Jump to content

താൾ:CiXIV133.pdf/505

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNC 493 UNC

തിയുള്ള, താന്തൊന്നിത്വമായുള്ള, സ്വാത
ന്ത്ര്യമുള്ള.

Unbroke, Unbroken, a. മരുങ്ങാത്ത, ഇ
ണങ്ങീട്ടില്ലാത്ത; ലംഘിക്കപ്പെടാത്ത.

Unbrotherly, a. സഹൊദരസ്നെഹമില്ലാ
ത്ത, നിൎദ്ദയമായുള്ള.

To Unbuckle, v. a. കുടുക്കഴിക്കുന്നു, പൂ
ട്ടഴിക്കുന്നു.

To Unbuild, v. a. പൊളിച്ചുകളയുന്നു,
ഇടിച്ചുകളയുന്നു; കെട്ടാതെ ഇരിക്കുന്നു.

Unbuilt, a. കെട്ടാതിരിക്കുന്ന, പണിയാ
തിരിക്കുന്ന.

Unburried, a. കുഴിച്ചിടപ്പെടാത്ത.

Unburned, Unburnt, a. തീവെക്കാത്ത,
വെകാത്ത, ചുടപ്പെടാത്ത, അഗ്നിബാധി
ക്കാത്ത, വെന്തിട്ടില്ലാത്ത.

To Unburthen, v. a. ചുമടിറക്കുന്നു, ഭാ
രംനീക്കുന്നു; ആശ്വസിപ്പിക്കുന്നു.

To Unbutton, v. a. കുപ്പായക്കുടുക്കും മ
റ്റും അഴിക്കുന്നു.

Uncalcined, a. സിന്ദൂരിക്കപ്പെടാത്ത, ഭ
സ്മമാക്കപ്പെടാത്ത.

Uncalled, a. വിളിക്കപ്പെടാത്ത, ക്ഷണി
ക്കപ്പെടാത്ത; വരുത്തീട്ടില്ലാത്ത.

Uncancelled, a. തള്ളിക്കളഞ്ഞിട്ടില്ലാത്ത, നീ
ക്കിക്കളഞ്ഞിട്ടില്ലാത്ത; സ്ഥാപിതമായുള്ള.

Uncanonical, a. വൈദികമല്ലാത്ത.

To Uncase, v. a. ഉറനീക്കുന്നു, ഊരുന്നു,
ഉരിക്കുന്നു; തൊലുരിക്കുന്നു.

Uncaught, a. പിടിച്ചിട്ടില്ലാത്ത, പിടിക്ക
പ്പെടാത്ത, അകപ്പെടാത്ത.

Unceasing, a. ഇടവിടാതുള്ള, അനിശമാ
യുള്ള.

Unceasingly, ad. ഇടവിടാതെ, എല്ലാ
യ്പൊഴും.

Uncertain, a. നിശ്ചയമില്ലാത്ത, സംശയ
മുള്ള, അസ്ഥിരമായുള്ള; നെരല്ലാത്ത, നി
ജമില്ലാത്ത.

Uncertainty, s. നിശ്ചയമില്ലായ്മ, സംശ
യം; അസ്ഥിരത.

To Unchain, v. a. വിലങ്ങിൽനിന്ന വി
ടുന്നു, ചങ്ങലയഴിക്കുന്നു.

Unchangeable, a. മാറ്റമില്ലാത്ത, അഭെ
ദ്യമായുള്ള.

Unchangeableness, s. മാറ്റമില്ലായ്മ, നി
ൎഭെദ്യത.

Unchanged, a. മാറാത്ത, ഭെദംവരാത്ത,
സ്ഥിരപ്പെട്ട.

Unchanging, a. മാറാത്ത, ഭെദപ്പെടാത്ത.

Uncharitable, a. അധൎമ്മമായുള്ള, സ്നെഹ
മില്ലാത്ത, ഉപകാരം ചെയ്യാത്ത.

Uncharitableness, s. അധൎമ്മം, സ്നെഹ
ക്കെട.

Unchaste, a. പാതിവ്രത്യമില്ലാത്ത, ചാരി
ത്രഭംഗമുള്ള; കഛുരമായുള്ള, കാമമുള്ള.

Unchastity, s. പാതിവ്രത്യമില്ലായ്മ, ചാരി
ത്രഭംഗം, അടക്കമില്ലായ്മ, കാമവികാരം.

Unchecked, a. അടങ്ങാത്ത, വിരൊധി
ക്കപ്പെടാത്ത; വിലക്കപ്പെടാത്ത; നിൽ
പ്പെടാത്ത.

Unchewed, a. ചവെക്കാത്ത; തിന്നാത്ത.

Unchristian, a. ക്രിസ്തുമതത്തിന വിരൊധ
മായുള്ള; ദൊഷമായുള്ള, അധൎമ്മമായുള്ള.

Uncircumcised, a. ചെലചെയ്യപ്പെടാ
ത്ത, ചെലയില്ലാത്ത.

Uncircumcision, s. ചെലയില്ലായ്മ.

Uncirscumscribed, a. അതിരിടപ്പെടാ
ത്ത, അറ്റമില്ലാത്ത.

Uncircumspect, a. സൂക്ഷമില്ലാത്ത, അ
ജാഗ്രതയുള്ള.

Uncircumstantial, a. സാരമില്ലാത്ത, അ
ലവൃത്തിയായുള്ള.

Uncivil, a. ഉപചാരമില്ലാത്ത, അനാചാ
രമായുള, ആചാരമറിയാത്ത, നാഗരിക
മല്ലാത്ത, മൎയ്യാദയില്ലാത്ത; ദയയില്ലാത്ത.

Uncivilized, a. നാഗരികമല്ലാത്ത, കന്ന
മായുള്ള, മൎയ്യാദയറിയാത്ത, ഭടാചാരമാ
യുള്ള.

Uncivilly, ad. അനാചാരമായി, ഉപചാ
രകൂടാതെ.

Unclarified, a. തെളിഞ്ഞിട്ടില്ലാത്ത, ശുദ്ധി
ചെയ്യപ്പെടാത്ത.

Unclassic, Unclassical, a. അസംസ്കൃത
മായുള്ള.

Uncle, s. അമ്മാവൻ, ചിറ്റപ്പൻ.

Unclean, a. അശുദ്ധം, അശുചം, മലിനം;
വെടിപ്പില്ലാത്ത, കളങ്കമുള്ള, ദൊഷമുള്ള.

Uncleanly, a. വെടിപ്പില്ലാത്ത, വൃത്തികെ
ട്ട; തെളിവില്ലാത്ത, അഴുക്കുള്ള: അവല
ക്ഷണമുള്ള, നാണക്കെടുള്ള.

Uncleanness, s. അശുദ്ധി, അശുചി, മലി
നത; അഴുക്ക, വൃത്തികെട; പാപം; ദൊ
ഷം.

Uncleansed, a. ശുദ്ധമാക്കപ്പെടാത്ത, വെ
ടിപ്പാക്കപ്പെടാത്ത; മലിനതയുള്ള.

To Unclench, v. a. കൈവിരിക്കുന്നു, മു
ഷ്ടിതുറക്കുന്നു.

To Unclog, v. a. ഭാരം ഒഴിക്കുന്നു, ചുമ
ടിറക്കുന്നു; തടവില്ലാതാക്കുന്നു, വിരൊധം
തീൎക്കുന്നു; വിടുന്നു, കുടുകഴിക്കുന്നു; സ്വാ
തന്ത്ര്യമാക്കുന്നു.

To Unclose, v. a. തുറക്കുന്നു, തുറന്ന വെ
ക്കുന്നു; വെളിപ്പെടുത്തുന്നു; അറിയിക്കുന്നു.

Unclosed, a. അടെക്കപ്പെടാത്ത; കൂടാത്ത,
പറ്റാത്ത, വളെക്കപ്പെടാത്ത, അതിർതി
രിക്കാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/505&oldid=178381" എന്ന താളിൽനിന്ന് ശേഖരിച്ചത്