താൾ:CiXIV133.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STO 443 STR

Stony, a. കല്ലുകൊണ്ട തീൎത്ത, കല്ലുള്ള, കല്ലെ
പ്പുള്ള; കല്ലുപൊലെ കടുപ്പമുള്ള, പാറ
കളുള്ള.

Stood, pret. of To Stand, നിന്നു.

Stool, s. പീഠം, ആസനം, വങ്ക; മലശൊ
ധനം, വിരെചനം.

Stoolball, s. പന്തുരുട്ടുന്ന ഒരു വക കളി.

To Stoop, v. n. കുനിയുന്നു, താഴുന്നു,
കീഴ്പെടുന്നു; കൂനുന്നു, കുമ്പിടുന്നു; വഴ
ന്നു; ഇറങ്ങുന്നു; ഇരയിന്മെൽ പായു
ന്നു, റാഞ്ചുന്നു.

Stoop, s. കുനിവ, കുനിച്ചിൽ; താഴ്ച, വ
ഴങ്ങൽ; ഇറക്കം, റാഞ്ചൽ, ഇരയിന്മെലു
ള്ള പാച്ചിൽ; മദ്യപാത്രം.

To Stop, v. a. നിൎത്തുന്നു, നിൎത്തിവെക്കു
ന്നു; വിരൊധിക്കുന്നു, തടയുന്നു, വിലക്കു
ന്നു; അടെക്കുന്നു, ദ്വാരമടെക്കുന്നു; ക
മ്പിയിണക്കുന്നു; നിവൎത്തിക്കുന്നു; പിടി
ച്ചുവെക്കുന്നു.

To Stop, v. n. നിലക്കുന്നു, നിന്നുപൊകു
ന്നു; അടയുന്നു, അടഞ്ഞുപൊകുന്നു.

Stop, s. നിൎത്ത, നിൎത്തൽ, വിരതി; വി
രൊധം, തട, തടവ; നിവൎത്തനം, നി
വൃത്തി; ഇളവ; പുള്ളി.

Stopcock, s. അടെപ്പുള്ള കുഴൽ.

Stoppage, s. നിൎത്ത, നിൎത്തൽ, നില്പ, അ
ടെപ്പ, അടമാനം; തടവ, വിഘ്നം; ശമ്പ
ളത്തിൽ പിടിത്ത.

Stopper, Stopple, s. അടെപ്പ, മൂടി, വാ
യടെപ്പ.

Storax, s. സുഗന്ധമുള്ള ഒരു വക പശ.

Store, s. ഇട്ടുകെട്ട, ശെഖരിപ്പ, കൂട്ടം, ഇരി
പ്പ, ധാന്യക്കൂട്ടം; മൂട; കൂട്ടിയസമ്പത്ത;
ചയം, പത്തായം.

To Store, v. a. ഇട്ടുകെട്ടുന്നു, ശെഖരി
ക്കുന്നു, സംഗ്രഹിച്ചുവെക്കുന്നു, കൂട്ടിവെ
ക്കുന്നു.

Storehouse, s. പണ്ടകശാല, വ്യഞ്ജന
പ്പുര, കലവറ, ഉഗ്രാണം, ആയുധപ്പുര,
കിടങ്ങ.

Storekeeper, s. പണ്ടകശാലവിചാരിപ്പു
കാരൻ, കലവറക്കാരൻ.

Stork, s. കൊക്ക, ബകം, വെളിർ.

Storm, s. കൊടുങ്കാറ്റ, പെരിങ്കാറ്റ;
കൊൾ, കടല്കൊൾ; ആക്രമം; കയ്യെറ്റം,
കലഹം, കലശൽ, അമളി, കലാപം; രാ
ജ്യകലക്കം; ആപത്ത; സാഹസം; ബലാ
ല്ക്കാരം, ഉഗ്രത , ക്രൊധം, കൊപം.

To Storm, v. a. ആക്രമിക്കുന്നു, പടയെ
റ്റുന്നു, പടകെറ്റുന്നു; കയ്യെറ്റം ചെയ്യു
ന്നു.

To Storm, v. n. കൊടുങ്കാറ്റുണ്ടാകുന്നു;
കലശൽ കൂടുന്നു, കൊപിക്കുന്നു.

Stormy, a. പെരുങ്കാറ്റുള്ള ; കലശലായു
ള്ള.

Story, s. കഥ, വൃത്താന്തം, പ്രബന്ധം;
തീങ്കഥ; കെട്ടുകഥ; മാളികയുടെയും മ
റ്റും നില.

Storyteller, s. കഥകാരൻ; കെട്ടുകഥക്കാ
രൻ; നുണയൻ.

Stove, s. തീകൂട്ടുന്ന സ്ഥലം, തീച്ചട്ടി, തീ
ക്കലം, നെരുപ്പൊട, അടുപ്പ.

To Stove, v. a. ചൂടുള്ള സ്ഥലത്ത വെക്കു
ന്നു: അനത്തുന്നു, ചൂടുപിടിപ്പിക്കുന്നു.

Stout, a. ബലവത്ത; തടിച്ച, തടിപ്പുള്ള,
വണ്ണമുള്ള; കായബലമുള്ള, പുഷ്ടിയുള്ള,
സ്ഥൂലിച്ച, കട്ടിയുള്ള.

Stoutly, ad. ബലമായി: പുഷ്ടിയായി.

Stoutness, s. തടിപ്പ, വണ്ണം, കായബ
ലം, പുഷ്ടി; കട്ടി; മെഴുപ്പ, വീൎയ്യം, ശൗ
ൎയ്യം.

To Stow, v. a. അടുക്കിവെക്കുന്നു; കൂട്ടി
വെക്കുന്നു, സംഗ്രഹിക്കുന്നു.

Stowage, s. വസ്തുക്കളെ അടുക്കിവെക്കുന്ന
സ്ഥലം, അടുക്കി വെക്കുക.

To Straddle, v. n. കവെച്ചുനടക്കുന്നു, ക
വെക്കുന്നു.

To Straggle, v. n. ഉഴലുന്നു, ഉഴന്നുനട
ക്കുന്നു, അലഞ്ഞു നടക്കുന്നു; ഇങ്ങൊട്ടും
അങ്ങൊട്ടും തിരിയുന്നു, തെറ്റി ഉഴലുന്നു;
കൂട്ടം പിരിഞ്ഞുപൊകുന്നു; അധികംവള
രുന്നു; ചിതറിപൊകുന്നു; ചെല്ലിയെഴുകു
ന്നു.

Straggler, s. ഉഴന്നുനടക്കുന്നവൻ, അല
ഞ്ഞുനടക്കുന്നവൻ; പടപ്പുകൊമ്പ, ചെ
ല്ലി.

Straight, a. നെരെയുള്ള, നെരായുള്ള,
ചൊവ്വായുള്ള, വളവില്ലാത്ത, പ്രഗുണമാ
യുള്ള; നിവിൎന്ന, നിവിൎച്ചയുള്ള; ഇടുക്കാ
യുള്ള, കുടുസ്സായുള്ള.

Straight, Straightway, ad. നെരെ, നെ
രായി, ചൊവ്വെ, ഉടനെ.

To Straighten, v. a. നെരെയാക്കുന്നു,
ചൊവ്വാക്കുന്നു; നിവിൎക്കുന്നു, നിവിൎത്ത
നിൎത്തുന്നു.

Straightness, s. നെര, ചൊവ്വ, വളവി
ല്ലായ്മ; നിവിൎച്ച; മൎയ്യാദ, നെൎവഴി.

To Strain, v. a. അരിക്കുന്നു, ഞെക്കുന്നു;
ഊറ്റുന്നു; പിഴിയുന്നു: ഉളുക്കുന്നു, അധി
കമുറുക്കംകൊണ്ട ബലക്കുറവുവരുത്തുന്നു;
നന്നായി സാഹസം ചെയ്യുന്നു; വലിക്കുന്നു;
ബലം ചെയ്യുന്നു, നിൎബന്ധിക്കുന്നു.

To Strain, v. n. മുക്കുന്നു; പ്രയത്നം ചെയ്യു
ന്നു, മഹാ ശക്തിയൊടെ ചെയ്യുന്നു.

Strain, s. ഉളുക്ക; അതിമുറുക്കം; അതിസാഹ
സം, അതിപ്രയത്നം, വംശം, സന്തതി;


2 L 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/455&oldid=178321" എന്ന താളിൽനിന്ന് ശേഖരിച്ചത്