Jump to content

താൾ:CiXIV133.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STR 445 STR

Stretch, s. നീട്ടം, നിവിൎച്ച, വിരിച്ചിൽ;
വലിച്ചിൽ: മുറുക്കം; അതിപ്രയത്നം; അ
ത്യൎത്ഥം; അതിസാഹസം; നിഷ്കൎഷ.

Stretcher, s. മുറുക്കുന്നതിനുള്ള വസ്തു; ത
ണ്ടുവലിക്കുന്നവൻ കാലുറപ്പിച്ച ചവിട്ടുന്ന
മരം, ചവിട്ടുപടി.

To Strew, v. a. ചിതറുന്നു, വിതറുന്നു, തൂ
കുന്നു, ധൂളിക്കുന്നു, ധൂളുന്നു.

Strewment, s. വിതറിയ സാധനം.

Striae, s. ശംഖുപിരിവെട്ട.

Striate, Striated, a. ശംഖുപിരിവെട്ടിയ,
ശംഖുപിരിയായി തീൎത്ത.

Stricken, part. അടിക്കപ്പെട്ട, ചെന്ന, പുക്ക

Stricken in years, വയസ്സ ചെന്ന.

Strickle, s. പറയുടെയും മറ്റും വടിപ്പൻ,
പറക്കൊൽ.

Strict, a. മുറുക്കമായുള, മഹാ തിട്ടമായു
ള്ള, ഖണ്ഡിതമായുള്ള; സൂക്ഷമുള്ള.

Strictly, ad. തിട്ടമായി, ഖണ്ഡിതമായി,
മുറുകെ, മുറുക്കമായി.

Strictness, s. മഹാ തിട്ടം, ഖണ്ഡിതം, മു
റുക്കം; കടുപ്പം; നെര; സൂക്ഷം.

Stricture, s. തട്ട, തൊടൽ; അമുക്കൽ, പി
ടിത്തം; അടെപ്പ; ഒരു കാൎയ്യത്തെ കുറിച്ച
അല്പം മാത്രം വിസ്തരിക്കുക.

Stride, s. നീട്ടിവെച്ചുള്ള നടപ്പ, കവെപ്പ.

To Stride, v. n. കാൽ നീട്ടിവെച്ചുനടക്കു
ന്നു, കവെക്കുന്നു, കവെച്ചിരിക്കുന്നു.

Stridulous, a. കിറുകിറുക്കുന്ന, കിറുകിറെ
ശബ്ദിക്കുന്ന.

Strife, s. കലഹം, വാഗ്വാദം, പിണക്കം,
കലമ്പൽ, മത്സരം, കന്ദലം.

Strignment, s. കല്കം, ഊറൽ, കിട്ടം, മട്ട.

To Strike, v. a. അടിക്കുന്നു, തല്ലുന്നു, താ
ഡിക്കുന്നു; പ്രഹരിക്കുന്നു; മുട്ടിക്കുന്നു; അ
റയുന്നു, തട്ടിക്കുന്നു; പതിക്കുന്നു; അച്ചടി
ക്കുന്നു, മുദ്ര അടിക്കുന്നു, കമ്മിട്ടമടിക്കുന്നു;
വടികൊണ്ട ശിക്ഷിക്കുന്നു; പറയുംമറ്റും
വടിക്കുന്നു; കയ്യടിക്കുന്നു; ഇറക്കുന്നു; ഭൂമി
പ്പിക്കുന്നു; വിരട്ടുന്നു; കൊള്ളിക്കുന്നു, നീ
ട്ടിയടിക്കുന്നു.

To strike fire, ചക്കുമുക്കിപ്രയൊഗിക്കു
ന്നു.

To strike a sail, പായിറക്കുന്നു.

To strike a flag, കൊടിയിറക്കുന്നു.

To strike off, തള്ളിക്കളയുന്നു; കണക്കിൽ
തള്ളുന്നു; നീക്കികളയുന്നു; വെട്ടികള
യുന്നു.

To strike out, കിറുക്കിക്കളയുന്നു; തല്ലി
യെടുക്കുന്നു; വെട്ടത്തുവരുത്തുന്നു, അ
ടിച്ചുണ്ടാക്കുന്നു.

To Strike, v. n. അടിക്കുന്നു, കിടയുന്നു,
അലെക്കുന്നു; മുട്ടുന്നു; അടയുന്നു; അടി

കൊണ്ട ശബ്ദിക്കുന്നു; തട്ടുന്നു, മനസ്സിൽ
തൊന്നുന്നു; കൊള്ളുന്നു, എശുന്നു, കരയിൽ
തട്ടിക്കെറുന്നു; പെടുന്നു; പായിറക്കി വ
ണങ്ങുന്നു.

To strike in with, പക്ഷത്തിൽ കൂടുന്നു,
ചെരുന്നു, യൊജിക്കുന്നു; കൊള്ളുന്നു.

To strike out, നീങ്ങിപ്പൊകുന്നു, വെ
ഗത്തിൽ പുറപ്പെട്ടുപൊകുന്നു.

Strike, s. ഒരു അളവ, താപ്പ.

Striking, part, a. മനസ്സിൽ കൊള്ളുന്ന,
കൊളുള്ള; അടിക്കുന്നു; ഭ്രമിപ്പിക്കുന്ന, അ
ത്ഭുതമുള്ള.

String, s. ചരട, വക്കുനൂൽ, നൂൽ; കൊ
ൎക്കുന്ന ചരട; അയ; ചരട്ടിൽ കൊൎത്ത
സാധനങ്ങൾ, കൊൎമ്പൽ, വരി, നിര; ക
യറ; തന്ത്രി; നാര; ഞരമ്പ; ഞാണ; നാ
ടാ; മാല; സംഗതികളുടെ ക്രമവിവരം.

To have two strings to the bow, ര
ണ്ടുവഴി നൊക്കുന്നു.

To String, v. a. ചരട ഇടുന്നു, കൊൎക്കു
ന്നു; തന്ത്രിയിട്ടു മുറുക്കുന്നു; വലിച്ചുകെട്ടു
ന്നു.

Stringed, a. കമ്പിയുള്ള, തന്ത്രിയിട്ട, ചര
ടുള്ള, കൊൎത്ത.

Stringent, a. മുറുക്കുന്ന, മുറുക്കമുള്ള, ഇറുക്കു
ന്ന; ബന്ധിക്കുന്ന, നിൎബന്ധമുള്ള, സിദ്ധാ
ന്തമുള്ള.

Stringhalt, s. കുതിരകൾക്കു വരുന്ന ഒരു
രൊഗം.

Stringy, a. ചരടുകളുള്ള, നാരുള്ള.

To Strip, v. a. ഉരിക്കുന്നു; ഉരിഞ്ഞെടുക്കു
ന്നു; നഗ്നമാക്കുന്നു; അഴിച്ചുവെക്കുന്നു, നീ
ക്കിക്കളയുന്നു; കവരുന്നു, കൊള്ളയിടുന്നു.

Strip, s. തുണിത്തുണ്ട, കീറ്റ, നുറുക്ക.

To Stripe, v. a. വരിപ്പുള്ളിയിടുന്നു, കര
യിടുന്നു; നാനാവൎണ്ണമാക്കുന്നു.

Stripe, s. വരി, വരിപ്പുള്ളി, കര; നാനാ
വൎണ്ണമുള്ളവര: അടി; കൊരടാവുകൊണ്ടു
ള്ള അടി; അടിപ്പാട, വടു.

Stripling, s. ബാലകൻ, കുമാരൻ, ചെറു
പ്പക്കാരൻ.

To Strive, v. n. പ്രയാസപ്പെടുന്നു, ശ്രമി
ക്കുന്നു, സാഹസം ചെയ്യുന്നു, അദ്ധ്വാന
പ്പെടുന്നു; ഉത്സാഹിക്കുന്നു; പൊരുതുന്നു,
പൊരാടുന്നു; ശണ്ഠയിടുന്നു, വാദിക്കുന്നു;
എതിൎക്കുന്നു, മത്സരിക്കുന്നു; സ്പൎദ്ധകാട്ടുന്നു.

Striving, s. കൃതൊത്സാഹം, ശ്രമം, സാ
ഹസം, പൊരാട്ടം, മത്സരം, സ്പൎദ്ധ.

Stroke, s. അടി, തല്ല, താഡനം, പ്രഹ
രം; മുട്ട, തട്ട; ഉപദ്രവം; ആപത്ത സങ്ക
ടം; തട്ടുകെട; മണിനാദം; ൟയകൊൽ
കൊണ്ടുള്ള വര, വരി: സ്പൎശനം; മഹാ
പ്രയത്നം; ശക്തി, ബലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/457&oldid=178323" എന്ന താളിൽനിന്ന് ശേഖരിച്ചത്