരിച്ചത്