Jump to content

താൾ:CiXIV133.pdf/473

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TAB 461 TAC

Syndrome, s. യൊജിച്ചചെയ്ത പ്രവൃത്തി,
യൊജിപ്പ.

Synecdoche, s. ഉപലക്ഷണം, സംക്ഷെ
പണം.

Synecphonesis, s. രണ്ടു പദം ഒന്നായിട്ട
ലൊപിപ്പിക്കുക, സമസനം.

Synod, s. സഭക്കാൎയ്യത്തിനായിട്ട കൂടിയ
സംഘം, സുനൊദ, വൈദീക യൊഗം.

Synodical, a. സുനൊദ സംബന്ധമുള്ള.

Synonyma, s. എകാൎത്ഥമുള്ള പെരുകൾ.

Synonyme, s. എകാൎത്ഥമുള്ള വാക്ക.

To Synonymise, v. a. എകാൎത്ഥമുള്ള പല
വാക്കുകൾ കൊണ്ട ഒരു കാൎയ്യം പറയുന്നു.

Synonymous, a. എകാൎത്ഥമായുള്ള.

Synonymy, s. ഏകാൎത്ഥമുള്ള പല വാക്കു
കൾ കൊണ്ട ഒരു കാൎയ്യം പറയുന്നത.

Synopsis, s. ചുരുക്കൽ, സംക്ഷെപണം,
സംഗ്രഹം: സംഗതി വിവരം, കാൎയ്യസാ
രം.

Synoptical, a. സംക്ഷിപ്തമായുള്ള.

Syntactical, a. സന്ധിക്കപ്പെട്ട, കൂട്ടിച്ചെൎക്ക
പ്പെട്ട;വാക്കപ്രയൊഗരീതിയൊട ചെൎന്ന.

Syntax, s. പദചെൎച്ച, വാക്കുകളുടെ പ്ര
യൊഗരീതി.

Synthesis, s. സംയൊജനം, കൂട്ടിച്ചെൎക്കു
ക, യൊഗം, കൂട്ടൽ, കൂട്ട, സമാഹാരം.

Syphon, s. See Siphon, ഒരു കുഴൽ.

Syringe, s. പീച്ചാങ്കുഴൽ, വസ്തി.

To Syringe, v. a. പീച്ചാങ്കുഴൽ കൊണ്ട
പീച്ചുന്നു, വസ്തിപിടിക്കുന്നു.

Syrtis, s. സമുദ്രത്തിലെ മണൽതിട്ട, ചുഴി
മണൽ; ചതുപ്പുനിലം.

System, s. ചട്ടം, ചട്ടവട്ടം, നിബന്ധനം,
രീതി, ക്രമം, അനുക്രമം; യന്ത്രം; സൂത്രം.

Systematic, s. ചട്ടമുള്ളവൻ, യഥാക്രമക്കാ
രൻ.

Systematical, a. ചട്ടമുള്ള, ക്രമമുള്ള, യ
ഥാക്രമമുള്ള.

To Systematize, v. a. ചട്ടമിടുന്നു, ചട്ടം
വെക്കുന്നു; ക്രമമാക്കുന്നു.

Systole, s. (വൈദ്യത്തിൽ) ഹൃദയച്ചുരു
ങ്ങൽ; (വ്യാകരണത്തിൽ) നീണ്ടപദത്തെ
യും മറ്റും ചുരുക്കുന്നത.

T

Tabby, s. ഒരു വക പട്ട.

Tabby, a. വരയുള്ള, പുള്ളിയുള്ള, വളവു
രെഖയുള്ള, നിറഭെദമുള്ള.

Tabefaction, s. ക്ഷയം, ക്ഷയിക്കുക, മെ
ലിച്ചിൽ.

To Tabefy, v. a. & n. ക്ഷയിപ്പിക്കുന്നു,
ക്ഷയിക്കുന്നു, മെലിയുന്നു.

Tabernacle, s. കൂടാരം, ദൈവാലയം.

To Tabernacle, v. a. കൂടാരത്തിൽ പാ
ൎക്കുന്നു.

Tabid, a. രൊഗം കൊണ്ട ക്ഷയിക്കുന്ന,
ക്ഷയിച്ച.

Tabidness, s. ക്ഷയലക്ഷണം, ക്ഷയരൊ
ഗഭാവം.

Tablature, s. ചുവരിന്മെലൊ തട്ടുപലക
യിന്മെലൊ ഉള്ള ചിത്രം എഴുത്ത.

Table, s. മെശ, മെശപ്പലക, പീഠം; നി
രപ്പുള്ള സ്ഥലം; ഭക്ഷണമെശക്കിരിക്കു
ന്നവർ, മെശക്കുള്ള ഭക്ഷണസാധന
ങ്ങൾ; എഴുത്തുപലക; സംഗതികളുടെ
വിവരം, വിവരക്കണക്ക, വരിച്ചാൎത്ത;
സംഗ്രഹം, ചുരുങ്ങിയ വിവരം; കരു.

To turn the tables, കാൎയ്യം മറിച്ചുകള
യുന്നു, അവസ്ഥഭെദംവരുത്തുന്നു.

Table—book, s. വിവരക്കണക്കുപുസ്തകം.

Table—cloth, s. മെശത്തുപ്പട്ടി, മെശമെൽ
വിരിക്കുന്ന തുണി.

Tableman, s. കരു; ഭക്ഷണസമയത്ത നി
ല്ക്കുന്ന ഭൂത്യൻ.

Tabler, s. വിടുതിക്കാരൻ.

Tables, s. plu. പകിട കളിക്കുന്നതിനുള്ള
പലക, കളം.

Tablet, s. ചെറിയ മെശ, ചെറിയ ചതുര
പ്പലക; എഴുത്തുള്ള പലക.

Tabletalk, s. ഭക്ഷണം കഴിക്കുന്ന സമയ
ത്തുള്ള സംസാരം, വെടിവാക്ക.

Tabour, s. തമ്മിട്ടം, തുടി, ഉടുക്ക, നടമി
ഴാവ, പണവം.

To Tabour, v. a. ഉടുക്കുകൊട്ടുന്നു, തുടി
കൊട്ടുന്നു.

Tabourer, s. തുടികൊട്ടുന്നവൻ, മദ്ദളക്കാ
രൻ, മൌരജികാരൻ.

Tabret, s. തുടി, മുരജം.

Tabular, a. കള്ളികളായി ഉണ്ടാക്കിട്ടുള്ള,
വിവരം തിരിച്ചിട്ടുള്ള, ചതുരം ചതുരമാ
യി വരച്ച, കള്ളികളായി എഴുതിയ.

Tabulated, a. മെൽപുറം നിരപ്പുള്ള.

Tache, s. കുടുക്ക , കൊക്കി, കൊളുത്ത, കുഴ.

Tacit, a. മൌനമായുള്ള, ഉരിയാടാത്ത,
പറയാതെ സമ്മതിക്കുന്ന, മിണ്ടാത്ത.

Tacit consent, പറയാതെയുള്ള സമ്മ
തം, മൌനാനുവാദം.

Taciturn, a. തുഷ്ണീംശീലമുള്ള, മൌനശീ
ലമുള്ള.

Taciturnity, s. മൌനം, മൌനത, തുഷ്ണീം
ശീലം, തൂഷ്ണീകത.

To Tack, v. a. കെട്ടിയിടുന്നു, കൂട്ടിച്ചെ
ൎക്കുന്നു; എഴുതിച്ചെൎക്കുന്നു; എക്കുന്നു; തുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/473&oldid=178344" എന്ന താളിൽനിന്ന് ശേഖരിച്ചത്