To Stroke, v. a. തലൊടുന്നു, തടവുന്നു, ഉഴിയുന്നു.
Stroking, s. തലൊടൽ, തടവൽ, ഉഴി ച്ചിൽ.
To Stroll, v. n. ഉഴലുന്നു, ഉഴന്നുനടക്കു ന്നു, ചുറ്റിത്തിരിയുന്നു.
Stroller, s. ഉഴലക്കാരൻ, ഉഴന്നുനടക്കു ന്നവൻ.
Strong, a. ബലവത്ത, ബലമുള്ള; ദൃഢത യുള്ള, ശക്തിയുള്ള, ഊക്കുള്ള; പുഷ്ടിയുള്ള; വീൎയ്യമുള്ള, ഉരമുള്ള, കെല്പുള്ള; പരാക്രമു ള്ള; ഉറപ്പുള്ള: യുദ്ധസന്നാഹമുള്ള: ആ രൊഗ്യമുള്ള; കൊളുള്ള, ധൈൎയ്യയമുള്ള നി ഷ്കൎഷയുള്ള, ഉദ്ദണ്ഡതയുള്ള; നിറഞ്ഞ; കടുപ്പമുള്ള, ലഹരിയുള്ള; കടുനിറമുള്ള; ദഹിക്കാത്ത, ശൗൎയ്യമുള്ള, സമൎത്ഥതയുള്ള; സ്ഥിരതയുള്ള, ഉഗ്രതയുള്ള; ഖണ്ഡിതമാ യുള്ള, പരിഛെദമുള്ള, നിശ്ചയമുള്ള; ത ടിച്ച, ഒതുക്കമുള്ള, കട്ടിയുള്ള, എളുപ്പത്തിൽ ഒടിയാത്ത മുഴുപ്പായി എഴുതിയ.
A strong man, ബലവാൻ, പരാക്രമശാ ലി, വിക്രമി.
Strongfisted, a. മുഷ്ടിബലമുള്ള.
Stronghand, s. കൈമിടുക്ക, ബലമുള്ള ഭുജം.
Stronghold, s. കൊട്ടസ്ഥലം, ഉറപ്പുള്ള സ്ഥലം.
Strongly, ad. ബലമായി, ശക്തിയായി, ഉറപ്പായി.
Strongscented, a. ഗന്ധവീൎയ്യമുള്ള, കൊ ടുമണമുള്ള.
Strongwater, s. മദ്യം.
Strophe, s. കവിതാവതാരിക.
Strove, pret. of To Strive, പ്രയാസ പ്പെട്ടു.
Struck, pret. &. part. pass. of To Strike, അടിച്ചു, അടിക്കപ്പെട്ട.
Structure, s. വീടുപണി; ഭാഷ, ആക്ര തി; ഭവനം, വീട.
To Struggle, v. n. പ്രയത്നം ചെയ്യുന്നു, അദ്ധ്വാനപ്പെടുന്നു, വിമ്മിഷ്ടപ്പെടുന്നു, സാഹസം ചെയ്യുന്നു, പ്രയാസപ്പെടുന്നു; ഉഴെക്കുന്നു; പൊരാടുന്നു; പൊരുതുന്നു, വാദിക്കുന്നു, തമ്മിൽ വഴക്കു പിടിക്കുന്നു; പിടയുന്നു, പിടെക്കുന്നു, തുടിക്കുന്നു.
Struggle, s. പ്രയത്നം, വിമ്മിഷ്ടം, അദ്ധ്വാ നം, സാഹസം; പ്രയാസം; അധിക ഉ ഴെപ്പ; തമ്മിൽ പിടിത്തം, പൊരാട്ടം, പൊർ; പിടച്ചിൽ.
Struma, s. കണ്ഠമാല.
Strumous. a. കണ്ഠമാലയുള്ള.
Strumpet, s. കുലട, തെവിടിച്ചി, കാമുകി, വിലമകൾ.
|
Strung, pret. &. part. pass. of To String, കൊൎത്തു, കൊൎത്ത, കൊൎക്കപ്പെട്ട.
To Strut, v. n. ഞെളിഞ്ഞുനടക്കുന്നു, ഡം ഭത്തൊടെ നടക്കുന്നു; പൊങ്ങുന്നു, വീൎക്കു ന്നു.
Strut, s. ഡംഭത്തോടെയുള്ള നടപ്പ.
Stul, s. മുട്ടത്തടി, കുറ്റി, ഉരുൾതടി.
To Strub, v. a. കുറ്റി പറിക്കുന്നു, കിളച്ചു പറിക്കുന്നു, വെരൊടെ പറിച്ചുകളയുന്നു.
Strubbed, a. നീളക്കുറവും മുഴുപ്പുമുള്ള.
Strubble, s. കൊയ്തകുറ്റി, താളടി, കച്ചി.
Stubborn, a. ശഠതയുള്ള, ദുശ്ശഠതയുള്ള; മു രടത്വമുള്ള, മുരട്ടുശീലമുള്ള, തന്റെടമുള്ള, വഴക്കമില്ലാത്ത, സിദ്ധാന്തമുള്ള.
Stubborness, s. ശഠത, ശാഠ്യം, ദുശ്ശഠത, മുരടത്വം, മുരട്ടുശീലം, തന്റെടം, സി ദ്ധാന്തം; വഴക്കമില്ലായ്മ, വാശി, ചണ്ടിത്ത രം, മുറണ്ട.
Stubby, a. കുറിയതും മുഴുത്തതുമായുള്ള, നീളം കുറഞ്ഞ തടിയുള്ള, കുറ്റിയായുള്ള.
Stubnail, s. മുറിയാണി.
Stucco, s. ഇളം കുമ്മായം, കുമ്മായക്കൂട്ട.
Stuck, pret. &. part. pass. of To Stick, പറ്റി, പറ്റിയ.
Stud, a. കുറ്റി; അലങ്കാരത്തിനുള്ള മൊട്ടാ ണി, കുമിഴ, കുടുക്ക, മൊട്ട, കുതിരക്കൂട്ടം.
To Stud, v. a. മൊട്ടാണി വെക്കുന്നു, കു മിഴ വെക്കുന്നു.
Student, s. ശിഷ്യൻ, ബ്രഹ്മചാരി, കാപ ടികൻ, വിദ്യാൎത്ഥി, അദ്ധ്യായി.
Studied, a. വില്പത്തിയുള്ള, അക്ഷരപരി ജ്ഞാനമുള്ള, പഠിത്വമുള്ള, വിദ്യയുള്ള.
Studious, a. അദ്ധ്യയനം ചെയ്യുന്ന, വി ദ്യാഭ്യാസ താത്പൎയ്യമുള്ള, ജാഗ്രതയുള്ള, ശു ഷ്കാന്തിയുള്ള.
Studiousness, s. അദ്ധ്യയനം ചെയ്യുക, പഠിക്കുന്നതിനുള്ള താത്പൎയ്യം, വിദ്യാഭ്യാ സജാഗ്രത; ശ്രദ്ധ; ധ്യാനം.
Study, s. അദ്ധ്യയനം, പഠിത്തം, വിദ്യാ ഭ്യാസം; അധീതി; ജാഗ്രത, ശ്രദ്ധ; ധ്യാ നം; പുസ്തകമുറി.
To Study, v. a. & n. പഠിക്കുന്നു, അദ്ധ്യ യനം ചെയ്യുന്നു; വിദ്യാഭ്യാസം ചെയ്യുന്നു; ധ്യാനിക്കുന്നു, ചിന്തിക്കുന്നു, യന്ത്രിക്കുന്നു; ഒൎക്കുന്നു; ശ്രദ്ധപെടുന്നു, നന്നായി താ ത്പൎയ്യപ്പെടുന്നു, മനസ്സുവെക്കുന്നു.
Stuff, s. വസ്തു, സാധനം, പണ്ടം; നെയ്ത വസ്തു; ചരക്ക, ഉപകരണം; കൊപ്പ, തട്ടു മുട്ട, ഉരുപ്പടി; ഔഷധവസ്തു; ഹിനവസ്തു; നിന്ദ്യവസ്തു, സാരമില്ലാത്ത വാക്ക.
To Stuff, v. a. നിറെക്കുന്നു, തിക്കിനിറെ ക്കുന്നു; അധികം തീറ്റുന്നു; തുറുത്തുന്നു, കൊള്ളിക്കുന്നു; കുത്തിചെലുത്തുന്നു; തുറു
|