Jump to content

താൾ:CiXIV133.pdf/498

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TRU 486 TRY

പന്തിരണ്ട ഔൻസ പിടിക്കുന്ന തുക്കം.

Truant, s. മടിയൻ, മിനക്കെട്ട നടക്കുന്ന
വൻ.

Truant, a. മടിയുള്ള, മിനക്കെട്ട, ഉദാസീ
നതയുള്ള.

To play the truant, തന്റെ വെലചെ
യ്യാതെ മിനക്കെട്ട നടക്കുന്നു.

Truce, s. യുദ്ധത്തെ കുറെ നെരത്തെക്ക
നിൎത്തുന്നതിനുള്ള ഉടമ്പടി.

Trucidation, s. കുല, വധം.

To Truck, v. a. മാറ്റി കൊടുക്കൽ വാ
ങ്ങൽ ചെയ്യുന്നു, പകരത്തിനുപകരം കൊ
ടുക്കുന്നു.

Truck, s. തമ്മിൽ മാറിയുള്ള വ്യാപാരം;
പകരത്തിനുപകരം കൊടുക്കുക; മരയുരു
ളുള്ള തൊക്കുവണ്ടി.

To Truckle, v. n. കീഴിരിക്കുന്നു, കീഴ്പെ
ടുന്നു: ഇഴഞ്ഞുനടക്കുന്നു.

Trucklebed, s. ചെറിയ ഉരുളുകളുള്ള ക
ട്ടിൽ,

Truculence, s. കഠൊരം, ഘൊരഭാവം.

Truculent, a. കഠൊരമായുള്ള, ഘൊരഭാ
വമുള്ള, ഭയങ്കരമായുള്ള.

To Trudge, v. n. ചാടിച്ചാടിപൊകുന്നു;
നീങ്ങിനീങ്ങിപ്പൊകുന്നു, പ്രയാസമായി
നടക്കുന്നു.

True, a. നെരുള്ള, സത്യമുള്ള; നിജമായു
ള്ള; പരമാത്രമുള്ള; കപടമില്ലാത്ത; സാ
ക്ഷാലുള്ള; ഉത്തമമായുള്ള; വിശ്വാസമുള്ള,
സ്ഥിരമായുളള; തിട്ടമുള്ള; സൂക്ഷമായുള്ള.

Trueborn, a. സൽകുലത്തിൽ ജനിച്ചിട്ടു
ള്ള, അവകാശമുറയിൽ ജനിച്ചിട്ടുള്ള.

Truebred, a. നല്ലജാതിയായുള്ള.

Truehearted, a. നെരുള്ള, വിശ്വാസമുള്ള.

Truepenny, s. നെരസ്ഥൻ, പരമാൎത്ഥി,
ആപ്തസ്നെഹിതൻ.

Truffle, s. ഭൂമിക്ക അടിയിലുള്ള ഒരു വക
കൂൺ.

Trug, s. കുമ്മായം വാരി ചുമക്കുന്നതിനുള്ള
മരവി.

Truism, s. നല്ലനെര, സത്യം.

Trull, s. ഉഴന്നുനടക്കുന്ന വെശ്യ.

Truly, ad. നെരൊടെ, നെരായി, സത്യ
മായി, പരമാൎത്ഥമായി.

Trump, s. കാഹളം; കടലാസുകളിയിൽ
പ്രത്യെകം ഒന്ന, ഉപായം.

To Trump, v. a. കടലാസാട്ടത്തിൽ ജ
യിക്കുന്നു; യന്ത്രിക്കുന്നു, കള്ളമായിട്ടുണ്ടാ
ക്കുന്നു.

Trumpery, s. ഹീനമൊടി; അല്പവൃത്തി;
നിസ്സാരകാൎയ്യം; അബദ്ധവാക്ക; വെറുതെ
യുള്ള സംസാരം, പാഴ്വാക്ക.

Trumpet, a. കാഹളം, ഊത്തുകൊമ്പ.

To Trumpet, v. a. കാഹളം ഊതിപ്രസി
ദ്ധപ്പെടുത്തുന്നു; കീൎത്തിപ്പെടുത്തുന്നു, കുഴ
ലൂതികീൎത്തിക്കുന്നു.

Trumpeter, s. കാഹളമൂതുന്നവൻ, കുഴ
ല്ക്കാരൻ; പ്രസംഗിക്കുന്നവൻ; ഒരു മീൻ.

To Truncate, v. a. കുറുതായി അറുക്കുന്നു;
വെട്ടുന്നു, ഇറക്കുന്നു, കൊമ്പ കൊതുന്നു;
കുറുക്കുന്നു, അംഗഭംഗംവരുത്തുന്നു.

Truncheon, s. മുദ്രകൊൽ; ഗദ, പൊന്തി.

Truncheoner, s. മുദ്രക്കൊൽകാരൻ, ഗദാ
ധരൻ; പൊന്തിക്കാരൻ.

To Trundle, v. a. & n. ഉരുട്ടുന്നു, ചുറ്റി
ക്കുന്നു; ഉരുളുന്നു.

Trundle, s. ഉരുൾ, ചുറ്റ.

Trunk, s. തായ്മരം, തടി; തലയില്ലാത്ത ഉ
ടൽ, കബന്ധം; തൊലിട്ടപ്പെട്ടി; തുമ്പി
ക്കൈ; ഒരു നീണ്ടകുഴൽ.

Trunnions, s. plu. വലിയതൊടിന്റെ
മെലത്തെ മുലകൾ.

Trusion, s. ഉന്ത, മുമ്പൊട്ടുള്ള തള്ളൽ.

Truss, s. മുറിവുതാങ്ങുന്ന കെട്ട: കെട്ട; പുൽ
കെട്ട, വയ്ക്കൊൽകെട്ട.

To Truss, v. a. ഒതുക്കിക്കെട്ടുന്നു, തുറുത്തുന്നു.

Trust, s. ആശ്രയം, വിശ്വാസം, പ്രത്യാശ,
വിശ്രംഭം; ആശാബന്ധം, പ്രത്യയം; പ്ര
മാണം: വിശ്വാസത്തിന എല്പിക്കപ്പെട്ട
വസ്തു; അമാനം വെപ്പ.

To Trust, v. a. & n. ആശ്രയിക്കുന്നു; വി
ശ്വസിക്കുന്നു; വിശ്വാസം വെക്കുന്നു; പ്ര
മാണിക്കുന്നു; ഭരമെല്പിക്കുന്നു; തുനിഞ്ഞ
ചെയ്യുന്നു; വിശ്വസിച്ച വില്ക്കുന്നു; ഒരുത്ത
ന്റെ വശത്തിൽ വെക്കുന്നു; വിശ്വസിച്ചി
രിക്കുന്നു, വിശ്വസിച്ചകാത്തിരിക്കുന്നു.

Trustee, s. വിശ്വസിക്കപ്പെട്ടവൻ, തന്റെ
വശത്ത ഭാരമെല്പിക്കപ്പെട്ട കാൎയ്യത്തെ എ
റ്റുനടത്തുന്നവൻ; മാതാപിതാക്കന്മാരി
ല്ലാത്ത പൈതങ്ങളുടെയും മറ്റും വിചാര
ക്കാനായി ആക്കപ്പെട്ടവൻ; കാൎയ്യസ്ഥൻ;
കൈക്കാരൻ; പ്രമാണി, ചുമതലക്കാരൻ.

Trusty, a. വിശ്വസിക്കാകുന്ന, വിശ്വാസ
യുക്തമായുള്ള; വിശ്വാസമുള്ള; നെരുള്ള.

Truth, s. സത്യം, നെര, സത്യത; പരമാ
ൎത്ഥം; തത്വം; കപടമില്ലായ്മ, നെര, ഉത്ത
മത്വം, സാക്ഷാലുള്ളത; പ്രമാണം; തിട്ടം.

Of a truth, സത്യം, സത്യമായി.

Trutination, s. തൂക്കം, തൂക്കിനൊക്കുക.

To Try, v. a. പരീക്ഷിക്കുന്നു, പരീക്ഷ
കഴിക്കുന്നു; ശൊധനചെയ്യുന്നു, പരിശൊ
ധിക്കുന്നു; പരിചയിക്കുന്നു; ന്യായം വിസ്ത
രിക്കുന്നു; ഉരകല്ലിൽ ഉരെച്ച നൊക്കുന്നു,
മച്ചംനൊക്കുന്നു; ശ്രമിക്കുന്നു, ഉദ്യൊഗി
ക്കുന്നു, ചെയ്വാൻനൊക്കുന്നു; പുടമിടുന്നു,
ശുദ്ധിവരുത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/498&oldid=178372" എന്ന താളിൽനിന്ന് ശേഖരിച്ചത്