താൾ:CiXIV133.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

STO 442 STO

ശ്ചയിക്കുന്നു, മട്ടിടുന്നു; പരിമാണമിടുന്നു;
ക്ലിപ്തമാക്കുന്നു; വിലക്കുന്നു, നിർത്തുന്നു.

Stint, s. അതിര, നിശ്ചയിച്ച പരിമാണം,
മട്ട, തിട്ടം, മാത്ര, അംശം, ക്ലിപ്തം: വി
ലക്ക.

Stipend, s. ശമ്പളം, മാസപ്പടി, വരവ.

Stipendiary, a. ശമ്പളം വാങ്ങുന്ന, ഉദ്യൊ
ഗം ചെയുന്ന, സെവകാവൃത്തിയുള്ള.

Stipendiary, s. ശമ്പളക്കാരൻ.

Stiptic, Stiptical, a. ചൊര നിൎത്തുന്ന;
ബന്ധിക്കുന്ന.

To Stipulate, v. n. ഉടമ്പടി ചെയ്യുന്നു,
സമയം ചെയ്യുന്നു, പ്രതിജ്ഞചെയ്യുന്നു.

Stipulation, s. ഉടമ്പടി, പ്രതിജ്ഞ, സ
മയം, വാക്ക കൊടുക്കുക.

To Stir, v. a. അനക്കുന്നു, നീക്കുന്നു; ച
ലിക്കുന്നു; കിണ്ടുന്നു, ഇളക്കുന്നു, ഉത്സാ
ഹിപ്പിക്കുന്നു, ഉദ്യൊഗിപ്പിക്കുന്നു; നൊ
ണ്ടുന്നു; കലക്കുന്നു; അമളിപ്പിക്കുന്നു, ചഞ്ച
ലപ്പെടുത്തുന്നു.

To stir up, ഇളക്കിവിടുന്നു, എരിവുകെ
റ്റുന്നു, കലഹം ഉണ്ടാക്കുന്നു.

To Stir, v. n. അനങ്ങുന്നു, നീങ്ങുന്നു, മാ
റുന്നു; ഇളകുന്നു; ശ്രമിക്കുന്നു, താത്പൎയ്യ
പ്പെടുന്നു, ഉത്സാഹിക്കുന്നു; എഴുനീല്ക്കുന്നു.

Stir, s. അനക്കം, ഇരെപ്പ, ഇളക്കം, കലാ
പം; കലഹം; തിടുക്കം, അമളി, കലശൽ;
ചലനം, മനൊചാഞ്ചല്യം.

Stirrup, s. അങ്കവടി.

To Stitch, v. a. തുന്നുന്നു, തെക്കുന്നു, കു
ത്തുന്നു; തിരുകിതൈക്കുന്നു, കൊളുത്തുന്നു,
വിലങ്ങുന്നു.

To stitch up, കൂട്ടിത്തൈക്കുന്നു, കീറൽ
മൂട്ടുന്നു.

Stitch, s. കുത്ത, തുന്നൽ; തിരുകൽ, കൊ
ളുത്ത, വിലക്കം; മിന്നൽ.

Stitcherry, s. തയ്യൽപണി, തുന്നൽവെല.

Stithy, s. അടകല്ല.

To Stive, v. a. അമുക്കുന്നു, ഒതുക്കിവെക്കു
ന്നു; ചൂടുപിടിപ്പിക്കുന്നു, അനത്തുന്നു.

Stoccado, s. ചെറുവാളും മറ്റും കൊണ്ട
കുത്തുന്ന കുത്ത.

Stock, s. തണ്ട, ഉടൽ ; മുറിത്തടി, കുറ്റി;
ബുദ്ധിമന്ദൻ, തടിമാടൻ; കഴുത്തിൽ കെ
ട്ടുന്ന വസ്ത്രം, ചട്ടപ്പാത്തി, പിടി; താങ്ങു
തടി; ഉത; തായിത്തടി, തായ്മരം; വം
ശം; മുതൽ ദ്രവ്യം, മൂലദ്രവ്യം ; സംഗ്രഹം,
ശെഖരിപ്പ, ഇട്ടുകെട്ട, ഇരിപ്പുദ്രവ്യം.

To stand stock still, തടിപൊലെ നി
ല്ക്കുന്ന.

To Stock, v. a. സംഗ്രഹിച്ചുവെക്കുന്നു,
ശെഖരിച്ചുവെക്കുന്നു; ഇട്ടുകെട്ടുന്നു; ആ
മത്തിലിടുന്നു.

To stock up, വെരൊടെ പറിച്ചുകളയു
ന്നു, നിൎമ്മൂലമാക്കുന്നു.

Stockdove, s. കാട്ടുപ്രാവ, കപൊതം,
ചെങ്ങാലി.

Stocking, s. കാല്മെസ, കാലിന്റെ മുട്ടൊ
ളം ഇടുന്ന ഉറ.

Stockish, a. മൂഢതയുള്ള, തടിമുറണ്ടുള്ള.

Stocklock, s. മരത്താഴ.

Stocks, s. pl. തടിവിലങ്ങ, ആമം: മൂല
ദ്രവ്യം; പടങ്ങ.

Stockstill, a. അനക്കമില്ലാത്ത.

Stoic, s. ഒന്നും മനസ്സിൽ വെക്കാത്തവൻ
സൎവ്വസംഗത്യാഗി.

Stoical, a. ഒന്നും മനസ്സിൽ വെക്കാത്ത;
നിൎദ്ദയമായുള്ള.

Stoicism, s. സൎവ്വസംഗത്യാഗം.

Stole, s. നിലയങ്കി, രാജാക്കന്മാരുടെ അങ്കി.

Stole, pret. of To Steal, മൊഷ്ടിച്ച.

Stolen, part. pass. of To Steal, മൊ
ഷ്ടിക്കപ്പെട്ട.

Stomach, s. തിൻപണ്ടി, ആമാശയം, ജ
ഠരാഗ്നി, പക്വാശയം; ആൎത്തി; കൊപം,
ഡംഭ.

To Stomach, v. a. & n. കൊപംകൊള്ളു
ന്നു, വൈരം വെക്കുന്നു, ഉള്ളിൽ വെക്കു
ന്നു; കൊപപ്പെടുന്നു.

Stomacher, s. പതക്കം, റവുക്കയിന്മെലിടു
ന്ന ഒരലങ്കാരം.

Stomachic, a. പക്വാശയത്തൊടുചെൎന്ന;
ദഹനത്തിന കൊള്ളാകുന്ന.

Stomachic, s. ദഹനത്തിനുള്ള മരുന്ന.

Stone, s. കല്ല, കരിങ്കല്ല, രത്നക്കല്ല; നീര
ടപ്പുകല്ല; അണ്ടി, കുരു; വൃഷണം; പതി
ന്നാലൊ പതിനാറൊ റാത്തലുള്ള കട്ടി.

Stone-still, ഇളകാത്ത.

Stone-dead, അശെഷം ജീവനില്ലാത്ത.

Stone-blind, അശെഷം കണ്ണുകാണാ
ത്ത.

To leave no stone unturned, കഴിയു
ന്നതൊക്കെയും ചെയ്യുന്നു.

Stone, a. കല്ലുകൊണ്ടുള്ള, കല്ലുപൊലെയു
ള്ള.

To Stone, v. a. കല്ലുകൊണ്ട എറിയുന്നു,
കല്ലെറിയുന്നു, കല്ലെറിഞ്ഞ കൊല്ലുന്നു.

Stonecutter, s. കല്ലുവെട്ടുകാരൻ, കല്ലാ
ശാരി.

Stonefruit, s. അണ്ടിയുള്ള കായ, കുരു
ഉള്ള കായ.

Stonepit, s. കല്ലുവെട്ടുകുഴി.

Stonepitch, s. കടുപ്പമുള്ള ചെഞ്ചല്യവും മ
റ്റും.

Stonework, s. കല്പണി, കല്ലുവെല; കല്ല
കൊണ്ട തീൎത്തത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/454&oldid=178320" എന്ന താളിൽനിന്ന് ശേഖരിച്ചത്