താൾ:CiXIV133.pdf/470

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SWA 458 SWE

Swaddlingband, s. അപ്പൊൾ ജനിച്ച.

Swaddlingcloth,, s. ശിശുവിനെചുറ്റി
ക്കെട്ടുന്ന വസ്ത്രം, ജീൎണ്ണ വസ്ത്രം.

To Swag, v. n. ഭാരം കൊണ്ട താഴുന്നു;
കനംകൊണ്ട അമുങ്ങുന്നു; തുങ്ങുന്നു.

To Swagger, v. n. തുളുമ്പുന്നു, വൻപുപ
റയുന്നു, ഊറ്റം പറയുന്നു, മിടുക്കുപറയു
ന്നു, തടിമുറണ്ട പറയുന്നു; ആത്മപ്രശം
സ ചെയ്യുന്നു.

Swagger, s. തുളുമ്പൽ, വൻപുവാക്ക, ഉ
റ്റവാക്ക, തടിമിടുക്ക, തടിമുറണ്ട, ആത്മ
പ്രശംസ.

Swaggerer, s. വൻപൻ, ഊറ്റക്കാരൻ,
തടിമിടുക്ക പറയുന്നവൻ, തുളുമ്പുന്നവൻ.

Swaggy, a. കനത്തുതുങ്ങുന്ന.

Swain, s. ബാലകൻ, ചെറുപ്പക്കാരൻ, കൃ
ഷിച്ചെൎക്കൻ; കന്നുകാലിച്ചെൎക്കൻ; പ്രി
യൻ, ചുറ്റക്കാരൻ.

Swallow, s. മീവൽപക്ഷി.

To Swallow, v. a. വിഴുങ്ങുന്നു, ഗ്രസി
ക്കുന്നു; ഇറക്കുന്നു: വിഴുങ്ങിക്കളയുന്നു: ഉ
ള്ളിലെക്ക വലിച്ചുകളയുന്നു.

Swallow, s. വിഴുങ്ങൽ; കുരൽ നാഴി, ക
ണ്ഠം.

Swam, pret. of To Swim, നീന്തി.

Swamp, s. ചതുപ്പുനിലം, ൟറൻ നിലം.

Swampy, a. ചതുപ്പുള്ള, ഊറ്റുള്ള, ൟറമു
ള്ള.

Swan, s. അന്നം, അരയന്നം, ഹംസം.

Swanskin, s. മഹ മൃദുവായുള്ള ഒരു വക
കമ്പിളി.

Swap, ad. അതിതിടുക്കത്തൊടെ, വെഗ
ത്തിൽ, പെട്ടന്ന, പൊടുന്നനവെ.

To Swap, v. a. തമ്മിൽ മാറ്റുന്നു, പകര
ത്തിന പകരം കൊടുക്കുന്നു.

Sward, s. ഉപ്പിട്ട പന്നിയിറച്ചിയുടെ തൊ
ലി; ഭൂമിയുടെ മെൽപുറം, നിലത്തിന്റെ
മെൽഭാഗം; പുൽ സ്ഥലം.

Sware, pret. of To Swear, ആണയിട്ടു.

Swarm, s. തെനീച്ചകൂട്ടും; കൂട്ടം, പുരുഷാ
രം, ജനത്തിരക്ക; ജനക്കൂട്ടം, സഞ്ചയം.

To Swarm, v. n. തെനീച്ചകൾ പൊലെ
കൂടിൽനിന്ന കൂട്ടമായി പറന്നുപൊകു
ന്നു; പുരുഷാരം കൂടുന്നു, തിരക്കി കൂടുന്നു,
തിക്കുന്നു; കൂട്ടമായി ഉണ്ടാകുന്നു.

Swart, Swarth, a. കറുപ്പുള്ള, പിംഗലവ
ൎണ്ണമുള്ള, ഇരുണ്ടനിറമുള്ള.

Swarthiness, s. ഇരുണ്ടുനിറം, പിംഗല
വൎണ്ണം.

Swarthy, a. ഇരുണ്ടമുഖമുള്ള, പിംഗലവ
ൎണ്ണമുള്ള, ഇരുൾമയുള്ള.

To Swash, v. n. ഇരെക്കുന്നു, തൊള്ളയി
ടുന്നു, അമളിക്കുന്നു.

Swash—buckler, s. ഇരച്ചിലുള്ള ശണ്ഠക്കാ
രൻ.

Swasher, s. ഇരച്ചിൽകാരൻ, ഊറ്റക്കാ
രൻ.

To Swathe, v. a. ചുറ്റിക്കെട്ടുന്നു, നാടാ
ചുറ്റിബന്ധിക്കുന്നു.

To Sway, v. a. കയ്യിൽ പിടിച്ച ഒങ്ങുന്നു,
ആച്ചുന്നു, എളുപ്പത്തിൽ പിടിച്ച ചെയ്യു
ന്നു; ഭാരംകൊണ്ട ചായിക്കുന്നു: ഒരു വശ
ത്തെക്ക ചായിക്കുന്നു; മനസ്സ ചായിക്കുന്നു;
ഭരിക്കുന്നു, വാഴുന്നു; നടത്തുന്നു, കല്പിക്കു
ന്നു; മടക്കുന്നു, ബൊധം വരുത്തുന്നു.

To Sway, v. n. ഭാരപ്പെടുന്നു, ഭാരംകൊ
ണ്ട ചായുന്നു, ഭാരമായി തുങ്ങുന്നു; അധി
കാരമുണ്ടാകുന്നു; അധികാരം നടക്കുന്നു.

Sway, s. ഭാരം; ചായിച്ചിൽ, ചായിവ; ശ
ക്തി, കൎത്തവ്യത, അധികാരം, വാഴ്ച; ക
ല്പന; വ്യാപാരശക്തി; നടത്തൽ.

To Sweal, v. n. ഉരുകുന്നു, ഉരുകിച്ചെത
പ്പെടുന്നു.

To Swear, v. n. ആണയിടുന്നു, സത്യം
ചെയ്യുന്നു.

To Swear, v. a. സത്യം ചെയ്യിക്കുന്നു; സ
ത്യംചെയ്തു സാക്ഷി ബൊധിപ്പിക്കുന്നു.

Swearer, s. ആണയിടുന്നവൻ, സത്യം
ചെയുന്നവൻ.

Swearing, s. ആണയിടുക, ദൈവപരീ
ക്ഷ.

Sweat, s. വിയൎപ്പ, സ്വൊദം; അദ്ധ്വാനം,
പ്രയത്നം; ആവി, വെവുവെള്ളം, ചൂട,
വെവ.

To Sweat, v. n. & n. വിയൎക്കുന്നു, വിയ
ൎപ്പിക്കുന്നു, സ്വൊദിക്കുന്നു, സ്വൊദിപ്പിക്കുന്നു;
പ്രയാസപ്പെടുന്നു, അദ്ധ്വാനം ചെയ്യുന്നു.

Sweaty, a. വിയൎപ്പുള്ള, സ്വൊപദമുള്ള, ചൂടു
ള്ള; പ്രയാസപ്പെടുന്ന, അദ്ധ്വാപ്പെടു
ന്ന.

To Sweep, v. a. ചൂൽകൊണ്ട അടിക്കുന്നു,
അടിച്ചുവാരുന്നു, അടിക്കുന്നു, തുക്കുന്നു,
തുത്തിറക്കുന്നു; വാരിക്കൊണ്ടുപൊകുന്നു;
ആഡംബരത്തൊടെ നടത്തുന്നു; തുടെ
ക്കുന്നു; തണ്ടായം വലിക്കുന്നു.

To Sweep, v. n. ഇരച്ചിലൊടെ കടന്നു
പൊകുന്നു, ഡംഭത്തൊടെ നടന്നുപൊ
കുന്നു, വീശുന്നു; കൈ നീട്ടിവലിക്കുന്നു;
ഒഴുകുന്നു.

Sweep, s. ചൂൽകൊണ്ട അടിച്ചുവാരുക,
തൂക്കൽ, തുടെപ്പ: വീച്ച; നീട്ടിവലി; വി
നാശം.

Sweepings, s. കുപ്പ, കുറുമ്മൻ, ചവറ.

Sweepnet, s. വലിയ വീച്ചുവല.

Sweepstake, s. പന്തയം എല്ലാം കിട്ടുന്ന
വൻ, ഒട്ടത്തിലുള്ള വിരുത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/470&oldid=178340" എന്ന താളിൽനിന്ന് ശേഖരിച്ചത്