താൾ:CiXIV133.pdf/472

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SYL 460 SYN

Swinish, a. പന്നിപോലെയുള്ള, പന്നി
സ്വഭാവമുള്ള.

Switch, s. ചെറുവടി, കൊൽ.

To Switch, v. a. ചെറുവടികൊണ്ട അ
ടിക്കുന്നു, വാറുകൊണ്ട അടിക്കുന്നു.

Swivel, s. കുഴലാണി, തിരിയാണി; തി
രിക്കതക്ക ചെറുപീരങ്കി.

Swollen, Swoln, part. pass. of To
Swell, വീൎത്ത, വീങ്ങിയ.

To Swoon, v. n. മൊഹിക്കുന്നു, മൊഹാ
ലസപ്പെടുന്നു, മൂൎച്ഛിക്കുന്നു; തളരുന്നു, മ
ന്ദിക്കുന്നു, മയക്കുന്നു.

Swoon, s. മൊഹം, മൊഹാലസ്യം, മൂൎച്ഛ
നം, ബൊധക്കെട.

To Swoop, v. a. ചാടിപ്പിടിക്കുന്നു, റാഞ്ചു
ന്നു.

Swoop, s. പെട്ടന്ന പാഞ്ഞിറങ്ങി പിടിക്കു
ക, റാഞ്ചൽ.

To Swop, v. a. പകരത്തിന പകരംകൊ
ടുക്കുന്നു, തമ്മിൽ മാറ്റുന്നു.

Sword, s. വാൾ, വെട്ടുവാൾ, കരപാലം,
കരവീരകം; ന്യായപ്രതിക്രിയ; അധി
കാരചിഹ്നം, മുദ്രവാൾ.

Swordcutler, s. വാളുണ്ടാക്കുന്നവൻ, വാൾ
വില്ക്കുന്നവൻ.

Swordfish, s. വാൾമീൻ.

Swordknot, s. വാളിന്റെ പൊടിപ്പ, കാ
ഞ്ചി, ഞാലി.

Swordman, Swordsman, s. വാളെടുത്ത
വെട്ടുന്നവൻ, വാൾകാരൻ; വാളെറുകാ
രൻ, വാൾപയറ്റുകാരൻ.

Swordplay, s. വാളെറ, വാൾപയറ്റ.

Swore, pret. of To Swear, ആണയിട്ടു.

Sworn, part. pass of To Swear, ആ
ണയിട്ട, സത്യം ചെയ്ത.

Swung, pret. & part. pass. of To
Swing, ആടി, ആടിയ.

Sycamore, s. കാട്ടത്തിവൃക്ഷം.

Sycophant, s. മുഖസ്തുതിക്കാരൻ, പ്രശംസ
കാരൻ; ഇഷ്ടംപറയുന്നവൻ, തക്കാരി;
എഷണിക്കാരൻ, കുണ്ടണിക്കാരൻ.

Syllabic, Syllabical, a. അംശവാക്കൊടു
ചെൎന്ന, അംശവാക്കുള്ള.

Syllable, s. അംശവാക്ക, ഒറ്റപ്പദം; അ
ക്ഷരം.

Syllabus, s. ചുരുക്കൽ, സംക്ഷെപണം,
സാരസംഗ്രഹം, സംഹിത.

Syllogism, s. മൂന്നു ന്യായങ്ങളുള്ള തൎക്കം,
വ്യവഹാരയുക്തി.

Syllogistic, Syllogistical, a. തൎക്ക സംബ
ന്ധമുള്ള, വ്യവഹാരവാക്കുള്ള, യുക്തിയുള്ള.

Sylphs, s. വനദെവത.

Sylvan, a. കാടുസംബന്ധിച്ച.

Symbol, s. ചുരുക്കം; സംക്ഷെപം; സാദൃ
ശ്യം; ദൃഷ്ടാന്തം; മാതൃക, ഉപമാനം, പ്ര
തിനിധി; ചിഹ്നം, അടയാളം.

Symbolical, a. സദൃശമായുള്ള, ഉപമാന
മായുള്ള; പ്രതിനിധിയായുള്ള; അടയാള
മായുള്ള.

To Symbolize, v. a. &. n. സാദൃശ്യപ്പെടു
ത്തുന്നു, സാദൃശ്യപ്പെടുന്നു; ദൃഷ്ടാന്തപ്പെടു
ത്തുന്നു, ദൃഷ്ടാന്തപ്പെടുന്നു; അടയാളപ്പെ
ടുത്തുന്നു.

Symmetrian, Symmetrist, s. തിട്ടം നൊ
ക്കുന്നവൻ, സൂക്ഷം വിചാരിക്കുന്നവൻ.

Symmetrical, a. ലക്ഷണമുള്ള, തിട്ടമുള്ള,
സൂക്ഷമുള്ള, ഇണക്കമുള്ള.

Symmetry, s. നല്ലതിട്ടം, സുലക്ഷണം,
സൂക്ഷം; ശരി; ഒത്തകണക്ക; ചെൎച്ച; ന
ല്ലയിണക്കം, അനുരൂപത.

To Symmetrize, v. a. നല്ല തിട്ടംവരു
ത്തുന്നു.

Sympathetic, Sympathetical, a. മമത
യുള്ള; പരതാപ ദുഃഖമുള്ള, പരിതാപമു
ള്ള, മനസ്സുരുക്കമുള്ള, ആൎദ്രതയുള്ള.

To Sympathize, v. a. മമതകാട്ടുന്നു, പ
രിതപിക്കുന്നു, കൂടെതപിക്കുന്നു, മനസ്സ
ലിവ തൊന്നുന്നു.

Sympathy, s. മമത, പരതാപദുഃഖം, മ
നസ്സുരുക്കം, അലിവ, ആൎദ്രബുദ്ധി.

Symphonious, a. സ്വരവാസനയുള്ള,
സ്വരച്ചെൎച്ചയുള്ള, മെളക്കൊഴുപ്പുള്ള.

Symphony, s. മെളക്കൊഴുപ്പ, മെളിപ്പ,
സ്വരച്ചെൎച്ച.

Symposiac, a. ഉന്മെഷമുള്ള, ഉല്ലാസമുള്ള.

Symptom, s. ലക്ഷണം, അടയാളം, കുറി;
അനുബന്ധം, അനുഭാവം.

Symptomatic, a. ലക്ഷണമായുള്ള, അട
യാളമായുള്ള, കൂടെചെരുന്ന.

Synagogue, s. യെഹൂദന്മാരുടെ പള്ളി.

Synalepha, s. അക്ഷരലൊപം.

Synchronical, a. ഒരു കാലത്തിങ്കൽ തന്ന
സംഭവിക്കുന്ന, ഒരു സമയത്ത തന്നെ ഉ
ണ്ടാകുന്ന.

Synchronism, s. ഒരു കാലത്തിങ്കൽ തന്നെ
ഉണ്ടാകുന്ന കാൎയ്യങ്ങളുടെ യൊജ്യത, കാ
ൎയ്യച്ചെൎച്ച.

Synchronous, a. ഒരു സമയത്ത സംഭവി
ക്കുന്ന.

Syncope, s. മൊഹം, മൊഹാലസ്യം,
ബൊധക്കെട, മൂൎച്ഛനം, കശ്മലം; വചന
ലൊപം, സമാസം.

Syndic, s. കാൎയ്യക്കാരൻ, അധികാരി, ന്യാ
യാധിപതി.

To Syndicate, v. a. തീൎപ്പുനിശ്ചയിക്കുന്നു,
വിധിക്കുന്നു, തീൎപ്പുനടത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/472&oldid=178343" എന്ന താളിൽനിന്ന് ശേഖരിച്ചത്