Jump to content

താൾ:CiXIV133.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TUM 487 TUR

Tub, s. മരവി, മരക്കലം, തൊട്ടി.

Tube, s. കുഴൽ; തൂമ്പ; നീണ്ടകുഴൽ;
പൊള്ളയുള്ള വസ്തു.

Tubercle, s. മുഴ, ഉണിൽ, നുണിൽ, അ
ഴൽ, കുരു.

Tuberose, s. സുഗന്ധമുള്ള ഒരുവക പുഷ്പം.

Tuberous, a. മുഴയുള്ള, മുഴന്തുകളുള്ള.

Tubular, Tubulated, Tubulous, a. കു
ഴൽ പൊലെയുള്ള, നീണ്ട പൊള്ളയായു
ള്ള.

Tubule, s. ഒരു ചെറു കുഴൽ.

Tuck, s. മടക്ക, ചുളുക്ക; കുത്ത; ഞെറി;
ഒരു വക വല; വീതികുറഞ്ഞ നീണ്ടവാൾ.

To Tuck, v. a. മടക്കുന്നു, മടക്കുമടക്കായി
മടക്കുന്നു, ഞെറിയുന്നു, തിരുകുന്നു, ചുളു
ക്കുന്നു; ചുറ്റി കുത്തുന്നു; തെറുത്തുവെക്കു
ന്നു.

Tucker, s. മാറത്തിടുന്ന വസ്ത്രം, മുലക്കച്ച.

Tuesday, s. ചൊവ്വാഴ്ച, ചൊവ്വാ.

Tuft, s. കൊണ്ട, ജട, കുടുമി; പുൽസ്ഥ
ലം, മരക്കൂട്ടം, പൂങ്കുല.

Tuftaffety, s. പരുപരയുള്ള ഒരു മാതിരി
പട്ട.

Tafty, a. കൊണ്ടപൊലെയുള്ള.

To Tug, v. a. & n. വലിക്കുന്നു, ഇഴുക്കു
ന്നു; സാഹസം ചെയ്യുന്നു; ഉഴെക്കുന്നു.

Tug, s. വലി, ഇഴുപ്പ; സാഹസം, ഉഴെപ്പ.

Tuition, s. ഉപദെശം, പഠിത്വം: ശിക്ഷ,
അഭ്യാസം, കല്പന, വളൎച്ച.

Tulip, s. ഭംഗിയുള്ള ഒരു പുഷ്പം.

Tuliptree, s. പൂവരശ.

Tumble, s. വീഴ്ച, ഉരുൾച്ച; കരണംമറി
ച്ചിൽ.

To Tumble, v. n. വീഴുന്നു, ഇടറുന്നു, ഉ
രുണ്ടുവീഴുന്നു; കരണംമറിയുന്നു; കിടന്നു
മറിയുന്നു.

To Tumble, v. a. വീഴിക്കുന്നു, തള്ളിയി
ടുന്നു; ഉരുട്ടുന്നു; മറിക്കുന്നു.

Tumbler, s. കരണംമറിച്ചിൽകാരൻ, കെ
ലകൻ, ദണ്ഡിപ്പുകാരൻ.

Tumbrel s. ചാണകക്കുഴി; ചാണകവണ്ടി.

Tumefaction, s. വീങ്ങൽ, വീക്കം, വീൎപ്പ;
നീർ.

To Tumefy, v. a. & n. വീൎപ്പിക്കുന്നു, വീ
ങ്ങിക്കുന്നു: വീക്കുന്നു, വീങ്ങുന്നു, ചീൎക്കുന്നു.

Tumid, a. വീൎത്തിട്ടുള്ള, വീങ്ങീട്ടുള്ള, ചീ
ൎത്തിട്ടുള്ള; ഡംഭമുള്ള.

Tumor, s. വീക്കം, വീൎപ്പ, വീങ്ങൽ; ചലം
വെപ്പ; ചീൎപ്പ, ഡംഭം.

Tumorous, a. വീക്കമുള്ള, വീൎത്തിട്ടുള്ള.

To Tump, v. a. വൃക്ഷങ്ങളുടെ ചുവട്ടിൽ
മണ്ണകൊരിയിടുന്നു.

ToTumulate, v. n. വീങ്ങുന്നു, പൊങ്ങുന്നു.

Tumulose, a. കുന്നുകുന്നായുള്ള.

Tumult, s. കലഹം, കലക്കം, അമളി, ക
ലശൽ, ശല്യം, കലാപം, കലമ്പൽ, അ
മ്പരപ്പ; തിടുക്കം.

Tumultuous, a. കലഹമുള്ള, കുലുക്കമുള്ള
അമളിയുള്ള,കലശലുള്ള, അമാന്തമായുള്ള.

Tun, s. വലിയ പീപ്പാ, രണ്ടായിരം റാ
ന്തൽ തുക്കം.

To Tun, v. a. പീപ്പയിലാക്കുന്നു.

Tunable, a. കൎണ്ണാനന്ദമായുള്ള, രാഗച്ചെ
ൎച്ചയുള്ള.

Tunbellied, a. പെരുവയറുള്ള.

Tune, s. രാഗം ; രംണക്കം, രമണം;
സ്വരം, സ്വരവാസന; ചെൎച്ച, ക്രമം;
ഒരു ഭാവം, സുശീലം; അവസ്ഥ.

To Tune, v. a. രാഗത്തിലാക്കുന്നു, സ്വര
ച്ചെൎച്ചയാക്കുന്നു; ശബ്ദക്രമം വരുത്തുന്നു,
രാഗം പാടുന്നു.

Tuneful, a. രാഗമായുള്ള, സ്വരവാസന
യുള്ള, ഇൻപശബ്ദമുള്ള.

Tunic, s. ഒരു പൈതലിന്റെ പുറംകുപ്പാ
യം.

Tunicle, s. മൂടി, മെൽതൊൽ, പാട.

Tunnage, s. കപ്പലിന്റെ കൊൾകണക്ക;
ഒരു വക ഇറവരി.

Tunnel, s. പുകക്കൂട, പുകക്കുഴൽ; ചുരുൾ;
കൊരുവല; പൎവതങ്ങൾക്കുംമറ്റും കീഴെ
ഉണ്ടാക്കിയ വഴി.

Tunny, s. ഒരു വക മീൻ.

Tup, s. മുട്ടാട, ആട്ടുകൊറ്റൻ.

To Tup, v. a. ആട്ടുകൊറ്റൻ പൊലെ
ഇടിക്കുന്നു, മുട്ടുന്നു.

Turban, s. തലപ്പാവ, ശിരൊവെഷ്ടം.

Turbaned, a. തലപ്പാവ കെട്ടിയിട്ടുള്ള.

Turbary, s. പുൽകട്ട വെട്ടിയെടുക്കുന്നതി
നുള്ള അവകാശം.

Turbid, a. കലങ്ങലായുള്ള, കലുഷമായുള്ള,
അഴുക്കായുള്ള; അപ്രസന്നമായുള്ള.

Turbidness, s. കലങ്ങൽ, കലുഷം, അഴുക്ക.

Turbinated, a. പിരിമുറുക്കീട്ടുള്ള, ചുഴിവു
ള്ള.

Turbot, s. ഒരു വിശെഷമീൻ.

Turbulence, Turbulency, s. കലഹം,
അമളി, അമാന്തം, അമ്പരപ്പ, പരുങ്ങൽ,
കലക്കം.

Turbulent, a. കലഹമുണ്ടാക്കുന്ന, അമളി
യുള്ള, കലശലുള്ള, ശണ്ഠപിടിക്കുന്ന.

Turcism, s. തുലുക്കരുടെ മതം.

Turf, s. പുൽകട്ട.

To Turf, v. a. പുൽകട്ടയിട്ട മൂടുന്നു, പുൽ
കട്ടനിരത്തുന്നു.

Turfy, a. പുൽകട്ടയുള്ള.

Turgent, a. വീക്കമുള്ള, വീങ്ങുന്ന, മുഴച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/499&oldid=178373" എന്ന താളിൽനിന്ന് ശേഖരിച്ചത്