താൾ:CiXIV133.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TUR 488 TUT

Turgescence, Turgidity, s. വീക്കം, വീ
ങ്ങൽ, വീൎപ്പ; പൊങ്ങൽ.

Turgid, a. വീങ്ങീട്ടുള്ള, വീൎത്തിട്ടുള്ള, ചീ
ൎത്തിട്ടുള്ള; പൊങ്ങലുള്ള, വലിപ്പമായുള്ള.

Turk, s. തുൎക്കിക്കാരൻ, തുലുക്കൻ.

Turkey, s. വാൻകൊഴി, കല്ക്കം; തുൎക്കിരാ
ജ്യം.

Turkois, Turquois, s. ഒരു വക ഇളനീ
ലക്കല്ല.

Turmeric, s. മഞ്ഞൾ, നിശാഹ്വ.

Turmoil, s. അമളി, കലക്കം, ചഞ്ചലത,
കുലുക്കം, ഇളക്കം; അസഹ്യത, മുഷിച്ചിൽ,
വരുത്തം.

To Turmoil, v. a. ചഞ്ചലപ്പെടുത്തുന്നു,
സാഹസം ചെയുന്നു; അസഹ്യപ്പെടുത്തു
ന്നു, മുഷിപ്പിക്കുന്നു.

To Turn, v. n. തിരിക്കുന്നു; മറിക്കുന്നു; മാ
റ്റുന്നു; ഭെദം വരുത്തുന്നു; കടയുന്നു; മറു
രൂപപ്പെടുത്തുന്നു; വ്യത്യാസം വരുത്തുന്നു;
മറുഭാഷയാക്കുന്നു; പൊരുൾതിരിക്കുന്നു,
പരിഭാഷപ്പെടുത്തുന്നു; അഭിപ്രായഭെദം
വരുത്തുന്നു, മനസ്സതിരിക്കുന്നു; മനംമറി
ക്കുന്നു; തലതിരിക്കുന്നു, തിരിച്ചുവെക്കുന്നു;
മടക്കുന്നു, തിരുകുന്നു; മനസ്സിൽ തിരിക്കു
ന്നു; ആക്കിത്തീൎക്കുന്നു; മറിച്ചിലാക്കുന്നു; ത
മ്മിൽ മാറ്റുന്നു; തിരിച്ചു ചുമത്തുന്നു: പാൽ
മുറിക്കുന്നു, ഉറകൂട്ടുന്നു, പുളിപ്പാക്കുന്നു.

To turn away, മാറ്റിക്കളയുന്നു, തള്ളി
കളയുന്നു, ഉപെക്ഷിക്കുന്നു.

To turn back, തിരിച്ച കൊടുത്തയക്കു
ന്നു, തിരികെ കൊടുക്കുന്നു.

To turn off, മാറ്റിക്കളയുന്നു; വിലക്കു
ന്നു, വഴിമാറ്റുന്നു, ആട്ടിപ്പായിക്കുന്നു.

To turn over, മറിച്ചിടുന്നു, മറ്റൊരു
ത്തന എല്പിക്കുന്നു; മാറ്റി വെക്കുന്നു.

To turn upside down, മറിച്ചുകളയുന്നു,
കിഴ്മെൽ മറിക്കുന്നു.

To turn to, മറ്റൊന്നിലെക്ക തിരിക്കു
ന്നു, മനസ്സ വെക്കുന്നു.

To turned, മാറ്റപ്പെടുന്നു.

To turn over, തിരിച്ചുനൊക്കുന്നു, പു
സ്തകം ശൊധന ചെയ്യുന്നു; മറിച്ചിടു
ന്നു.

To turn out, തള്ളിക്കളയുന്നു; പുറത്താ
ക്കുന്നു.

To Turn, v. n. തിരിയുന്നു; മറിയുന്നു; തി
രിഞ്ഞുനൊക്കുന്നു; മാറുന്നു; മടങ്ങുന്നു; വ
ഴിയിൽനിന്ന മാറുന്നു, മാറിപ്പൊകുന്നു,
ഭെദം വരുന്നു; മറുരൂപപ്പെടുന്നു: പക്ഷം
മാറുന്നു; മനസ്സ തിരിയുന്നു; ഭാവം മാറു
ന്നു; പാൽമുറിയുന്നു, പുളിക്കുന്നു, പിരി
യുന്നു; നെരെ തിരിയുന്നു; തല തിരിയു
ന്നു; ആയിതീരുന്നു.

To turn away, വഴിയിൽ നിന്ന തിരി
യുന്നു; മാറുന്നു.

To turn back, തിരിച്ചുപൊകുന്നു, മട
ങ്ങിപ്പൊകുന്നു.

To turn off, വഴിവിട്ട തിരിയുന്നു.

Turn, s. തിരിച്ചിൽ, തിരിപ്പ, തിരിവ; മ
ടക്ക, മടങ്ങ; മറിവ; മാറൽ, മാറ്റം; ഭെ
ദം; പ്രതിക്രിയ; മനസ്സ, ഭാവം, ഗുണം,
സ്വഭാവഗുണം; ഉപയൊഗം; ഭാഷ,ആ
കൃതി; ശീലം, വിധം; മുറ, ഊഴം, പരി
വൃത്തി, പ്രാവശ്യം; വളവ.

To perform duty by turns, ഊഴംമാ
റുന്നു, മാറിമാറി ചെയ്യുന്നു.

Turncoat, s. പക്ഷം മാറുന്നവൻ, മാറി
പ്പൊകുന്നവൻ; മതത്യാഗി.

Turner, s. കടച്ചിക്കൊല്ലൻ, കടച്ചിൽകാ
രൻ.

Turning, s. തിരിച്ചിൽ, മറിച്ചിൽ; വളവ;
മടക്ക, തിരുകൽ.

Turnip, s. ഒരു വക കിഴങ്ങ.

Turnkey, s. കാരാഗൃഹത്തിന്റെ താക്കൊ
ല്ക്കാരൻ.

Turnpike, s. വഴിച്ചവുക്ക, ഉഴാപ്പടി.

Turnsole, s. സൂൎയ്യകാന്തിപ്പൂ.

Turnstile. s. തിരിയുന്ന കടമ്പ; ഉഴാപ്പടി.

Turpentine, s. രസാഹ്വ, പയിനെണ്ണ.

Turpitude, s. മഹാ ഹീനത, ദുഷ്ടത, വ
ഷളത്വം, ചീത്തത്വം; ആകായ്മ, അബ
ദ്ധത.

Turret, s. ചെറുഗൊപുരം, താഴികക്കുടം,
തല്പം, മെൽ മാളിക.

Turreted, a. ചെറുഗൊപുരമുള്ള; മെൽ മാ
ളികയുള്ള, താഴികക്കുടമുള്ള, കൊടുമുടിയു
ള്ള.

Turtle, s. ആമ, കടലാമ, ക്രൊഡപാദം;
കാട്ടുപ്രാവ.

Turttledove, s. ചെങ്ങാലി, കാട്ടുപ്രാവ.

Tush, interj. നിന്ദാവാക്ക; ഛി.

Tusk, s. തെറ്റ, ദംഷ്ട്രം: ഭന്തം, ആന
ക്കൊമ്പ.

Tusked, Tusky, a. തെറ്റയുള്ള.

Tutanag, s. തുത്തനാകം.

Tutelage, s. രക്ഷണം, പാലനം, വിചാ
രണ.

Tutelar, Tutelary, a. രക്ഷിക്കുന്ന, പാ
ലിക്കുന്ന, വിചാരണയുള്ള.

Tutor, s. ഗുരു, ഗുരുഭൂതൻ; ഉപാദ്ധ്യായൻ
വാധ്യാൻ; ആശാൻ; ഉപദെഷ്ടാവ; വി
ചാരകാരൻ.

Tutoress, s. ഗുരുഭൂത, ഉപാദ്ധ്യായ; വി
ചാരകാരി.

Tutorage, s. ഗുരുസ്ഥാനം; ഉപാദ്ധ്യായം,
ഉപദെശം, പഠിത്വം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/500&oldid=178374" എന്ന താളിൽനിന്ന് ശേഖരിച്ചത്