Jump to content

താൾ:CiXIV133.pdf/494

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TRA 482 TRE

ഷ്ടായി കുറ്റം വിധിക്കുന്നു; മറുദെശത്തെ
ക്കൊ സ്ഥലത്തെക്കൊ കെറ്റികൊണ്ടുപൊ
കുന്നു; മറെറാരു സ്ഥലത്തെക്ക കെറ്റിയ
യക്കുന്നു; ആനന്ദിപ്പിക്കുന്നു, ആനന്ദവി
വശതവരുത്തുന്നു.

Transport, s. കൊണ്ടുപൊകുക, കടത്ത;
വണ്ടി, വാഹനം, ഭടന്മാരെ കൊണ്ടു
പൊകുന്ന കപ്പൽ; നാടുകടത്തപ്പെട്ട കു
റ്റക്കാരൻ; ആനന്ദവിവശത, വിവശത;
പരവശത,

Transportance, s. കൊണ്ടുപൊകുക; ക
ടത്ത; ചുമത്തൽ.

Transportation, s. കെറ്റിക്കൊണ്ടുപൊ
കുക; ചുമത്തൽ; നാടുകടത്തൽ; കുറ്റ
ക്കാരെ ദെശഭ്രഷ്ടാക്കുക; വിവശത, പര
വശത.

Transposal, s. മാറാട്ടം, ഇടംമാറ്റം.

To Transpose, v. a. ക്രമം മാറ്റുന്നു, മാ
റാടുന്നു, സ്ഥലംമാറ്റുന്നു.

Transposition, s. ക്രമംമാറ്റം, സ്ഥലം
മാറ്റം.

To Transhape, v. a. രൂപഭെദം വരുത്തു
ന്നു, ഭാഷഭെദംവരുത്തുന്നു.

To Transubstantiate, v. a. വസ്തുഭെദം
വരുത്തുന്നു.

Transubstantiation, s. വസ്തുഭെദം.

To Transude, v. n. ആവിയായിപുറപ്പെ
ടുന്നു, വിയൎക്കുന്നു.

Transversal, a. വിലങ്ങത്തിലുള്ള, കുറുക്കെ
പൊകുന്ന, വക്രമായുള്ള, വികടമായുള്ള.

Transverse, a. വിലങ്ങത്തിലുള്ള കുറുക്കെ
യുള്ള, പ്രതികടമായുള്ള.

Transversely, ad. വിലങ്ങത്തിൽ, കുറുക്കെ,
വികടമായി.

Transumption, s. ഒരു സ്ഥലത്തുനിന്ന മ
റ്റൊരു സ്ഥലത്ത കൊണ്ടുപൊകുക.

Trap, s. കുടുക്ക; കണി; കൂടയന്ത്രം, പതി
യിരിപ്പ; സൂത്രം; കളിക്കൊപ്പ; കാത്തുകളി.

To Trap, v. a. കുടുക്കിലാക്കുന്നു, അകപ്പെ
ടുത്തുന്നു, പിടിക്കുന്നു; ചമയിക്കുന്നു.

Trapdoor, s. തട്ടുവാതിൽ, ഇടുകുഴിവാ
തിൽ.

Trappings, s. കുതിരച്ചമയങ്ങൾ, ഭൂഷണ
ങ്ങൾ, മൊടിവസ്ത്രങ്ങൾ, വസ്ത്രാലങ്കാരം.

Trapstick, s. കാത്തുകൊൽ.

Tash, s. അല്പവസ്തു, ഉപകാരമില്ലാത്ത വ
സ്തുക്കൾ, ചീത്തച്ചരക്ക; കല്മഷം; മട്ട: കൊ
ള്ളരുതാത്തവൻ.

Trashy, a. സാരമില്ലാത്ത, കല്മഷമുള്ള, ചീ
ത്ത, പ്രയൊജനമില്ലാത്ത.

To Travail, v. n. പ്രയാസപ്പെടുന്നു, അ
ദ്ധ്വാനപ്പെടുന്നു; പ്രസവവെദനപ്പെടു
ന്നു, ൟറ്റനൊവെടുക്കുന്നു.

Travail, s. പ്രയാസം, അദ്ധ്വാനം; ഉഴ
ല്ച, ആലസ്യം; പ്രസവവെദന, ൟറ്റ
നൊവ.

To Travel, v. n. പ്രയാണം ചെയ്യുന്നു, യാ
ത്രപൊകുന്നു, സഞ്ചരിക്കുന്നു, കടന്നുപൊ
കുന്നു; പ്രയാസപ്പെടുന്നു, ഉഴലുന്നു.

Travel, s. യാത്ര, പ്രയാണം, സഞ്ചാരം;
പ്രയാസം, ഉഴല്ച: പ്രസവവെദന.

Travels, s. സഞ്ചാരത്തിൽ ഉണ്ടായ സംഗ
തികളുടെയും മറ്റും വിവരപുസ്തകം.

Traveller, s. ദെശസഞ്ചാരി, വഴിയാത്ര
ക്കാരൻ ; വഴിപൊക്കൻ; പരദെശസ
ഞ്ചാരി.

Traverse, ad. & prep. വിലങ്ങത്തിൽ, കു
റുക്കെ; പ്രതികടമായി.

Traverse, a. വിലങ്ങത്തിലുള്ള, കുറുക്കെയു
ള്ള.

Traverse, s. വിലങ്ങതടി.

To Traverse, v. a. & n. വിലങ്ങിക്കുന്നു,
വിലങ്ങത്തിൽ വെക്കുന്നു; വികടമാക്കുന്നു,
തട്ടുകെടുക്കുന്നു; സൂക്ഷിച്ച ചുറ്റും നൊക്കു
ന്നു, ശൊധനചെയ്യുന്നു; വിലങ്ങത്തിൽ
പൊകുന്നു, കുറുക്കെ ഒടുന്നു; ഇടമുറിച്ചു
പൊകുന്നു; ഉഴന്നുനടക്കുന്നു; ചുറ്റിസ
ഞ്ചരിക്കുന്നു.

Travesty, a. അപഹാസമായുള്ള, പൊറാ
ട്ടുവെഷം ധരിച്ച.

Traumatic, a. വ്രണങ്ങൾക്ക കൊള്ളാകുന്ന.

Tray, s. കുഴിയുള്ള മരത്തട്ടം, കുഴിത്തട്ടം,
മരവി.

Traytrip, s. ഒരു വിധംകളി, നെരമ്പൊ
ക്ക.

Treacherous, a. ദ്രൊഹമുള്ള, ചതിവുള്ള,
വിശ്വാസപാതകമുള്ള

Treachery, s. ദ്രൊഹം, ചതിവ, വിശ്വാസ
പാതകം, സ്വാമിദ്രൊഹം, മഹാ പാപം.

Treacle, s. മധുര ഔഷധം, പലതും കൂട്ടിയു
ണ്ടാക്കിയ ഒൗഷധം; മധുരം, ശൎക്കരനീർ.

To Tread, v. n. & a. അടിവെക്കുന്നു, ച
വിട്ടുന്നു, മെതിക്കുന്നു; നടക്കുന്നു; ഡംഭ
ത്തൊടെ നടക്കുന്നു.

Tread, s. ചവിട്ട, മെതി; ചുവട, വഴി
ത്താര.

Treadle, s. മതി, മെതിതടി, ചവിട്ടുപടി.

Treason, s. ദ്രൊഹം, രാജദ്രൊഹം, ചതി,
മഹാ പാതകം.

Treasonable, a. ദ്രൊഹമുള്ള, രാജദ്രൊഹ
മുള്ള; മഹാ പാതകമായുള്ള.

Treasure, s. ഭണ്ഡാരം, നിക്ഷെപം, സം
ഗ്രഹധനം, നിധി, ദ്രവ്യം, ധനം.

To Treasure, v. a. സംഗ്രഹിച്ചുവെക്കു
ന്നു, സംഗ്രഹിക്കുന്നു; നിക്ഷെപിക്കുന്നു,
നിക്ഷെപംവെക്കുന്നു, നിധിവെക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/494&oldid=178368" എന്ന താളിൽനിന്ന് ശേഖരിച്ചത്