താൾ:CiXIV133.pdf/496

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TRI 484 TRI

Trick, s. വഞ്ചന, പിരട്ട, കൃത്രിമം, തന്ത്രം,
ചതിവ; മായ; ഉരുട്ട, കളങ്കം; തക്കിടി.

To Trick, v. a. വ്യാപ്തികാട്ടുന്നു, തട്ടിക്കു
ന്നു, വഞ്ചിക്കുന്നു, പിരട്ടുന്നു, ഉരുട്ടുന്നു:
അലങ്കരിക്കുന്നു.

To Trick, v. n. തകിടികൊണ്ട കഴിക്കുന്നു.

Tricker, Trickster, s. പ്രാപ്തിക്കാരൻ, ത
ട്ടിക്കുന്നവൻ, ഉരുട്ടൻ, തക്കിടിക്കാൻ;
കാഞ്ചി.

Tricking, s. വ്യാപ്തി, തട്ടിപ്പ, ഉരുട്ട; അ
ലങ്കാരം.

Trickish, a.. വ്യാപ്തിയുള്ള, തട്ടിപ്പുള്ള, ഉ
രുട്ടുള്ള.

To Trickle, v. n. ഇറ്റുവീഴുന്നു, തുള്ളിതു
ള്ളിയായി ഒലിക്കുന്നു, പൊഴിയുന്നു.

Trident, s. ശൂലം, ത്രിശൂലം, പിനാകം:
വളവ.

Triennial, a. മൂന്നുസംവത്സരം നില്ക്കുക്കുന്ന,
മുമ്മൂന്ന വൎഷത്തിൽ ഒരിക്കലുണ്ടാകുന്ന.

Trier, s. ശൊധനക്കാരൻ; ന്യായവിസ്താ
രകാരൻ.

To Trifallow, v. a. മുച്ചാലുഴുകുന്നു.

Trifle, s. അല്പവൃത്തി, അല്പകാൎയ്യം, നിസ്സാ
രകാൎയ്യം.

To Trifle, v. n. മിനക്കെടുന്നു: നെരം
പൊക്കുന്നു: പൊറാട്ടുകാട്ടുന്നു; വിളയാടു
ന്നു; അല്പകാൎയ്യമായിരിക്കുന്നു, പ്രയൊജ
നമില്ലാതാകുന്നു.

Trifler, s. മിനക്കെടുന്നവൻ, നെരംപൊ
ക്കുകാരൻ, പൊറാട്ടുകാരൻ, അല്പൻ, അ
ല്പപ്രജ്ഞൻ; ചല്ലി.

Trifing, a. സാരമില്ലാത്ത, അല്പമായുള്ള,
അല്പവൃത്തിയായുള്ള; പ്രയൊജനമില്ലാ
ത്ത; നെരംപൊക്കുള്ള.

Triform, a. മൂന്ന ഭാഷയായുള്ള, ത്രിരൂപ
മുള്ള.

Trigger, s. വണ്ടിയുടെ തടവ, തൊക്കി
ന്റെ കാഞ്ചി.

Trigonometry, s. മുക്കൊണമായുള്ളവയെ
അളക്കുന്ന സൂത്രം.

Trilateral, a. മൂന്നപുറമുള്ള, മൂന്നഭാഗമുള്ള.

Trill, s. രാഗക്കുലുക്കം; പാടുമ്പൊൾ തൊ
ണ്ട വിറപ്പിക്കുക.

To Trill, v. a. ഇറ്റുവീഴുന്നു; ശബ്ദം പ
തറുന്നു.

Trillion, s. പത്ത ശംഖ, ഒരു സ്ഥാനം.

Trim, a. മൊടിയുള്ള, വൃത്തിയുള്ള, മൊടി
യായുടുത്ത, വസ്ത്രാലങ്കാരമായുള്ള.

To Trim, v. a. ചമയിക്കുന്നു, മൊടിയാ
ക്കുന്നു, അലങ്കരിക്കുന്നു; തെളിയിക്കുന്നു; വ
സ്ത്രങ്ങൾക്ക നാടയും മറ്റും വെച്ച തൈ
ക്കുന്നു; ചെടികളുടെയും മറ്റും കൊമ്പുക
ളെ കൊതുന്നു; ക്ഷൌരംചെയ്യുന്നു; വൃത്തി

യാക്കുന്നു, നന്നാക്കുന്നു; കപ്പലിന്റെ ര
ണ്ട വശവും ശരിഭാരമാക്കുന്നു.

Trim, s. ചമയം, ഉടുപ്പ, മൊടി, അലങ്കാ
രം; അവസ്ഥ.

Trimmer, s. സമയം പൊലെ പക്ഷംമറി
യുന്നവൻ.

Trimming, s. ഉടുപ്പുചമയങ്ങൾ, വസ്ത്ര
ത്തിൽ ഇടുന്ന അലങ്കാരയുപകരണങ്ങൾ,
തൊങ്ങൽ.

Trine, a. മൂന്നഎന്ന സംഖ്യയൊട ചെൎന്ന,
മുമ്മടങ്ങുള്ള.

Trine, s. ത്രിക്കൊണമായി വെച്ചിരിക്കുന്ന
ഗ്രഹങ്ങളുടെ ദൃഷ്ടി, കെന്ദ്രം.

To Trine, v. a. കെന്ദ്രിക്കുന്നു.

Trinity, s. ത്രിത്വം, ത്രിമൂൎത്തി, ത്രിയെക
ത്വം.

Trinitarian, s. ത്രിയെകദൈവത്തിൽ വി
ശ്വസിക്കുന്നവൻ.

Trinkets, s. അല്പവിലയുള്ള സാധനങ്ങൾ,
ആഭരണങ്ങൾ; കളിക്കൊപ്പ, അല്പവസ്തു;
പണിക്കൊപ്പുകൾ.

To Trip, v. a. കാൽതട്ടിവീഴിക്കുന്നു, മറി
ച്ചിടുന്നു; കാൽ തെറ്റിക്കുന്നു, വഴുതിക്കു
ന്നു; കണ്ടുപിടിക്കുന്നു.

To Trip, v. n. കാൽതട്ടിവീഴുന്നു, തെറ്റു
ന്നു; വഴുതുന്നു; ഇടറുന്നു; തടയുന്നു; ത
ത്തി തത്തി നടക്കുന്നു; ഒരു സ്ഥലത്തെക്ക
പൊയിവരുന്നു.

Trip, s. കാൽതട്ടിയുള്ള വീഴ്ച; ഇടൎച്ച, തെ
റ്റ; കാൽവഴുതൽ, കാൽതട്ടൽ: ഒരു സ്ഥ
ലത്തെക്ക പൊയിവരിക, യാത്ര.

Tripartite, a. മൂന്നായി പകുത്ത; മൂന്ന ശ
രിപ്പെൎപ്പുള്ള ; മൂന്ന പക്ഷങ്ങളൊടചെൎന്ന.

Tripe, s. കുടൽ, വയറ.

Tripedal, a. മൂന്ന കാലുള്ള.

Triphthong, s. മൂന്ന അച്ചുകൾകൂടി ഒന്നാ
യിശ്ശബ്ദിക്കുന്നത.

Triple, a. മുവ്വിരട്ടിയായുള്ള; മൂന്നുമടക്കുള്ള;
മുമ്മടങ്ങുള്ള.

To Triple, v. a. മുവ്വിരട്ടിക്കുന്നു; മൂന്നായി
മടക്കുന്നു.

Triplet, s. ഒരു തരത്തിൽ മൂന്ന, മൂന്നുവരി,
യമച്ചെൎച്ചയുള്ള മൂന്ന ശീൽ.

Triplicate, a. മുവ്വിരട്ടിയാക്കിയ.

Triplicate, s. മൂന്നാംപ്രതി.

Triplicity, s. മുവ്വിരട്ടിപ്പ.

Tripod, s. മുക്കാലി.

Tripoly, s. അരമുള്ള മണൽ, അരമുള്ള
ചരൽ.

Tripping, a. അതിവെഗത്തിൽ നടക്കുന്ന,
ചുറുക്കെ പൊകുന്ന.

Tripping, s. കാൽപെരുമാറ്റം, കുത്തു
കാൽ പ്രയൊഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/496&oldid=178370" എന്ന താളിൽനിന്ന് ശേഖരിച്ചത്