Jump to content

താൾ:CiXIV133.pdf/493

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TRA 481 TRA

Transcript, s. പെൎപ്പ, നക്കൽ, പകൎത്തൽ.

To Transcur, v. n. അങ്ങൊട്ടും ഇങ്ങൊ
ട്ടും ഓടുന്നു, ഉഴലുന്നു.

To Transcursion, s. ഉഴല്ച, അലച്ചിൽ.

To Transfer, v. a. അന്യാധീനമാക്കുന്നു,
കൈമാറുന്നു; മാറ്റി വെക്കുന്നു; മറ്റൊ
രുത്തനെ കൊടുക്കുന്നു; എല്പിക്കുന്നു; തീൎവ്വ
എഴുതികൊടുക്കുന്നു; കടത്തുന്നു, സംക്രമി
പ്പിക്കുന്നു; കൊടുത്തയക്കുന്നു; പെൎക്കുന്നു,
മറ്റൊന്നിലെക്ക ആക്കുന്നു.

Transfer, s. കൈമാറ്റം; എല്പിപ്പ; തീൎവ;
കടത്ത; മറ്റൊരുത്തന കൊടുക്കുക.

Transferable, a. അന്യാധീനമാക്കതക്ക,
കൈമാറ്റം ചെയ്യാകുന്ന, സംക്രമിക്കാകു
ന്ന.

Transfiguration, s. രൂപഭെദം, രൂപാ
ന്തരം, മറുരൂപം.

To Transfigure, v. a. രൂപാന്തരപ്പെടു
ത്തുന്നു, മറുരൂപമാക്കുന്നു, രൂപഭെദം വ
രുത്തുന്നു.

To Transfix, v. a. ഊടെ കടത്തുന്നു, കു
ത്തി കടത്തുന്നു, വെധിക്കുന്നു.

To Transform, v. a. & n. രൂപഭെദം
വരുത്തുന്നു, ഭാഷമാറ്റുന്നു; മറുരൂപപ്പെ
ടുന്നു.

Transformation, s. ഭാഷാഭെദം, രൂപാ
ന്തരം.

To Transfuse, v. a. പകരുന്നു, പക
ൎന്നൊഴിക്കുന്നു, മറ്റൊന്നിലെക്ക ആക്കുന്നു,
മറ്റൊരു പാത്രത്തിലെക്ക ഊറ്റുന്നു.

Transfusion, s. പകൎച്ച, മറ്റൊന്നിലെ
ക്ക പകൎത്തുക.

Transgress v. a. അതിക്രമിക്കുന്നു,
ലംഘിക്കുന്നു, കടക്കുന്നു, മിഞ്ചുന്നു.

Transgression, s. അതിക്രമം, ലംഘനം,
മിഞ്ചൽ: കുറ്റം, ദൊഷം.

Transgressor, s. അതിക്രമി, ലംഘനക്കാ
രൻ, കുറ്റക്കാരൻ.

Transient, a. അനിത്യമായുള്ള, നിലനി
ല്ക്കാത്താ, മാറിപ്പൊകുന്ന.

Transientness, s. അനിത്യത, നിലനി
ല്ക്കായ്മ, മാറൽ.

Transilience, s. ഒന്നുവിട്ട മറ്റൊന്നിലെ
ക്കുള്ള ചാട്ടം.

Transit, s. സംക്രാന്തി.

Transit duty, s. കൎച്ചുങ്കം.

Transition, s. സങ്ക്രമം, സങ്ക്രാന്തി; കട
ത്ത, കടത്തൽ; മാറ്റം, പകൎച്ച; വഴി.

Transitive, a. മാറിപ്പൊകുന്ന, കടന്നു
പൊകുന്ന; സകൎമ്മകം.

Transitory, a. വെഗത്തിൽ കഴിഞ്ഞുപൊ
കുന്ന, കടന്നുപൊകുന്ന, നിലനില്ക്കാത്ത,
അഴിഞ്ഞുപൊകുന്ന.

To Translate, v. a. മാറ്റുന്നു; സ്ഥലംമാ
റ്റുന്നു; പരിഭാഷപ്പെടുത്തുന്നു; മറുഭാഷ
യിൽ ആക്കുന്നു, പൊരുൾ തിരിക്കുന്നു.

Translation, s. മാറ്റം; സ്ഥലംമാറ്റം;
പരിഭാഷ, മറുഭാഷ, പൊരുൾതിരിപ്പ.

Translator, s. പരിഭാഷപ്പെടുത്തുന്നവൻ,
പൊരുൾതിരിക്കുന്നവൻ.

Translocation, s. സ്ഥലമാറ്റം, തമ്മിലു
ള്ള സ്ഥലംമാറ്റം.

Translucency, s. പ്രസന്നത, സ്വച്ഛത,
തെളിവ.

Translucent, a. പ്രസന്നമായുള്ള, സ
ച്ഛമായുള്ള, തെളിവുള്ള.

Transmarine, a. സമുദ്രത്തിനക്കരെയുള്ള.

To Transmew, v. a. മാറ്റുന്നു, ഭെദംവ
രുത്തുന്നു, വ്യത്യാസം വരുത്തുന്നു.

To Transmigrate, v. n. സ്ഥലം മാറി
പൊകുന്നു, മറുസ്ഥലത്തൊ ദെശത്തൊ
പൊകുന്നു; മറ്റൊന്നിലെക്ക മാറിപൊ
കുന്നു.

Transmigration, s. സ്ഥലംമാറിപൊക്ക, മ
റുസ്ഥലത്തെക്കുള്ളപൊക്ക; ആഭൂതപ്ലവം.

Transmission, s. അയക്കുക, കൊടുത്തയ
ക്കുക.

To Transmit, v. a. അയക്കുന്നു, കൊടു
ത്തയക്കുന്നു, ഒരു സ്ഥലത്തുനിന്ന മാറ്റൊ
രു സ്ഥലത്തെക്ക കൊടുത്തയക്കുന്നു, മ
റ്റൊരുത്തനെ എല്പിക്കുന്നു.

Transmittal, s. അയക്കുക, കൊടുത്തയ
ക്കുക.

Transmutable, a. മാറിപ്പൊകതക്ക, മാ
റ്റാകുന്ന, ഭെദമാക്കാകുന്ന.

Transmutation, s, വെറൊന്നാക്കിതീൎക്കുക.

To Transmute, v. a. മറ്റൊന്നാക്കിതീ
ൎക്കുന്നു.

Transom, s. കുറുമ്പടി.

Transparency, s. പ്രസന്നത, സ്വച്ഛത,
തെളിവ.

Transparent, Transpicuous, a. പ്രസന്ന
മായുള്ള, തെളിവുള്ള, ശുദ്ധമുള്ള; കലക്കലി
ല്ലാത്ത.

To Transpierce, v. a. & n. കുത്തിത്തുളെ
ക്കുന്നു, കുത്തിപ്പുറപ്പെടുവിക്കുന്നു; തുളഞ്ഞ
ഞൊക്കുന്നു.

Transpiration, s. ആവിപുറപ്പാട.

To Transpire, v. n. ആവിപുറപ്പെടുന്നു;
പ്രസിദ്ധമാകുന്നു, പുറത്തുവരുന്നു.

To Transplace, v. a. സ്ഥലമാറ്റം വരു
ത്തുന്നു; സ്ഥലം മാറ്റിവെക്കുന്നു.

To Transplant, v. a. പറിച്ചുനടുന്നു: മ
റ്റൊരു സ്ഥലത്ത നടുന്നു.

To Transport, v. a. (കുറ്റക്കാരനെ) നാ
ടുകടത്തുന്നു, ദെശഭ്രഷ്ടാക്കുന്നു; ദെശഭ്ര


2 Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/493&oldid=178366" എന്ന താളിൽനിന്ന് ശേഖരിച്ചത്