Jump to content

താൾ:CiXIV133.pdf/497

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TRO 485 TRO

Trippingly, ad. അതിവെഗമായി.

Triptote, s. മൂന്ന വിഭക്തിമാത്രമുള്ള വി
ശെഷ്യപദം.

Trisection, s. ശരിയായി മൂന്ന അംശമാ
ക്കിയത.

Trisyllable, s. മൂന്ന അച്ചുള്ള പദം.

Trite, a. പഴയ, പഴതായ, തെഞ്ഞ, സാ
മാന്യമായുള്ള.

Triteness, s. പഴക്കം, സാമാന്യത.

Trituable, a. പൊടിക്കാകുന്ന, പൊടി
യുന്ന.

To Triturate, v. a. പൊടിക്കുന്നു, ഇടി
ച്ചുപൊടിക്കുന്നു, പൊടിയാക്കുന്നു, ചൂൎണ്ണ
മാക്കുന്നു, അരെക്കുന്നു.

Trituation, s. പൊടിക്കുക, അരെക്കുക.

Trivial, a. അല്പമായുള്ള, അല്പവൃത്തിയായു
ള്ള; സാരമില്ലാത്ത, അസാരമായുള്ള.

Trivialness, s. അല്പവൃത്തി, അല്പകാൎയ്യം,
അസാരവൃത്തി.

Triumph, s. ജയസന്തൊഷം, ജയം, വി
ജയം, വെല്ലൽ.

To Triumph, v. a. ജയസന്തൊഷപ്പെടു
ന്നു, ജയംകൊള്ളുന്നു; മഹത്വപ്പെടുന്നു,
മൊദിക്കുന്നു.

Triumphal, a. ജയസന്തൊഷത്തിനടു
ത്ത, ആനന്ദമായുള്ള.

Triumviri, s. മൂന്നആൾ കൂടി നടത്തുന്ന
രാജ്യഭാരം.

Triumvirate, s. മൂന്നആൾ കൂടി നടത്തുന്ന
രാജ്യഭാരം.

Triune, a. ത്രിയെകമായുള്ള, ത്രൈകമായു
ള്ള.

Trocar, s. മഹൊദരവ്യാധിക്ക പ്രയൊഗി
ക്കുന്ന ശസ്ത്രം.

Trochings, s. plu. കലങ്കൊമ്പിന്റെ ചി
ല്ലികൾ.

Trod, Trodden, part. pass. of To
Tread, ചവിട്ടിയ, മെതിക്കപ്പെട്ട.

Trode, pret. of To Tread, ചവിട്ടി, മെ
തിച്ചു.

To Troll, v. n. & n. ചുറ്റിപ്പൊകുന്നു; ഉ
രുളുന്നു, ഉഴലുന്നു; ചുറ്റിക്കുന്നു, ഉരുട്ടുന്നു.

Trollop, s. വൃത്തികെട്ട സ്ത്രീ.

Troop, s. ജനക്കൂട്ടം, പടജനക്കൂട്ടം; കൂ
ട്ടായ്മ, കൂട്ടം; പടക്കുതിരക്കൂട്ടം.

Troop, v. n. കൂട്ടമായി പൊകുന്നു, പ
ട്ടാളം പൊകുന്നു.

Trooper, s. കുതിരക്കാരൻ, കുതിരരാകു
ത്തൻ.

Trope, s. ഉപമയായുള്ള വാക്ക, വാക്കുഭെ
ദം.

Trophied, a. വിരുതുകിട്ടിയ.

Trophy, s. യുദ്ധത്തിൽ കിട്ടിയ വിരുത, ജ
യക്കുറി, യൂപം.

Tropic, s. അയനം.

The tropic of Cancer, ഉത്തരായനം.

The tropic of Capricon, ദക്ഷിണാ
യനം.

Tropical, a. അയനങ്ങൾക്കടുത്ത; ഉപമ
യായുള്ള.

Tropological, a. അൎത്ഥഭെദമുള്ള.

To Trot, v. n. യാത്രക്കാലിൽ നടക്കുന്നു;
മുറുകിനടക്കുന്നു.

Trot, s. യാത്രക്കാൽനട, കുതിരനട.

Troth, s. സത്യം, വിശ്വാസം, പ്രതിജ്ഞ,
നെര.

Trothless, a. വിശ്വാസപാതകമുള്ള, ദ്രൊ
ഹമുള്ള, നെരില്ലാത്ത.

Trothplight, a. വിവാഹത്തിന നിശ്ചയി
ച്ചിട്ടുള്ള.

To Trouble, v. a. അസഹ്യപ്പെടുത്തുന്നു,
അലട്ടുന്നു; വരുത്തപ്പെടുത്തുന്നു; മുഷിപ്പി
ക്കുന്നു; ഞെരുക്കുന്നു; വിഷമിപ്പിക്കുന്നു,
ജൊലിപ്പെടുത്തുന്നു; കുണ്ഠിതപ്പെടരുതുന്നു:
ഉപദ്രവിക്കുന്നു, ദുഃഖിപ്പിക്കുന്നു; ചലിപ്പി
ക്കുന്നു, കലഹിപ്പിക്കുന്നു; ഭ്രമിപ്പിക്കുന്നു.

Trouble, s. അമളി, വിഷമം; വരുത്തം;
മെഷ; തൊല്ല; അനൎത്ഥം, ദുഃഖം, കുണ്ഠി
തം; ഉപദ്രവം, വിരൊധം; സുഖക്കെട;
അലട്ട, മുഷിച്ചിൽ;ജൊലി, അദ്ധ്വാനം,
പരിശ്രമം.

Troubler, s. അലട്ടുകാരൻ; ഉപദ്രവി.

Troublesome, a. ഉപദ്രവമുളള , അസഹ്യ
മുള്ള; അനൎത്ഥമായുള്ള; മുഷിച്ചിലുള്ള, അ
ലട്ടായുള്ള; പ്രയാസമുള്ള, വിഷമമായുള്ള,
തൊല്ലയുള്ള.

Troublesomeness, s. അസഹ്യത, ഉപ
ദ്രവം ; തൊല്ല, പ്രയാസം, വിഷമം, അ
രിഷ്ടത.

Troublous, a. കലക്കമായുള്ള, കലഹമുള്ള;
അമ്പരപ്പുള്ള, പരിഭ്രമമുള്ള; ഞെരുക്കമുള്ള.

Trover, s. കാണാതെ പൊയ ചരക്കുകളെ
കണ്ട പിടിച്ചവനൊട ഉടയക്കാരന്നുള്ള
വഴക്ക.

Trough, s. മരത്തൊട്ടി, തൊട്ടി; നിപാ
നം, മരപ്പാത്തി.

To Troul, v. n. വെഗം സംസാരിക്കുന്നു;
വെഗത്തിൽ നടക്കുന്നു.

To Trounce, v. a. ദണ്ഡിക്കുന്നു; തൊല്പി
ക്കുന്നു; ബുദ്ധിമുട്ടിക്കുന്നു; തട്ടിക്കുന്നു.

Trousers, s. plu. കാൽകുപ്പായം, നീണ്ട
ചല്ലടം, കാൽചട്ട.

Trout, s. പൂമീൻ, ഒരു നെരുകാരൻ, പരമാ
മാൎത്ഥി.

To Trow, v. n. തൊന്നുന്നു, നിരൂപിക്കു
ന്നു; വിശ്വസിക്കുന്നു.

Trowel, s. കുലചെര.

Troy, Troyweight, s. ഒരു റാത്തലിന

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/497&oldid=178371" എന്ന താളിൽനിന്ന് ശേഖരിച്ചത്