Jump to content

താൾ:CiXIV133.pdf/480

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TER 468 TES

Tepidity, Tepor, s. കുറഞ്ഞചൂട, കൊ
ഷ്ണം, ചെറുവെക്ക.

Terce, s. ഒരു പീപ്പ, നാല്പത്ത രണ്ട ഗ
ലൊൻ കൊള്ളുന്ന പാത്രം.

Terebinthine, a. രസാഹ്വംകൂട്ടിയ, രസാ
ഹ്വമുള്ള, ഒരു വക പയിനെണ്ണകൂട്ടിയ.

To Telebrate, v. a. തുളെക്കുന്നു, വെധി
ക്കുന്നു, കുത്തിതുളെക്കുന്നു.

Tergeminous, a. മുമ്മടങ്ങുള്ള.

To Tergiversate, v. n. മാറുന്നു, ഉപാ
യം നൊക്കുന്നു, ഒഴിവുണ്ടാകുന്നു, ഒഴി
ച്ചിൽ പറയുന്നു.

Tergiversation, s. മാറ്റം; ഉപായം, ഒ
ഴിവ, ഒഴിച്ചിൽ.

Term, s. അതിര, എല്ക ; ചൊല്ല, വചനം,
വാക്ക, പദം, പെർചൊല്ല; ഉടമ്പടി;
കെടു, അവധി; തവണ, ഊഴം; അവ
സ്ഥ, വിധം; ന്യായസ്ഥലങ്ങളിൽ കാൎയ്യ
വിസ്താരകാലം.

To Term, v. a. പെരിടുന്നു, വിളിക്കുന്നു.

Termagancy, s. അമളി, തൊള്ള, കല
ഹം, കലശൽ.

Termagant, a. അമളിയുള്ള, കലഹമുള്ള,
കലമ്പലുള്ള.

Termagant, s. കലഹപ്രിയ, കലശൽകാ
രി, കലമ്പുന്ന സ്ത്രീ.

Terminable, a. അതിരിടാകുന്ന, അവ
ധിവെക്കാകുന്ന; അവസാനമുള്ള.

To Terminate, v. a. അതിരിടുന്നു, മട്ടി
ടുന്നു; ക്ലിപ്തപ്പെടുത്തുന്നു; തീൎച്ചവരുത്തുന്നു,
അവസാനിപ്പിക്കുന്നു.

To Terminate, v. a. ക്ലിപ്തപ്പെടുന്നു, തീ
ൎച്ചയാകുന്നു, അവസാനിക്കുന്നു.

Termination, s. അതിര, അവധി; ക്ലി
പ്തത, തീൎച്ച; അവസാനം, നിഷ്പത്തി;
അന്തം.

Terminer, s. കുറ്റക്കാരൊടുള്ള വിസ്താരം.

Termless, a. അതിരില്ലാത്ത, മട്ടില്ലാത്ത,
അവസാനമില്ലാത്ത.

Termly, ad. മാറി മാറി.

Ternary, s. മൂന്ന എണ്ണുള്ള സംഖ്യ.

Terrace, s. പുറംതിണ്ണ, അളിന്ദം, വീട്ടിൻ
തളം, മെട.

Terraqueous, a. ഭൂമിയും സമുദ്രവുമായുള്ള.

Terrene, Terrestrial, a. ഭൂമിസംബന്ധ
മായുള്ള, മണ്ണുള്ള.

Terreous, Terrestrious, a. ഭൂമി സംബ
മായുള്ള, മണ്ണുള്ള, ലൌകികമായുള്ള.

Terrible, a. ഭയങ്കരമായുള്ള, ഭീമമായുള്ള,
ഘൊരമായുള്ള, കഠിനമുള്ള, അതിയായു
ള്ള.

Terribleness, s. ഭയങ്കരം, ഭീമം, ഘൊര
ത.

Terribly, ad. ഘൊരമായി, കടുപ്പമായി.

Terrier, s. നിലം അളവ; നിലംതുരക്കുന്ന
ഒരു വക നായ; വിറുമ.

Terrific, a. ഭയങ്കരമായുള്ള, ഭീഷണമുള്ള,
ഭൈരവമുള്ള, ഭയമുണ്ടാക്കുന്ന.

To Terrify, v. a. ഭയപ്പെടുത്തുന്നു, വിര
ട്ടുന്നു, പെടിപ്പിക്കുന്നു.

Territorial, a. രാജ്യത്തൊടുചെൎന്ന.

Territory, s. നിലം, നാട, രാജ്യം, ദെ
ശം, സമസ്ഥാനം, ഭൂമി.

Terror, s. ഭയം, പെടി, ഭീതി, നടുക്കം,
വിരൾച; സംഭ്രമം.

Terse, a. മിനുപ്പമുള്ള; നന്നായി എഴുത
പ്പെട്ട; വൃത്തിയുള്ള, വിശെഷമായുള്ള.

Tertian, s. ഒന്നരാടൻ തുള്ളൽപ്പനി.

Tessellated, a. ചതുരത്തിൽ പലനിറം ക
യറ്റീട്ടുള്ള.

Test, s. ഉരവ, ഉരകല്ല: പരീക്ഷ, പരീ
ക്ഷണം; ശൊധന; സാക്ഷി; മച്ചം.

To Test, v. a. പുടമിടുന്നു, പരിശൊധ
നം ചെയ്യുന്നു, പരീക്ഷിച്ചുനൊക്കുന്നു, മ
ച്ചം നൊക്കുന്നു.

Testaceous, a. ചിപ്പികളുള്ള, ഒടുള്ള.

Testament, s. മരണപത്രിക, മുതലവകാ
ശച്ചീട്ട; ദത്തൊല; നിയമം; വെദപുസ്മസ്ത
കമായ പഴയനിയമവും പുതിയനിയമ
വും.

Testamentary, a. മരണപത്രിക സംബ
ന്ധിച്ച, മരണപത്രികയിലുൾപ്പെട്ട.

Testate, a. മരണപത്രിക എഴുതിവെച്ച.

Testator, s. മരണപത്രികക്കാരൻ, മരണ
പത്രിക എഴുതിവെച്ചവൻ; മുതലവകാശ
ച്ചീട്ട എഴുതുന്നവൻ.

Testatrix, s. മരണപത്രികക്കാരി, മരണ
പത്രിക എഴുതിവെച്ചവൾ.

Tested, a. പടമിടപ്പെട്ട, ശൊധനചെ
യ്യപ്പെട്ട; സാക്ഷീകരിക്കപ്പെട്ട.

Tester, s. കാൽരൂപ വിലയുള്ള ഒരു നാ
ണയം; കട്ടിലിന്റെ മെല്കട്ടി.

Testicle, s. അണ്ഡം, വൃഷണം, മുഷ്കം.

Testifier, s. സാക്ഷിക്കാരൻ.

To Testify, v. n. സാക്ഷി പറയുന്നു, സാ
ക്ഷിയായിരിക്കുന്നു, തെളിയുന്നു.

To Testify, v. a. സാക്ഷിപ്പെടുത്തുന്നു,
സാക്ഷീകരിക്കുന്നു, സാക്ഷിബൊധം വ
രുത്തുന്നു, നെര തെളിയിക്കുന്നു.

Testily, ad. മുങ്കൊപമായി, ദുഷ്കൊപമാ
യി, വിക്രതിത്വമായി.

Testimonial, s. ഒരുത്തന്റെ നടപ്പിന്റെ
സാക്ഷിപ്പത്രിക; ആധാരം; നടപ്പുസാ
ക്ഷി എഴുത്ത.

Testimony, s. സാക്ഷി, പ്രമാണം, ആ
ധാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/480&oldid=178352" എന്ന താളിൽനിന്ന് ശേഖരിച്ചത്