Jump to content

താൾ:CiXIV133.pdf/463

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUC 451 SUF

ന്നു; വാഴുന്നു: സാധിപ്പിക്കുന്നു; ജയിക്കു
ന്നു; ശുഭപ്പെടുത്തുന്നു.

Succeeding, a. പിന്നത്തെ, പിൻവരുന്ന.

Success, s. സിദ്ധി; സാദ്ധ്യം; ഫലം; കാ
ൎയ്യസിദ്ധി, ജയം: ശുഭം; വാഴ്ച; വായ്പ.

Successful, a. ഭാഗ്യമുള്ള, ഭാഗ്യവശമായു
ള്ള; സാധിക്കുന്ന, സാദ്ധ്യമുള്ള; ഫലിതമാ
യുള്ള; ജയമുള്ള.

Successfulness, s. ഇഷ്ടലാഭം, അഭിലാ
ഷസിദ്ധി, ഫലപ്രാപ്തി.

Succession, s. പിന്തുൎടച്ച, സംഗതികളു
ടെ പിന്തുൎടച; ഒരുത്തന്റെ സ്ഥാനത്ത
വരുന്നത; അനുക്രമം, യഥാക്രമം: പാര
മ്പൎയ്യം; സന്തതി, അനന്തരം; അനന്തര
സ്ഥാനം, അവകാശസ്ഥാനം.

Successive, a. ക്രമെണ പിന്തുടരുന്ന, പി
ന്നാലെ വരുന്ന, യഥാക്രമമുള്ള, പരമ്പര
മായുള്ള.

Successively, ad. ക്രമെണ, യഥാക്രമമാ
യി.

Successless, a. നിൎഭാഗ്യമായുള്ള, അസാ
ദ്ധ്യമായുള്ള, അപജയമുള്ള.

Successor, s. പിൻവരുന്നവൻ, പിന്ന
ത്തവൻ; ഒരുത്തന്റെ സ്ഥലത്ത വരുന്ന
വൻ; അനന്തരവൻ.

Succinct, a. മടക്കിയ, തെറുത്തുകെറ്റിയ;
ചുരുക്കമായുള്ള, സംക്ഷെപമായുള്ള.

Succinctly, ad. ചുരുക്കത്തിൽ, സംക്ഷെ
പമായി.

To Succourt, v. a. സഹായിക്കുന്നു, സ
ഹായം ചെയ്യുന്നു, ഒത്താശ ചെയ്യുന്നു, തു
ണെക്കുന്നു, ആദരിക്കുന്നു.

Succour, s. സഹായം, തുണ, ഒത്താശ,
ഉപകാരം, ആദരവ, രക്ഷ; സഹായി.

Succourer, s. സഹായി, സഹായക്കാരൻ,
ഉപകാരക്കാരൻ.

Succourless, a. സഹായമില്ലാത്ത, ആദ
രവില്ലാത്ത, ആധാരമില്ലാത്ത.

Succulent, a. നീരുള്ള, രസമുള്ള, സാര
മുള്ള, ചാറുള്ള.

To Succumb, v. n. അടങ്ങുന്നു, അമരു
ന്നു, ഉൾപ്പെടുന്നു, ഒതുങ്ങുന്നു; വണങ്ങു
ന്നു, വഴങ്ങുന്നു, കീഴടങ്ങുന്നു; തൊല്ക്കു
ന്നു.

Succussion, s. കുലുക്കം , തുള്ളിത്തുള്ളിയുള്ള
നടുക്കം.

Such, prom. അപ്രകാരമുള്ള, ഇപ്രകാരമു
ള്ള, അങ്ങിനത്തെ, ഇങ്ങിനത്തെ.

To Suck, v. a. വായകൊണ്ടു വലിക്കുന്നു;
മുലകുടിക്കുന്നു, ചപ്പുന്നു, കുടിക്കുന്നു; വലി
ച്ചുകുടിക്കുന്നു.

To Suck, v. n. വലിയുന്നു, ഉണ്ണുന്നു.

Sick, s. മുലകുടി; മുലപ്പാൽ.

Sucker, s. നീർ വലിക്കുന്ന വസ്തു; വലിക്കു
ന്നതിനുള്ള കുഴൽ; ചെടിയുടെയും മറ്റും
ചുവട്ടിൽനിന്ന മുളെക്കുന്ന കൂമ്പ; കിളി
ച്ചിൽ, ഇളന്തണ്ട.

Sucket, s. പലഹാരം, മധുരയപ്പം.

To Suckle, v. a. മുലകൊടുക്കുന്നു, മുല
പ്പാൽ കൊടുക്കുന്നു; വളൎക്കുന്നു; ഊട്ടുന്നു.

Suckling, s. മുലകുടിക്കുന്ന ശിശു, മുലക
ടിക്കുന്ന കുഞ്ഞാട.

Suction, s. ചപ്പൽ, മുലകുടി; വലിവ.

Suction, s. വിയൎപ്പ, സ്വെദം.

Sudatory, s. അനൽവീട; സ്വെദസ്നാനം.

Sudden, a. പെട്ടന്നുള്ള, യദൃച്ഛയായുള്ള,
അസംഗതിയായുള്ള, നിനച്ചിരിയാതുള്ള;
ഉടനുള്ള; തിടുക്കമുള്ള, സാഹസമുള്ള, ദു
ഷ്കൊപമുള്ള, മുറിമൊഞ്ചുള്ള.

On a sadden, പൊടുന്നനെ, നിനച്ചി
രിയാതെ.

Suddenly, ad. പെട്ടന്ന, പൊടുന്നനവെ,
യദൃച്ഛയായി, ഉടനെ, ഞെടുഞെട, ഞെ
ടുന്നനെ, നിനച്ചിരിയാതെ, വലിയെ,
അകസ്മാൽ, ഝടിതി.

Suddenness, s. അസംഗതി, അകാരണം,
അഹെതു; ഝടിതി, ഞെട്ടൽ.

Sudorific, a. വിയൎപ്പുണ്ടാക്കുന്ന, സ്വൊദക
രമായുള്ള.

Sudorific, s. വിയൎപ്പിക്കുന്ന മരുന്ന, സ്വൊ
ദകരമായുള്ള ഔഷധം.

Sudorous, a. വിയൎപ്പുള്ള, സ്വൊദമുള്ള.

Suds, s. ചവല്ക്കാരവും വെള്ളവും കൂടിയ
ത, അഴുക്കുവെള്ളം.

To be in the Suds, ബഹു ഞെരുക്കത്തി
ലകപ്പെടുന്നു, വിഷമത്തൊടിരിക്കുന്നു.

To Sue, v. a. അന്യായം ബൊധിപ്പിക്കു
ന്നു, വഴക്കാടുന്നു, വ്യവഹരിക്കുന്നു.

To Sue, v. n. യാചിക്കുന്നു, അപെക്ഷി
ക്കുന്നു, സങ്കടം ബൊധിപ്പിക്കുന്നു.

Suet, s. മ്രഗങ്ങളുടെ അകത്തെ നൈമാ
ല, നെയ്യ, കൊഴുപ്പ.

Suety, a. നെയ്യുള്ള, കൊഴുപ്പുള്ള.

To Suffer, v. a. & n. സഹിക്കുന്നു, പൊ
റുക്കുന്നു, അനുഭവിക്കുന്നു, താണ്ടുന്നു, ഇട
കൊടുക്കുന്നു, അനുവദിക്കുന്നു; കഷ്ടപ്പെടു
ന്നു, പെടുന്നു, പാടുപെടുന്നു, അരിഷ്ടി
ക്കുന്നു; വിഷമിക്കുന്നു, ഞെരുങ്ങുന്നു.

Sufferable, a. പൊറുക്കാകുന്ന, സഹ്യമാ
യുള്ള; പെടത്തക്ക; അനുവദിക്കാകുന്ന.

Sufferance, s. പീഡ, അരിഷ്ടത, ക്ഷമ,
പൊറുതി, പൊറുപ്പ, തിതിക്ഷ; അനു
ജ്ഞ, അനുവാദം.

Sufferer, s. കഷ്ടപ്പെടുന്നവൻ; നഷ്ടമനു
ഭവിക്കുന്നവൻ; അനുവാദം കൊടുക്കുന്ന
വൻ.


2 M 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/463&oldid=178330" എന്ന താളിൽനിന്ന് ശേഖരിച്ചത്