താൾ:CiXIV133.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STU 447 SUB

ത്തിവീൎപ്പിക്കുന്നു, ശ്വാസംമുട്ടിക്കുന്നു; മസാ
ലക്കുട്ടിടുന്നു.

Stuffing, s. തുറുത്തിയവസ്തു, തുറുത്തൽ, പ
ണ്ടും; അധികതീറ്റൽ; മസാലക്കൂട്ട, മസാ
ലയൊഗം.

To Stultify, v. a. ഭൊഷത്വമാക്കുന്നു, മൂ
ഢതയാക്കുന്നു; ബുദ്ധിമാന്ദ്യമാക്കുന്നു; മൊ
ഴപിരട്ടുന്നു, പൊട്ടുകളിപ്പിക്കുന്നു.

Stultiloquence, s. ഭാഷത്വമുള്ള സം
സാരം, മൂഢസംസാരം, വിടുവാക്ക.

Stum, s. പുത്തൻമധു.

To, Stum, v. a. പുതുമഴുകൊണ്ടു വീൎയ്യമു
ണ്ടാക്കുന്നു.

To Stumble, v. a. &. n. കാൽ ഇടറുന്നു,
വഴുതുന്നു, ഉതെക്കുന്നു, തെറ്റുന്നു, സംശ
യിക്കുന്നു.

Stumble, Stumbling, s. കാലിട, വഴു
തൽ, ഉത, ഉതെപ്പ, തെറ്റ.

Stumbling—block, s. ഇടൎച്ചക്കല്ല, വിരു
ദ്ധക്കല്ല, വിരുദ്ധഹെതു, ഒരു തടവ.

Stumbling—stone, s. ഇടൎച്ചക്കല്ല, വിരു
ദ്ധക്കല്ല, വിരുദ്ധഹെതു, ഒരു തടവ.

Stump, s. കുറ്റി, മരക്കുറ്റി, അടിത്തുണ്ടം,
കണ്ടം; മുറിക്കുറ്റി; കട്ടി.

Stumpy, a. കട്ടിയുള്ള, മുണ്ടനായുള്ള; മര
വിപ്പുള്ള.

To Stun, v. a. തരിപ്പിക്കുന്നു, മരവിപ്പി
ക്കുന്നു, വിറങ്ങലിപ്പിക്കുന്നു; ബൊധക്കെട
വരുത്തുന്നു.

Stung, pret. & part. pass. of To Sting,
കുത്തി, കുത്തിയ, കടിച്ചു, കടിച്ച.

Stunk, pret. of To Stink, നാറി.

To Stunt, v. a. വളരാതാക്കുന്നു.

Stupe, s. ചൂട പിടിപ്പിച്ച മരുന്നുകളിൽ
മുക്കി മുറിക്കും വ്രണത്തിനും വെച്ച തുണി.

To Stupe, v. a. ചൂട പിടിപ്പിച്ച മരുന്നു
കളിൽ തുണി മുക്കി മുറിക്ക എങ്കിലും വ്രണ
ത്തിന എങ്കിലും വെക്കുന്നു, വെതുമ്പുന്നു;
വെതുമ്പിയ മരുന്ന വെച്ചുകെട്ടുന്നു.

Stupefaction, s. ബുദ്ധിഭ്രമം, ബുദ്ധിമാ
ന്ദ്യം, ബുദ്ധികെട, ബൊധക്കെട, മൂഢത,
ചുണകെട.

Stupendous, a. അത്ഭുതമുള്ള, ആശ്ചൎയ്യമുള്ള.

Stupid, a. മന്ദമായുള്ള, മന്ദബുദ്ധിയുള്ള,
വിഡ്ഡിത്വമുള്ള മന്ഥരമായുള്ള, കുണ്ഠത
യുള്ള, നിബുദ്ധിയുള്ള, ബുദ്ധിഭ്രമമുള്ള, മൂ
ഢതയുള്ള, ഭൊഷത്വമുള്ള.

A stupid fellow, വിടുവിഡ്ഡി, കുണ്ഠൻ,
മുട്ടാളൻ, തടിയൻ.

Stupidity, s. ബുദ്ധിമാന്ദ്യത, മന്ദത, വി
ഡ്ഡിത്വം, മന്ഥരത, കുണ്ഠത, ബുദ്ധിഭ്രമം,
ഭൊഷത്തരം, മൂഢത, ജഡത, ജളത;
പൊട്ടത്തരം, മുട്ടാളത്വം, മൊഴ.

Stupifier, s. മന്ദപ്രദം, മന്ദപ്രദൻ.

To Stupify, v. a. മന്ദിപ്പിക്കുന്നു, മൊഹി
പ്പിക്കുന്നു, ഭ്രമിപ്പിക്കുന്നു, ബുദ്ധിമയക്കmവ
രുത്തുന്നു.

Stupor, s. ബുദ്ധിമാന്ദ്യം, ബൊധക്കെട,
ബൊധമില്ലായ്മ, ഉണൎച്ചയില്ലായ്മ: ഭ്രമം,
ബുദ്ധിഭ്രമം.

To Stuprate, v. a. ബലാൽസംഗം ചെയ്യു
ന്നു, ദൊഷപ്പെടുത്തുന്നു.

Stupration, s. ബലാൽസംഗം, സാഹ
സം, പുലയാട്ട.

Sturdiness, s. സിദ്ധാന്തം, കടുപ്പം, കഠി
നത; ഉറപ്പ, സ്ഥിരത, ബലം, ധൈൎയ്യം,
മുരടത്വം, മുരട്ടുശീലം, മുറണ്ട, കൊഴുപ്പ.

Sturdy, s. കടുപ്പമുള്ള, സിദ്ധാന്തമുള്ള, ഉ
റപ്പുള്ള, സ്ഥിരമായുള്ള, ബലമുള്ള, മുരട
ത്വമുള്ള, മുറണ്ടുള്ള, മുരട്ടുശീലമുള്ള, കൊ
ഴുപ്പുള്ള.

Sturgeon, s. വിശെഷമായുള്ള ഒരു ജാതി
കടൽ മീൻ.

Sturk, s. ഇളംകാള, ഇളംപശു.

To Stutter, v. n. വിക്കുന്നു, കൊഞ്ഞിപ്പറ
യുന്നു; കുളറുന്നു, നാവിടരുന്നു.

Stutter, s. വിക്ക, വിക്കൽ, കൊഞ്ഞവാക്ക.

Stutterer, s. വിക്കൻ, കൊഞ്ഞൻ.

Sty, s. പന്നിക്കൂട; ഒരു ദുസ്ഥലം.

Stygian, a. നരകസംബന്ധമുള്ള, മഹാ
ദുഷ്ടതയുള്ള.

Style, s. എഴുതുന്ന വാചകരീതി; സംസാ
രരീതി; സ്ഥാനം, സ്ഥാനപ്പെർ; നാമ
ധെയം; എഴുത്താണി, നാരായം; മുനക്ക
രു; സൂൎയ്യഘടികാരത്തിന്റെ സൂചി; പൂ
വിന്റെ അല്ലി.

Style of Court, ന്യായസ്ഥലത്തിലെ മ
ൎയ്യാദ.

To Style, v. a. ചൊല്ലുന്നു, പെർവിളിക്കു
ന്നു, പെരിടുന്നു; പെരെടുക്കുന്നു.

Styptic, a. പരിബന്ധിക്കുന്ന, രക്തവും മ
റ്റും നിൎത്തുന്ന, വരട്ടുന്ന.

Styptic, s. മലംബന്ധിക്കുന്ന മരുന്ന, വര
ട്ടുന്ന മരുന്ന.

Stypticity, s. രക്തപ്രതിബന്ധകം.

Suasible, a. എളുപ്പത്തിൽ ബൊധം വര
തക്ക.

Suasive, a. ബൊധം വരുത്താകുന്ന.

Suavity, s. മാധുൎയ്യം, മനൊരസം, ഇൻ
പം; നയശീലം.

Sub, (സമാസത്തിൽ ) കീഴെ, താഴെ, താ
ണ.

Subacid, a. അല്പംപുളിയുള്ള, പുളിരെഖ
യുള്ള.

Subacrid, a. അല്പം എരിവുള്ള, എരിവി
ന്റെ ഛായയുള്ള.

To Subact, v. a. കീഴാക്കുന്നു, കീഴടക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/459&oldid=178325" എന്ന താളിൽനിന്ന് ശേഖരിച്ചത്