Jump to content

താൾ:CiXIV133.pdf/504

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNB 492 UNB

ചുമതലയില്ലാത്ത, വരുതികൂടാത്ത.

Unaware,or Unawares, ad. അറിയാ
തെ, നിനച്ചിരിയാതെ, പെട്ടന്ന, പൊ
ടുന്നനെ.

Unawed, a. നിൎഭയമായുള്ള, നിശ്ശങ്കയു
ള്ള, അടങ്ങാത്ത.

Unbacked, a. ഇണക്കീട്ടില്ലാത്ത, പുറത്ത
കയറിപ്പഴക്കീട്ടില്ലാത്ത, ഒത്താശയില്ലാത്ത,
സഹായംകൂടാത്ത.

Unbaptized, a. ജ്ഞാനസ്നാനം കഴിയാത്ത.

To Unbar, v. a. സാക്ഷാതുറക്കുന്നു, പൂട്ട
തുറക്കുന്നു.

Unbattered, a. ഇടിച്ചുതകൎത്തീട്ടില്ലാത്ത.

Unbeaten, a. ഇടിക്കപ്പെടാത്ത, ചവിട്ട
പ്പെടാത്ത, മെതിക്കാത്ത.

Unbecoming, a. അവലക്ഷണമായുള്ള,
ചെൎച്ചയില്ലാത്ത, അനുചിതമായുള്ള, യൊ
ഗ്യമില്ലാത്ത, യുക്തമില്ലാത്ത, കൊള്ളരുതാ
ത്ത.

Unbefitting, a. ചെൎച്ചയില്ലാത്ത, അയൊ
ഗ്യമായുള്ള.

Unbegotten, a. ജനിക്കാത്ത, ഉത്ഭവിക്കാ
ത്ത; അനാദിയായുളള.

Unbelief, s. അവിശ്വാസം, വിശ്വാസ
കെട; സമ്മാൎഗ്ഗമില്ലായ്മ.

Unbeliever, s. അവിശ്വാസി, വിശ്വാസ
മില്ലാത്തവൻ.

To Unbend, v. a. നിവിൎത്തുന്നു, ചൊവ്വാ
ക്കുന്നു.

Unbending, a. വളയാത്ത, വഴങ്ങാത്ത,
സിദ്ധാന്തമുള്ള.

Unbenevolent, a. നിൎദ്ദയമായുള്ള, ഉപ
കാരം ചെയ്യാത്ത, അസൂയയുള്ള.

Unbenighted, a. അന്ധകാരമില്ലാത്ത, ഇ
രുട്ടില്ലാത്ത.

Unbenign, a. ദുൎമ്മനസ്സുള്ള, വെണ്ടാസന
മുള്ള, വെണ്ടാത്തരമുള്ള, കുറുമ്പുള്ള, അസ്ത
യയുള്ള.

Unbent, a. നിവിൎത്തിട്ടില്ലാത്ത, വലിച്ചിട്ടി
ല്ലാത്ത; കുലെക്കാത്ത, ഞാണെറ്റീട്ടില്ലാ
ത്ത; മുറുക്കീട്ടില്ലാത്ത, തളൎന്നിരിക്കുന്നു; അ
നുസരിക്കാത്ത.

Unbeseeming, a. ചെൎച്ചയില്ലാത്ത, യൊ
ഗ്യമില്ലാത്ത, അനുചിതമായുള്ള.

Unbewailed, a. വിലാപിക്കപ്പെടാത്ത,
സങ്കടപ്പെടാത്ത.

To Unbias, v. a. പക്ഷപാതമില്ലാതാക്കു
ന്നു, പക്ഷത്തിൽ ചായിക്കാതിരിക്കുന്നു.

Unbidden, a. ക്ഷണിക്കപ്പെടാത്ത, വിളി
ക്കപ്പെടാത്ത; കല്പിക്കാത്ത; സ്വമെധയാ
യുള്ള.

Unbigotted, a. പക്ഷംപിടിക്കാത്ത, സി
ദ്ധാന്തമില്ലാത്ത, കപടഭക്തിയില്ലാത്ത.

To Unbind, v. a. അഴിക്കുന്നു, കെട്ടഴി
ക്കുന്നു, ശിഥിലമാക്കുന്നു.

Unblameable, a. അപവാദമില്ലാത്ത, കു
റ്റമില്ലാത്ത, നിരപരാധമുള്ള, പഴിച്ചുമ
ത്തിക്കൂടാത്ത.

Unblemished, a. അന്യൂനമായുള്ള, കറ
പ്പെടാത്ത, വൈരൂപ്യമില്ലാത്ത, ദുഷ്കീൎത്തി
പ്പെടാത്ത.

Unblenched, a. അവമാനപ്പെടാത്ത, സ്വ
ഛതയുള്ള.

Unblest, a. നിൎഭാഗ്യമായുള്ള, അനുഗ്രഹ
മില്ലാത്ത; ശപിക്കപ്പെട്ട.

Unblown, a വിടരാത്ത, വികസിക്കാത്ത,
മൊട്ടായുള്ള, വിരിയാത്ത.

Unblunted, a. മെഴുന്നനെയല്ലാത്ത; മൂ
ൎച്ചയുള്ള, ആചാരമുള്ള.

Unbodied, a. അശരീരി, നിഷ്കളമായുള്ള,
ദെഹത്തിൽനിന്ന വെർപെട്ട.

To Unbolt, v. a.പൂട്ടുതുറക്കുന്നു, സാക്ഷാ
നീക്കുന്നു.

Unbolted, a. സാക്ഷായില്ലാത്ത; പെരു
മ്പടിയായുള്ള; തെള്ളിയെടുക്കാത്ത, മെ
നിയില്ലാത്ത.

Unbonneted, a. തൊപ്പിയിട്ടിട്ടില്ലാത്ത,
തൊപ്പിയില്ലാത്ത.

Unborn, a. ജനിക്കാത്ത, ഉണ്ടായിട്ടില്ലാ
ത്ത; ഭവിഷ്യമായുള്ള.

Unborrowed, a. മൂലമായുള്ള, പെൎപ്പല്ലാ
ത്ത, സ്വന്തമായുള്ള; വായിപ്പമെടിക്കാത്ത.

To Unbosom, v. a. വിശ്വാസമായിട്ട പ
റയുന്നു; മറവുകൂടാതെ പറയുന്നു, വിട്ടു
പറയുന്നു, മനസ്സിലിരിക്കുന്നതവെളിപ്പെ
ടുത്തുന്നു.

Unbottomed, a. അടിയില്ലാത്ത, പാതാ
ളമായുള്ള; അടിസ്ഥാനമില്ലാത്ത.

Unbought, a. വിലെക്കവാങ്ങീട്ടില്ലാത്ത,
വിലകൂടാതെ വാങ്ങിയ;മെടിക്കുന്നവനി
ല്ലാത്ത.

Unbound, a. അഴിഞ്ഞ; കെട്ടിയിട്ടില്ലാത്ത,
ബന്ധിക്കപ്പെടാത്ത; മൂടിയില്ലാത്ത.

Unbounded, a. അതിൎത്തിയില്ലാത്ത, അ
ളവറ്റ, അവധിയില്ലാത്ത; മട്ടില്ലാത്ത,
പ്രമാണമില്ലാത്ത; ബന്ധമില്ലാത്ത.

Unbowed, a. വളഞ്ഞിട്ടില്ലാത്ത, വഴങ്ങാ
ത്ത, വണങ്ങാത്ത.

To Unbrace, v. a. അയവാക്കുന്നു, അഴി
ക്കുന്നു, വിടുന്നു, വസ്ത്രം അയക്കുന്നു.

Unbraided, a. മടയാത്ത, പിന്നാത്ത.

Unbred, a. നന്നായി വളൎക്കപ്പെടാത്ത,
അനാചാരമുള്ള; പഠിപ്പിക്കപ്പെടാത്ത.

Unbribed, a. കൈക്കൊഴ മെടിക്കാത്ത;
കൈക്കൂലി കൊടുത്തിട്ടില്ലാത്ത.

Unbridled, a. അടക്കപ്പെടാത്ത, അഴിമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/504&oldid=178380" എന്ന താളിൽനിന്ന് ശേഖരിച്ചത്