താൾ:CiXIV133.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STR 444 STR

ജാതിസ്വഭാവം; സംസാരരീതി; പാട്ട,
സ്വരം; തരം, വിധം, സ്ഥാനം, ചാ
യിവ.

Strait, a. ഇടുക്കമുള്ള , ഇടകുറഞ്ഞ, വിസ്താ
രം കുറഞ്ഞ; കുടുസ്സുള്ള അടുപ്പമുള്ള, ഞെ
രുക്കമുള്ള, മുറുക്കമുള്ള; ദുൎഘടമുള്ള, വിഷമ
മുള്ള, ചൊവ്വുള്ള.

Strait, s. ഇടുക്കുവഴി, മുടുക്ക; കടൽകൈ
വഴി; ദുൎഘടസ്ഥലം; ഞെരുക്കം; വിഷ
മം; അപകടം.

To Straiten, v. a. ഇടുക്കുന്നു, ഇടകുറെ
ക്കുന്നു; വിസ്താരംകുറെക്കുന്നു, ചുരുക്കുന്നു;
ഇറുക്കുന്നു, മുറുക്കുന്നു, ഞെരുക്കുന്നു; ബുദ്ധി
മുട്ടിക്കുന്നു, വിഷമിപ്പിക്കുന്നു.

Straitness, s. ഇടുക്കം, വിസ്താരക്കുറവ, കു
ടുസ്സ; ഇറുക്കം, മുറുക്കം; ഞെരുക്കം; വിഷ
മം; വിമ്മിഷ്ടം, പ്രയാസം; ബുദ്ധിമുട്ട,
കുറച്ചിൽ.

Straitlaced, a. മുറുക്കമുള്ള, ഞെരുക്കമുള്ള,
അയവില്ലാത്ത; പിടിത്തമുള്ള.

Strake, s. ഇരിമ്പുതകിട; മൂട്ട, എപ്പ; അ
കലം, വീതി.

Strand, s. കടൽപുറം: ആറ്റുവക്ക; കയ
റ്റുപിരി, ഇഴ.

To Strand, v. a. കരയിൽ ഒടിച്ചുകെറ്റു
ന്നു; കപ്പൽ കരയിൽ കെറ്റി ഉടെക്കുന്നു.

Strange, a. അപൂൎവ്വമായുള്ള; അത്ഭുതമാ
യുള്ള; പുതുമയുള്ള; അറിയാത്ത, അന്യമാ
യുള്ള, അസാമാന്യം, പരമായുള്ള, അക
ല്ചയുള്ള; പരിചയമില്ലാത്ത, മരിക്കമില്ലാ
ത്ത; പുത്തരിയായുള്ള.

Strangeness, s. അന്യത, പരദെശസം
ബന്ധം; പരത്വം; അപൂൎവ്വത; അത്ഭുതം;
പുതുക്കം; അകല്ച; നീരസം.

Stranger, s. അന്യത, ഇതരൻ, പരൻ;
അറിയാത്തവൻ; ഉദാസീനൻ; വഴിപൊ
ക്കൻ, വിടുതിക്കാരൻ; പരദെശി.

To Strangle, v. a. വീൎപ്പുമുട്ടിക്കുന്നു, ഞെ
ക്കുന്നു, ഞെക്കികൊല്ലുന്നു.

Strangler, s. ഞെക്കികൊല്ലുന്നവൻ.

Strangles, s. കുതിരകൾക്ക തൊണ്ടയിൽ
വരുന്ന വീക്കം.

Strangulation, s. ഞെക്കിക്കുല.

Strangury, s. മൂത്രകൃഛ്രം, മൂത്രംചുടീൽ,
അശ്മരി.

Strap, s. തൊൽവാറ; നൂൽകച്ച.

Strappado, s. തൊൽവാറുകൊണ്ടുള്ള അടി.

Strapping, a. നന്നായി വളൎന്ന; സ്ഥൂലി
ച്ച; തടിച്ച, പുഷ്ടിയുള്ള.

Strata, s. plu. നിരകൾ, വരികൾ, അ
ടുക്കുകൾ, തടങ്ങൾ.

Stratagem, s. തന്ത്രം, കൃത്രിമം, ചതി, ഉ
പായം, ഛലം.

Stratum, s. നിര, വരി, അടുക്ക, അട്ടി,
പടുക്ക, തടം.

Straw, s. വയ്ക്കൊൽ, കച്ചി; നെൽകച്ചി;
പുൽകച്ചി.

Strawberry, s, ഒരു വക രുചികരമായുള്ള
പഴം.

Strawbuilt, a. വയ്ക്കൊൽ കൊണ്ട തീൎത്ത.

Strawcolour, s. ഇളംതരം മഞ്ഞനിറം.

To Stray, v. n. വഴിതെറ്റുന്നു, ഉഴലുന്നു,
പിഴെക്കുന്നു; ചുറ്റിത്തിരിയുന്നു; ചെല്ലി
യെഴുകുന്നു.

Stray, s. ഉഴന്നുപൊയ ജന്തു, ചെല്ലി; വ
ഴിതെറ്റ, ചുറ്റിത്തിരിച്ചിൽ.

Streak, s. വസ്ത്രാദികളുടെ കര, വരിപ്പു
ള്ളി; കീറ്റ, ചീന്ത.

To Streak, v. a. കരയിടുന്നു, വരെക്കു
ന്നു; നാനാവൎണ്ണമാക്കുന്നു.

Streaky, a. കരയുള്ള, വരയുള്ള, നാനാ
നിറമുള്ള.

Stream, s. ഒഴുക്ക, നീരൊഴുക്ക; നദി; ഒ
ലിപ്പ; വാഹിനി, പ്രവാഹം.

To Stream, v. n. ഒഴുകുന്നു, ഒലിക്കുന്നു;
ഒടുന്നു; കതിർ വിടുന്നു.

Streamer, s. പട്ടാളത്തിലെ കൊടി, പട
കപ്പലിലെ കൊടി, കാടി, ധ്വജം.

Streamy, a. ഒഴുക്കുള്ള, ഒലിപ്പുള്ള.

Street, s. തെരുവ, വീഥി, തെരുവീഥി,
വഴി; ശ്രെണി, ഉപനിഷ്കരം, നിഷദ്യം.

Streetwalker, s. കൂത്തിച്ചി, വിലമകൾ.

Strength, s. ശക്തി, ബലം, ദൃഢത, ഈ
ക്ക; പരാക്രമം, വിക്രമം, വീൎയ്യം ; ഉരം,
കെല്പ, ഉറപ്പ; യുദ്ധസന്നാഹം.

To Strengthen, v. a. ബലപ്പെടുത്തുന്നു.
ഉറപ്പിക്കുന്നു, ഉറപ്പുവരുത്തുന്നു; സ്ഥിര
പ്പെടുത്തുന്നു; ധൈൎയ്യപ്പെടുത്തുന്നു.

To Strengthen, v. n. ബലപ്പെടുന്നു, ബ
ലംകൊളളുന്നു, ഉറെക്കുന്നു, ദൃഢപ്പെടുന്നു.

Strengthener, s. ബലപ്രദൻ; ബലപ്ര
ദം.

Strengthless, a. ബലഹീനമായുള്ള, കെ
ല്പുകെടുള്ള.

Strenuous, a. ധൈൎയ്യമുള്ള, ശൗൎയ്യമുള്ള;
മിടുക്കുള്ള ,ജാഗ്രതയുള്ള, സാഹസമുള്ള.

Streperous, a. ഇരെക്കുന്ന, ഇരെപ്പുള്ള,
ഇരമ്പുന്ന, ഒച്ചയുള്ള.

Stress, s. സാരാൎത്ഥം, സാരം; പ്രണിധാ
നം, ബലം, ശക്തി, മുറുക്കം; ബലബന്ധം.

To Stretch, v. a. നീട്ടുന്നു: നിവിൎക്കുന്നു;
വിടൎക്കുന്നു; വിരിക്കുന്നു; വലിക്കുന്നു, വി
സ്താരമാക്കുന്നു: അതിസാഹസം ചെയ്യുന്നു.

To Stretch, v. n. നീളുന്നു; വലിയുന്നു;
കടത്തിപറയുന്നു; അതിവാചകം പറയു
ന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/456&oldid=178322" എന്ന താളിൽനിന്ന് ശേഖരിച്ചത്